Advertisment

നിർഭയ കേസ് ! അക്ഷയ്‌കുമാർ സിംഗിന്റെ ഭാര്യയുടെ നീക്കം കരുതിക്കൂട്ടി വധശിക്ഷ നീട്ടിവയ്ക്കാൻ !

New Update

നിർഭയയുടെ കൊലയാളികൾക്ക് കൊലക്കയർ നൽകാതിരിക്കാനുള്ള എല്ലാ അടവുകളും പയറ്റുകയാണ് അവസാന നിമിഷവും അവരുടെ അഭിഭാഷകർ. നിയമത്തിൽ എന്തെല്ലാം പഴുതുകളും സാദ്ധ്യതകളുമുണ്ടോ അതെല്ലാം പരമാവധി പ്രയോജനപ്പെടുത്തി വധശിക്ഷ നീട്ടിവയ്പ്പിക്കുകയാണ് ലക്‌ഷ്യം.

Advertisment

രണ്ടുദിവസം മുൻപ് അക്ഷയ്‌കുമാർ സിംഗിന്റെ ഭാര്യ, ബീഹാറിലെ ഔറംഗാബാദ് കോടതിയിൽ നൽകിയ വിവാഹമോചന ഹർജി വധശിക്ഷ മാറ്റിവയ്ക്കാനായുള്ള വളരെ കരുതിക്കൂട്ടി നടത്തിയ ഒരു നീക്കമാണ്.

publive-image

കേസ് പരിഗണനയ്‌ക്കെടുത്ത ഇന്നലെ അക്ഷയ്‌കുമാറിന്റെ ഭാര്യ ഔറംഗാബാദ് കോടതിയിൽ ഹാജരാകാതിരുന്നതും മനപ്പൂർവ്വമെന്നുവേണം അനുമാനിക്കാൻ. കാരണം ഒരു കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കണമെങ്കിൽ അയാളുടെ പേരിൽ രാജ്യത്തൊരു കോടതിയിലും ഒരു കേസും നിലവിലുണ്ടാകാൻ പാടില്ല എന്ന നിയമമുണ്ട്.

അക്ഷയ്‌കുമാറിന്റെ ഭാര്യ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ കേസ് ഈ മാസം 24 മാർച്ചിലേക്ക് അവധിക്കുവച്ചു. ഈ കേസിൽ അക്ഷയ്‌കുമാർ ഹാജരാകേണ്ടതും അനിവാര്യമാണ്.

അക്ഷയ്‌കുമാറിന്റെ അഭിഭാഷകൻ എ പി സിംഗിന്റെ അഭിപ്രായത്തിൽ, കോടതി ഡെത്ത് വാറണ്ട് പുറപ്പെടുവിച്ച ഒരു കുറ്റവാളിയുടെ ഭാര്യക്ക് നിയമപരമായി വിവാഹ മോചനം തേടാനുള്ള അധികാരമുണ്ടെന്നും കൊലപാതകിയുടെ വിധവ എന്ന പേരുദോഷത്തിൽ നിന്ന്‌ മോചിതയാകാൻ ഭരണഘടനാപരമായ അവകാശം ഒരു സ്ത്രീയെന്ന നിലയിൽ അവർക്കുണ്ടെന്നുമാണ്.

അതുകൊണ്ടുതന്നെ വിവാഹ മോചനം അനുവദിക്കുംവരെ നിർഭയ പ്രതികളുടെ വധശിക്ഷ നടത്താനാകില്ല എന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.

നിർഭയയുടെ കുറ്റവാളികൾക്കുള്ള വധശിക്ഷ മാറ്റിവയ്പ്പിക്കാൻ നിയമപരമായി അഭിഭാഷകർ നടത്തിയിരിക്കുന്ന ചാണക്യ തന്ത്രമാണ് അക്ഷയ്‌കുമാറിന്റെ ഭാര്യ നൽകിയിരിക്കുന്ന വിവാഹ മോചന ഹർജി.

കുറ്റവാളിക്കെതിരേ കേസ് നിലനിൽക്കുന്ന സ്ഥിതിക്ക് കോടതി പുറപ്പെടുവിച്ച നാലാമത്തെ ഡെത്ത് വാറണ്ട് പ്രകാരമുള്ള വധശിക്ഷ നാളെ രാവിലെ നടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Advertisment