Advertisment

പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ പരസ്യമായ വെള്ളമടി. ഹോളിദിവസം ദേഹമാസകലം കളറുകൾ വാരിപ്പൂശി സ്റ്റേഷനിൽ കുറ്റവാളികൾക്കൊപ്പം പരസ്യമായി മദ്യപിക്കുന്ന പോലീസുകാര്‍‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ പരസ്യമായ വെള്ളമടി. ഇക്കഴിഞ്ഞ ഹോളിദിവസം നിയമപരിപാലനം നടത്തേണ്ട പോലീസുകാർ ദേഹമാസകലം കളറുകൾ വാരിപ്പൂശി സ്റ്റേഷനിൽ കുറ്റവാളികൾക്കൊപ്പം പരസ്യമായി മദ്യപിക്കുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisment

publive-image

മദ്ധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലുള്ള ഗൗതംപുര പോലീസ് സ്റ്റേഷനിൽ ഇക്കഴിഞ്ഞ 21 മാർച്ചിന് ഹോളിദിവസം നടന്നതാണ് ഈ സംഭവം. മദ്യലഹരിയിൽ പോലീസുകാർ യൂണിഫോം ഊരിയെറിഞ്ഞു സ്റ്റേഷൻ പരിസരത്ത് അശ്ളീല ഡാൻസ് നടത്തുകയും ചെയ്തു.

publive-image

ഇതിലൊന്നും പങ്കെടുക്കാതിരുന്ന മറ്റൊരു പൊലീസുകാരനാണ് ഇതെല്ലാം തന്റെ മൊബൈലിൽ ചിത്രീകരിച്ചത്.

പോലീസുകാർക്ക് ഹോളി കഴിയുന്ന പിറ്റേ ദിവസം യൂണിഫോമിടാതെ സ്റ്റേഷനിൽ ഹോളി ആഘോഷിക്കാൻ അനുവാദമുണ്ട്. യൂണിഫോം ധരിച്ചുകൊണ്ട് ഹോളി ആഘോഷിക്കുകയോ നിറങ്ങൾ വാരിപ്പൂശുകയോ ചെയ്യാൻ പാടുള്ളതല്ല.

വിവരം വൈറലായതോടെ ഉന്നത അധികാരികൾ അന്വേഷണവുമായി പുറപ്പെട്ടിട്ടുണ്ട്.

publive-image

Advertisment