Advertisment

അറിയുക, ജീവൻ പണയം വച്ചാണ് ഇന്ത്യൻ നേഴ്‌സുമാർ ദുബായിൽ പറന്നിറങ്ങിയത് !

New Update

"സഹജീവികളെ രക്ഷിക്കുക, അവരേത് നാട്ടുകാരായാലും. അതിനിടെ സ്വന്തം ജീവൻ അപകടത്തിലായാലും ആതുരസേവന രംഗത്ത് മഹത്തായ സന്ദേശം ലോകത്തിനുനൽകി വിടവാങ്ങിയ ലിനിയുടെ ആത്മധൈര്യവും കർത്തവ്യ നിഷ്ഠയുമാകും ഞങ്ങൾക്കും പ്രേരണയാകുക."

Advertisment

ഐ സി യുവിൽ സേവനം നൽകാൻ പ്രഗത്ഭരായ പ്രത്യേകം തെരഞ്ഞെടുത്ത 88 നേഴ്‌സുമാർ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബാംഗ്ലൂരിൽ നിന്നു ദുബായിൽ വിമാനമായിറങ്ങിയത്. ദുബായ് വിദേശകാര്യമന്ത്രാലയവും, ഇന്ത്യൻ എംബസിയും ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പനും ചേർന്നാണ് ഇവരെ തെരഞ്ഞെടുത്തതും ദുബായിലേക്കുള്ള യാത്രയൊരുക്കിയതും..

publive-image

ആസ്റ്റർ മിംസ് കോട്ടയ്ക്കലിലെ രേഷ്‌മ വിജയൻറെ നേതൃത്വത്തിലാണ് ടീം യാത്രയായിരിക്കുന്നത്. ഇവർ യു എ ഇ സർക്കാരിന്റെ ആരോഗ്യവകുപ്പിനൊപ്പം ചേർന്നാകും മുന്നോട്ടുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക.

യു എ ഇ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമാണ് സർക്കാർ ഈ ഉദ്യമത്തിന് നിർദ്ദേശം നൽകിയത്. ഡൽഹി യിലെ യു എ ഇ അംബാസഡർ എച്ച് ഇ ഡോ. അഹമ്മദ് അൽ ബന്നയും ദുബായിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറും ഡോക്ടർ ആസാദ് മൂപ്പനുമാണ് ഈ മിഷന് ചുക്കാൻ പിടിച്ചത്. ഇന്ത്യ - യു എ ഇ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഉദ്യമം.

യു എ ഇ സർക്കാരും ദുബായ് ഹെൽത്ത് അതോറിറ്റിയും ചേർന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിർമ്മിച്ച 3000 ബെഡ് ആശുപത്രിയിലും ഈ നേഴ്‌സുമാർ കോവിഡ് രോഗികളെ പരിചരിക്കും.

ജീവൻ വരെ അപകടത്തിലായേക്കാവുന്ന വളരെയേറെ റിസ്‌ക്കുള്ള ജോലിയാണെന്നറിയാമായിരുന്നിട്ടും രോഗപരിചരണമാണ് തങ്ങളുടെ ലക്ഷ്യവും കർത്തവ്യവുമെന്നവർ ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ഈ ഉദ്യമത്തിന് മുതിർന്നത്.

publive-image

ദുബായ്ക്ക് പുറപ്പെടും മുൻപ് നേഴ്‌സ് രേഷ്‌മ വിജയൻറെ വാക്കുകൾ ഇതായിരുന്നു "I am happy to be part of this Covid-19 mission to Dubai. As a nurse I am happy to do my duty and serve the patients during this Covid-19 pandemic."

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ദുബായ് കൗൺസിലേറ്റ് ജനറൽ ട്വിറ്ററിൽ ഏഴുതിങ്ങനെയായിരുന്നു: "A salute to India, UAE and the humanity from the medical workers. We all depend on you, Salute from us as well."

ഇത് ഇന്ത്യയിൽനിന്നുള്ള നേഴ്‌സുമാരുടെ ആദ്യബാച്ചാണ്. അടുത്ത ബാച്ചും ഉടൻ പുറപ്പെടും. യു എ ഇയിൽ കോവിഡ് രോഗം ആകെ റിപ്പോർട്ട് ചെയ്തത് 18878 പേർക്കാണ്. ഇപ്പോൾ നിലവിലുള്ള രോഗബാധിതർ 13296 ആണ്. 201 പേരാണ് ഇതുവരെ മരിച്ചത്.

വളരെയേറെ ത്യഗസന്നദ്ധരായി സേവനതല്പരതയോടെ ലോകമെല്ലാം പരിചരണത്തിന്റെ വിശുദ്ധിപരത്തി നാടിന്റെ യശസ്സുയർത്തുന്ന നമ്മുടെ പ്രിയപ്പെട്ട മാലാഖാമാർക്കു ഈ നേഴ്‌സസ് ദിനത്തിൽ ഒരായിരം അഭിവാദനങ്ങൾ ".

ഇതേപ്പറ്റിയുള്ള ഇന്ത്യ ഇൻ ദുബായിയുടെ ഔദ്യോഗിക ട്വീറ്റ് കാണുക.

publive-image

Advertisment