Advertisment

ഭാരതത്തിൽ ഒരു ദിവസം ശരാശരി 107 സ്ത്രീകൾ ബലാൽസംഗത്തിനിരകളാകുന്നു.. ഓരോ മണിക്കൂറിലും 4 ബാലാത്സംഗങ്ങൾ .. ഇന്ത്യയിലെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ് ? 

New Update

National Crime Records Bureau (NCRB) പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകൾ ഇതാ :-

Advertisment

ഭാരതത്തിൽ ഒരു ദിവസം ശരാശരി 107 സ്ത്രീകൾ/ പെൺകുട്ടികൾ ബലാൽസംഗത്തിരകളാകുന്നു. അതായത് ഓരോ മണിക്കൂറിലും 4 ബാലാത്സംഗങ്ങൾ ..ചിലപ്പോൾ അതിലും കൂടുതൽ.

publive-image

നമ്മുടെ ജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീകൾ, പുരുഷന്മാരാൽ അനുഭവിക്കുന്ന യാതനകളുടെ കണക്കുകൾ വളരെയേറെ ഞെട്ടിക്കുന്നവയാണ്.

ഭർത്താക്കന്മാരും ബന്ധുക്കളും മൂലമുണ്ടാകുന്ന സ്ത്രീപീഡനങ്ങൾ 36.6 % ആണ്. സ്ത്രീകളുടെ ദൗർബല്യം ( വിനയം,ബഹുമാനം) മുതലെടുത്ത് ( assault on a woman with intent to outrage her modesty ) വിവിധ ആക്രമണങ്ങൾക്ക് വിധേയരാകുന്നവർ 25 % ആണ്.

സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നത് 19%. റേപ്പ് 11.5 %. റേപ്പ് കേസുകളിൽ 43.2 % വും 18 വയസ്സിൽത്താഴെയുള്ള പെൺകുട്ടികളാണ് ഇരകൾ.

publive-image

ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരഭാരതത്തിലാണ് അതിക്രമങ്ങൾ കൂടുതൽ.Thompson Reuters Foundation കഴിഞ്ഞവർഷം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ചിടത്തോളം ലോകത്തേറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണത്രേ.

നാമോരുത്തരും സ്വയം പരിശോധിക്കട്ടെ ഇന്ത്യയിൽ സുരക്ഷിതരും സന്തോഷവതികളുമായ സ്ത്രീകളുടെ ശതമാനം എത്രയെന്ന് ?

Advertisment