Advertisment

മൈസൂരിലെ മഹാത്മാഗാന്ധി ക്ഷേത്രം.. ദിവസവും സന്ദര്‍ശനത്തിനെത്തുന്നത് വിദേശികളടക്കം ധാരാളം ഗാന്ധിഭക്തരും അനുയായികളും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ർണ്ണാടകത്തിലെ മൈസൂരിൽ 'ബ്രഹ്മാ വൈത്രകല'യിലെ 'ഗരോഡി' എന്ന സ്ഥലത്താണ് വിശാലമായ രാഷ്ട്രപിതാവിന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ ദിവസം മൂന്നുനേരവും പൂജകൾ നടക്കാറുണ്ട്. സന്ധ്യാസമയത്തെ ദീപാരാധനയ്ക്ക് ഗാന്ധിഭക്തരുടെ നല്ല തിരക്കായിരിക്കും.

Advertisment

publive-image

ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തുന്നത് പൂജാരിമാർതന്നെയാണ്. ഗാന്ധിജിയുടെ ദർശനങ്ങളും ആദർശങ്ങളും അനുസരിച്ചു പൂർണ്ണമായും ഗാന്ധിമാർഗ്ഗത്തിൽ ജീവിക്കാമെന്ന പ്രതിജ്ഞയാണ് ഇവിടെയെത്തുന്ന ഓരോ ഭക്തരും എടുക്കുന്നത്.

publive-image

1948 ൽ ഈ ക്ഷേത്രത്തിനുള്ള സ്ഥലം കണ്ടെത്തുകയും നാട്ടുകാരുടെ സഹകരണത്തോടെ ക്ഷേത്രം നിർമ്മിക്കുകയുമായിരുന്നു. ദക്ഷിണേന്ത്യൻ ക്ഷേത്രവാസ്തുശിൽപ്പ വിധിപ്രകാരമാണ്‌ അമ്പലം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ആദ്യമുണ്ടായിരുന്ന ശിലയിലെ ഗാന്ധിപ്രതിമക്കു പകരം 2006 ൽ മാർബിളിൽ തീർത്ത ഗാന്ധിജിയുടെ പ്രതിമ പുനഃപ്രതിഷ്ഠിക്കുകയായിരുന്നു.

publive-image

എല്ലാ ദിവസവും വിദേശികളടക്കം ധാരാളം ഗാന്ധിഭക്തരും അനുയായികളും ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്.

Advertisment