Advertisment

ഇനി പറക്കും പോലീസ് ! നിയമപരിപാലനത്തിനായി ആട്ടോമാറ്റിക് മെഷീൻ ഗണ്ണുമായി പറന്നുവരുന്ന പോലീസ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കാലം മാറുകയാണ്. അതുകൊണ്ടുതന്നെ മാറ്റം പോലീസിലും അനിവാര്യമാണ്. നിയമപരിപാലനത്തിനായി ആട്ടോമാറ്റിക് മെഷീൻ ഗണ്ണുമായി പറന്നുവരുന്ന പോലീസ് യാഥാർഥ്യമായിരിക്കുന്നു.

Advertisment

publive-image

ജൂലൈ 14 നു പാരീസിൽ നടന്ന ബാറ്റിൽ ഡേ ആഘോഷങ്ങളിൽ ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോ ഉൾപ്പെടെ അനേകായിരങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ആകാശത്തുകൂടെ കയ്യിൽ ആട്ടോമാറ്റിക് തോക്കു മായി ജെറ്റ് പവറുള്ള ഫ്ലൈ ബോർഡിൽ ഒരു സൈനികൻ പറന്നുവന്നതും പലതവണ സമ്മേളനസ്ഥലത്തു വലം വച്ച് നിരീക്ഷണം നടത്തിയതും.

publive-image

എല്ലാവർക്കും കൗതുകകരമായ ഈ ദൃശ്യം അപ്പോൾത്തന്നെ ക്യാമറയിൽപ്പകർത്തി ട്വിറ്ററിൽ കുറിച്ചുകൊണ്ട് പ്രസിഡണ്ട് മാക്രോ ഇങ്ങനെ എഴുതി.." എനിക്ക് എന്റെ സേനയുടെ ആധുനിക സജ്ജീകരണങ്ങളിൽ അത്യധികം അഭിമാനമുണ്ട്." 1.02 മിനിറ്റ് ദൈഘ്യമുള്ള വീഡിയോ താഴെ കമന്റ് ബോക്സിൽ കാണാം.

publive-image

അദ്ദേഹത്തിന്റെ ഈ ട്വീറ്റ് കണ്ട് ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. വളരെ പരിശീലനം ലഭിച്ച ഒരു സൈനികനാണ് ചിത്രത്തിൽ കാണുന്നത്. ഫ്രാൻസ് ഈ രംഗത്തു വളരെ മുന്നോക്കം പോയിരിക്കുന്നു എന്നാണു മനസ്സിലാക്കുന്നത്.

publive-image

ഈ ടെക്‌നിക്ക് വളരെ എളുപ്പമുള്ളതാണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഈ ഫ്ലൈ ബോർഡ് പോലീസുകാർക്കും സൈന്യത്തിനും അനായാസം തോളിൽചുമന്നുകൊണ്ട് എവിടെയും പോകാമെന്നതാണ്. എവിടെനിന്നും പറന്നുയരാം. എവിടെയുമിറങ്ങാം. റൺവേ, ലോഞ്ചിങ് പാഡ് ഒന്നുമാവശ്യമില്ല.

publive-image

ലഹളകൾ അമർച്ചചെയ്യാനും , അഗ്നിബാധയിലെ തീയണയ്ക്കാനും, നിയമപരിപാലനത്തിനും, യുദ്ധരംഗങ്ങളിലും ഇനി ഫ്‌ളൈയിംഗ് പൊലീസുകാരെയും സൈന്യത്തെയും നമുക്കും താമസിയാതെ ദർശിക്കാം.

 

Advertisment