Advertisment

കാത്തിരിപ്പ് ഇനി ആ നിമിഷത്തിനായ് … ! ഇന്ന് രാത്രി1.40 മുതൽ ചന്ദ്രയാൻ -2 സോഫ്റ്റ് ലാൻഡിങ് തുടങ്ങും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ന്ദ്രയാൻ -2 ഇന്ന് രാത്രി1.40 മുതൽ സോഫ്റ്റ് ലാൻഡിങ് തുടങ്ങും. 1.55 നു ചന്ദ്രോപരിതത്തിൽ ലാൻഡ് ചെയ്യും.വെളുപ്പിന് 5.05 നു പുറത്തുവരുന്ന റോവർ 5.55 നു ചന്ദ്രോപരിതത്തിൽ ഇറങ്ങും. ഡിസ്കവറി, നാഷണൽ ജിയോഗ്രാഫിക് ചാനൽ, ഹോട്ട് സ്റ്റാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ടിവി ചാനലുകൾ ചന്ദ്രയാൻ - 2 ലാൻഡിങ് ലൈവായി പ്രക്ഷേപണം ചെയ്യുന്നതാണ്.

Advertisment

publive-image

ചരിത്രമുഹൂർത്തം ഒപ്പിയെടുക്കാൻ ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ടി.വി ചാനലുകളും ലൈവ് പ്രക്ഷേപണം നടത്തുന്നതായിരിക്കും. ബാംഗ്ലൂരിലുള്ള സാറ്റലൈറ്റ് കൺട്രോൾ സെന്ററിൽ നിന്നാണ് പ്രക്ഷേപണം നടക്കുക. ഇന്നുരാത്രി 11 മണിമുതൽ ചാനലുകൾ ഈ പ്രത്യേക ലൈവ് പരിപാടി തുടങ്ങുന്നതായിരിക്കും.

publive-image

നാളെ രാവിലെ 8 നും 9 നുമിടയ്ക്ക് ഐ എസ് ആര്‍ ഓ ബാംഗ്ലൂരിൽ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. കൂടുതൽ വിസ്തൃതമായ വിവരങ്ങൾ അവർ വെളിപ്പെടുത്തുന്നതായിരിക്കും. റോവറിൽ നിന്നുള്ള ആദ്യചിത്രം നാളെ രാവിലെ 11 മണികഴിഞ്ഞു ഐ എസ് ആര്‍ ഓ പുറത്തുവിടുന്നതാണ്.

നമ്മുടെ ശാസ്ത്രജ്ഞർ നന്നായി ഉറങ്ങിയിട്ട് മാസങ്ങളായി. ഇപ്പോൾ ആരും അധികം സംസാരിക്കുന്നില്ല. ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്നതിനെപ്പറ്റിയുള്ള ചിന്തകൾ മാത്രമാണവർക്കുള്ളത്. മറ്റൊന്നും അവർ ആരോടും അതായത് പരസ്പ്പരം പോലും സംസാരിക്കുന്നില്ല.

Advertisment