Advertisment

കൊറോണ ദൃശ്യങ്ങൾ ! നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഈ ചിത്രങ്ങൾ ലോകം മറക്കില്ല !!

New Update

1 . ന്യൂയോർക്കിലെ ഹർട്ട് ദ്വീപിൽ കോവിഡ് ബാധിതരുടെ മൃതദേഹം അടക്കം ചെയ്യുന്നു.

Advertisment

publive-image

2 . വത്തിക്കാനിലെ സെന്റ് പീറ്റർ സ്‌ക്വയർ . ഇത് നിർമ്മിച്ചിരിക്കുന്നത് പരമാവധി ആളുകൾക്ക് പോപ്പിനെ കാണാനും അദ്ദേഹത്തിൻറെ പ്രാർത്ഥന നേരിട്ടുകാണാനും കൂടിയാണ്. കോവിഡ് മൂലം ഇവിടം പൂർണ്ണമായും ഇപ്പോൾ ശൂന്യമാണ്.

publive-image

3 . ഞായറാഴ്ച പ്രാർത്ഥനക്കായി ഇറ്റലിയിലെ വിശ്വാസികൾ അയച്ച അവരുടെ ചിത്രങ്ങൾ നിരത്തിവച്ചു ഓൺലൈൻ വീഡിയോ വഴി ലൈവ് ആയി പ്രാർത്ഥിക്കുന്ന പുരോഹിതൻ.

publive-image

4 . ഇതാദ്യമായി ഇസ്‌ലാം വിശ്വാസികളുടെ പവിത്ര  സ്ഥലമായ മക്ക ആളൊഴിഞ്ഞപ്പോൾ. ഇക്കൊല്ലത്തെ ഉംറയും ഒഴിവാക്കപ്പെട്ടു. ഹജ്ജ് കർമ്മവും അനിശ്ചതത്വത്തിലാണ്.

publive-image

5 . ഇക്കഴിഞ്ഞ മാർച്ച് 19 ന് തിരുപ്പതി ക്ഷേത്രത്തിൽ കൊറോണ വൈറസിനെതിരെ നടന്ന പൂജ. ഇതിനുശേഷം ക്ഷേത്രം അടച്ചിട്ടു. 128 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ക്ഷേത്രം അടച്ചിടുന്നത്.

publive-image

6 . ചൈനയിലെ വുഹാനിൽ ആദ്യമായി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ നിർമ്മിച്ച താൽക്കാലിക ആശുപതിയിൽനിന്ന് അവസാനത്തെ രോഗിയും ഡിസ്ചാർജ് ചെയ്യപ്പെട്ടപ്പോൾ അവിടുത്തെ മെഡിക്കൽ സ്റ്റാഫ് നടത്തിയ ആഹ്ളാദ പ്രകടനം.

publive-image

7 . കൊറോണ വൈറസ് രോഗികളെ തുടർച്ചയായി പരിചരിച്ച ചൈനയിലെ ഒരു നഴ്‌സ്‌ ആണിത്. സുരക്ഷാ മാസ്ക്ക് തുടർച്ചയായി മുഖത്തുധരിച്ചതുമൂലമുള്ള ബുദ്ധിമുട്ടുകൾ മാറ്റാനായി തെറാപ്പി നടത്തുന്നു.

publive-image

8 . ലോക്ക് ഡൗൺ മൂലം ജോലിനഷ്ടപ്പെട്ട ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തൊഴിലാളികൾ പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിലെ ബസ് സ്റ്റേഷനിൽ തടിച്ചുകൂടിയപ്പോൾ. 10 ലക്ഷത്തോളം തൊഴിലാളികളാണ് ഇങ്ങനെ ഒരാഴ്ചകൊണ്ട് പലായനം ചെയ്തത്.

publive-image

9 . അമേരിക്കയിൽ ഒരു വീടിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ മുഖത്ത് മാസ്ക്ക് ധരിപ്പിച്ചിരിക്കുന്നു.

publive-image

10 . അമേരിക്കയിലെ ഒഹൊയോ ആശുപത്രിയിൽ നേഴ്‌സായ 28 കാരി കെൽസി ഒരു മാസത്തെ തുടർച്ചയായ ജോലിക്കുശേഷം മാറാനുള്ള വസ്ത്രങ്ങളെടുക്കാൻ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നോടിവന്ന അമ്മ ചെറിൽ നോർട്ടൻ മകളെ വാരിപ്പുണർന്നു കരയുന്നു.

publive-image

11 . വുഹാനിൽനിന്നും രണ്ടുമാസത്തെ ജോലികഴിഞ്ഞു മടങ്ങിയെത്തിയ മെഡിക്കൽ സ്റ്റാഫിനെ കെട്ടിപ്പിടിച്ചാശ്ലേഷിക്കുന്ന സ്നേഹിതമാർ.

publive-image

12 . ന്യൂയോർക്കിലെ ബ്രൂക്ക്ലെനിൻ റെഫ്രിഡ്ജറേറ്റഡ് ട്രെയ്‌ലർ താൽക്കാലിക മോർച്ചറിയായി ഉപയോഗിക്കുകയാണ്.

publive-image

corona world
Advertisment