Advertisment

യൂറോപ്പ് ഒരർത്ഥത്തിൽ ചുട്ടുപൊള്ളുകയാണ് ! ആഗോളതാപനത്തിന്റെ ബലിയാടുകൾ അവരായിരിക്കുന്നു !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സുഖശീതളമായ കാലാവസ്ഥയിൽ 365 ദിവസവും ജീവിച്ചുപോന്ന യൂറോപ്യൻ ജനതയ്ക്കു ഈ റിക്കാർഡ് തകർക്കുന്ന ചൂടത്ര പരിചിതമല്ല. 35 ഡിഗ്രിക്കുമുകളിലുള്ള ചൂട് അവർക്കു താങ്ങാൻ ബുദ്ധിമുട്ടാണ്. ത്വക്ക് രോഗ സംരക്ഷണത്തിനായി ചൂടുകൂടിയ കാലാവസ്ഥതേടി നമ്മുടെ ഗോവയിലും മറ്റും വന്ന് വർഷത്തിലൊരുതവണ സൺബാത്ത് ചെയ്യുന്ന സായിപ്പന്മാരെയാണ് നമുക്ക് സുപരിചിതം.

Advertisment

publive-image

കാരണം യൂറോപ്പ് പോളാർ റീജിയൻ ആയതിനാൽ സൂര്യപ്രകാശം അവിടെ വളരെ ദുർബലമാണ്. അതുകൊണ്ടുതന്നെ അവിടു ത്തെ കാലാവസ്ഥ വളരെ സുഖകരവുമായിരുന്നു. തണുപ്പ് കൂടുതലുള്ള പ്രദേശമായതിനാൽ അണുബാധയും പകർച്ചവ്യാധിയും അപൂർവ്വമായേ ഉണ്ടാകാറുള്ളൂ. അവർക്ക് ജന്മനാ രോഗപ്രതിരോധശക്തിയും കൂടുതലാണ്. ആയുർദൈർഘ്യവും അവിടെ അധികമാണ്.

എന്നാൽ ഇപ്പോൾ സർവ്വകാല റിക്കാർഡ് തകർത്ത് യൂറോപ്പിൽ ചൂട് അതിന്റെ സംഹാരതാണ്ഡവം നടത്തുകയാണ്. സൂര്യപ്രകാശം ദുർബലമായിരുന്ന അവിടെ സഹാറ മരുഭൂമിയിലെ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല.

publive-image

പാരീസിൽ എക്കാലത്തെയും റിക്കാർഡായ 1947 ലെ 40.4 എന്നത് തകർത്ത ചൂടിന്റെ തീഷ്ണത 25/07/19 ല്‍ 41.6 ഡിഗ്രിയായി. ബ്രിട്ടനും ഫ്രാൻസും ട്രെയിനുകൾ പലതും ചൂടുമൂലം ക്യാൻസൽ ചെയ്തിരിക്കുന്നു. ജനങ്ങളോട് യാത്ര ചെയ്യാതെ വീട്ടിൽത്തന്നെ കഴിയാനാണ് സർക്കാർ നിർദ്ദേശം.

publive-image

പിഞ്ചുകുഞ്ഞുങ്ങളുടെ നേഴ്സറികൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുന്നു. ആളുകളോട് പരമാവധി പകൽസമയം വീടിനുള്ളിൽ തങ്ങാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വഴിയരുകിലെല്ലാം യാത്രക്കാർക്ക് തണുപ്പുപകരാൻ ഫൗണ്ടനുകളും സ്വിമ്മിംഗ് പൂളുകളും ഒരുക്കിയിരിക്കുന്നു. എയർ കണ്ടിഷനുകൾ ജപ്പാൻ, ചൈന എന്നിവടങ്ങളിൽനിന്ന് വൻതോതിൽ ഇറക്കുമതിചെയ്യുന്നു.

publive-image

ലണ്ടനിൽ ഇന്നലെ ഇതാദ്യമായി 39 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. നേതര്‍ലാൻഡ്സ് ,ആസ്ത്രിയ, സ്വിറ്റ്സർലൻഡ് ,ബെൽജിയം,ജർമനി ,ലക്സാംബർഗ് ഒക്കെ 40 ഡിഗ്രി ചൂടിനുമുകളിൽ വീർപ്പുമുട്ടുകയാണ്.

ലണ്ടൻ, പാരീസ് തുടങ്ങിയ പ്രധാനനഗരങ്ങളിൽ സ്വയം സന്നദ്ധ സംഘടനകൾ തെരുവിൽക്കഴിയുന്നവർക്കും യാത്രക്കാർക്കും ഐസ് ക്രീം, തണുപ്പിച്ച തൈര്, തൊപ്പികൾ, കുപ്പിവെള്ളം, കറുത്ത കണ്ണടകൾ എന്നിവ വിതരണം ചെയ്യുകയാണ്. നമ്മളോർക്കണം 2003 ലുണ്ടായ അത്യുഷ്ണത്തിൽ ഫ്രാൻസിൽമാത്രം 15000 ആളുകളാണ് കൊല്ലപ്പെട്ടത്.

publive-image

ആഗോളതാപനത്തിന്റെ ഫലമായി യൂറോപ്യൻ മേഖലയിലെ ഹീറ്റ് വേവും (ഉഷ്ണക്കാറ്റ്) ഓസോൺ പാളികളി ലുണ്ടായിരിക്കുന്ന വ്യതിയാനങ്ങളുമാണ് ഇതിനു കാരണമെന്നും ഇതിന്റെ പ്രതിഫലനമായുണ്ടാകുന്ന കണ്ണുകൾക്ക് വേദന,മൂക്കിനും തൊണ്ടയ്ക്കും ബുദ്ധിമുട്ടുകൾ, ശ്വാസതടസ്സം ഒക്കെ സംഭവിക്കാവുന്ന "Smog" ഇപ്പോഴും അന്തരീക്ഷത്തിൽ സജീവമാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നെതർലാൻഡ്സ് സർക്കാർ ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പല രാജ്യങ്ങളിലും Smog Alarm പ്രഖ്യാപിച്ചിട്ടുമുണ്ട്.

publive-image

യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേക്കുള്ള സന്ദർശകരെയും വിലക്കിയിരിക്കുകയാണ്. വളരെ അസാധാരണമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കടന്നുപോകുന്നത് എന്നതാണ് വാസ്തവം.

Advertisment