Advertisment

മതതീവ്രവാദത്തിനു മറുപടിയാണോ വംശീയ തീവ്രവാദം ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ത്തരം അല്ലെന്നും ആണെന്നും പറയാം. White Supremacist അഥവാ വെള്ളക്കാർക്ക് ആധിപത്യം എന്ന വാക്ക് ന്യുസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന 49 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെത്തുടർന്ന് ലോകമെങ്ങും ചർച്ച ചെയ്യപ്പെടുകയാണ്.

Advertisment

publive-image

ക്രൈസ്റ്റ് ചർച്ചിൽ വെടിവയ്പ്പ് നടത്തിയ ആസ്‌ത്രേലിയക്കാരനായ 28 കാരൻ ,ബ്രെണ്ടൻ ടാറന്റ് (Brendan Tarrant) ൽ നിന്ന് പോലീസ് പിടിച്ചെടുത്ത 76 പേജുള്ള മാനിഫെസ്റ്റോയിൽ ഒരു ഭാഗത്ത് അയാൾ തന്റെ സ്വീഡൻ സന്ദർശന വേളയിൽ തലസ്ഥാനമായ സ്റ്റോക്ക് ഹോമിൽ 2017 ഏപ്രിൽ 7 നു ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിയെടുത്ത ഒരു ട്രാക്ക് അവർ ആൾക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതിന്റെ ഫലമായി 5 പേർ മരിക്കുകയും 14 പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തിരുന്നത് വിവരിക്കുന്നുണ്ട്. അതിൽ കൊല്ലപ്പെട്ട Ebba Akerlund എന്ന സ്നേഹിതയായിരുന്ന യുവതിയെപ്പറ്റി Brendan Tarrant മാർമ്മികമായി പ്രതിപാദിക്കുന്നു.

publive-image

Brendan Tarrant കടുത്ത വർണ്ണവെറിയനും സുപ്രീമസിസ്റ് സംഘടനയുടെ സജീവ പ്രവർത്തകനുമായിരുന്നു. അയാളുടെ മാനിഫെസ്റ്റോയിൽ ഇന്ത്യ,പാക്കിസ്ഥാൻ,തുർക്കി,ചൈന,ആഫ്രിക്ക,ഗൾഫ് തുടങ്ങിയ രാജ്യക്കാരോടുള്ള വെറുപ്പ് പരസ്യമായിത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഇവരുടെ കുടിയേറ്റമാണ് യൂറോപ്യൻ രാജ്യങ്ങൾക്കു വലിയ ഭീഷണിയെന്നും വിവരിക്കുന്നു. ഈ രാജ്യക്കാരുടെ അനധികൃതമായ കുടിയേറ്റം മൂലം ആ രാജ്യക്കാർക്കുള്ള അവസരങ്ങൾ ഇല്ലാതാകുകയാണെന്നും അവിടൊക്കെ തീവ്രവാദം തലപൊക്കാനും അതാണ് കാരണമെന്നും പറയുന്നു.

publive-image

ഏഷ്യൻ - ആഫ്രിക്കൻ രാജ്യക്കാർ കണക്കില്ലാതെ സന്താനോൽപ്പാദനം നടത്തുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങളിൽ തദ്ദേശീയർ കാലക്രമേണ ന്യൂനപക്ഷമാകുമെന്നും ലോകമെല്ലാം കറുത്തവർഗ്ഗക്കാരുടെ ആധിപത്യമാകുമെന്നും അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മാനിഫെസ്റ്റോ ( ലക്ഷ്യപ്രഖ്യാപനം) യിൽ വിവരിക്കുന്നു.

2011 മുതൽ തന്റെ പിതാവിന്റെ ക്യാൻസർ മൂലമുണ്ടായ മരണശേഷം Brendan Tarrant ലോകരാജ്യങ്ങൾ പലതും സന്ദർശിച്ചു.പാക്കിസ്ഥാൻ, ഉത്തരകൊറിയ , യൂറോപ്യൻ രാജ്യങ്ങൾ ഒക്കെ കറങ്ങിയടിച്ച അദ്ദേഹം കറുത്ത വംശജരുടെ യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്റെ രൂക്ഷത തന്റെ സംഘടനയെയും ബോദ്ധ്യപ്പെടുത്തിയി രുന്നു. അങ്ങനെയാണ് ക്രൈസ്റ്റ് ചർച് കൂട്ടക്കൊലയ്ക്കുള്ള രൂപരേഖ തയ്യാറാകുന്നത്..

publive-image

Brendan Tarrant നെക്കൂടാതെ ഒരു യുവതിയുൾപ്പെടെ മറ്റു മൂന്നുപേരെക്കൂടി ന്യൂസിലാൻഡ് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടു പേരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെ ചോദ്യം ചെയ്തുവരുന്നു.ഈ ആക്രമണത്തിനുപിന്നിൽ പിടികൂടാൻ ഇനിയും ധാരാളം ആളുകളുണ്ടെന്നാണ് പോലീസ് കണക്കുകൂട്ടൽ. 2011 ൽ നോർവേയിൽ 77 പേരുടെ കൂട്ടക്കുരുതി നടത്തിയ ആൻഡേർസ് ബ്രീവിക്ക് ആണ് തന്റെ മാതൃകാപുരുഷനെന്നും Brendan Tarrant പോലീസിനോട് പറഞ്ഞു.

പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നിരായുധരായ ആളുകളുടെ നെഞ്ചത്തുതന്നെ വെടിവയ്ക്കുകയും അവർ അപ്പോൾത്തന്നെ പിടഞ്ഞു വീഴുന്നതും ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ അയാൾ റിക്കാർഡ് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത ആ മാനസികാവസ്ഥ മനസ്സിൽ അടിയുറച്ച വംശീയതീവ്രതയുടെ പാരമ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.

publive-image

White Supremacist അഥവാ ലോകത്ത് വെളുത്ത വംശജർക്ക് ആധിപത്യം വേണമെന്ന് വാദിക്കുന്ന വെള്ളക്കാരുടെ വിവിധ സംഘടനകൾ ലോകത്തു വ്യാപകമാണ്. അവ ഇപ്രകാരമാണ്.

1 . Ku Klux Klan.ഈ American white supremacist hate group യൂറോപ്പിലും സജീവമാണ്.

2 . Stormfrontonline.ഈ വെബ് പോർട്ടൽ കറുത്ത വംശജർക്കെതിരെ വ്യാപക പ്രചാരണമാണ് നടത്തി വന്നിരുന്നത്. ഇത് 2017 ൽ നിരോധിച്ചു.

3 . National Action Hitler Love Group.2013 മുതൽ ബ്രിട്ടനിൽ സജീവമാണ്.ഇപ്പോൾ യൂറോപ്പിലും.

4 . Aryan Nations - Germany. ഇതൊരു white supremacist തീവ്രവാദി സംഘടനയാണ്. തുർക്കി സ്വദേശികളെയാണ് ഇവർ അധികവും ഉന്നം വയ്ക്കുന്നത്.

അതീവ രഹസ്യമായി പ്രവർത്തിക്കുന്ന ഈ സംഘാനകളിലെ അംഗങ്ങൾക്കെല്ലാം പ്രത്യേകം ഡ്രസ്സ് കോഡും ലക്‌ഷ്യം നേടിയെടുക്കുക എന്ന പ്രതിജ്ഞയോടെ പ്രവർത്തിക്കാൻ സന്നദ്ധരായ വാളണ്ടിയർമാരുമുണ്ട്. ഇവർ അടിക്കടി ഒത്തുകൂടാറുമുണ്ട്.

ചാവേർ ഭീകരവാദികളെപ്പോലെ ഇവർക്കും മരണഭയമില്ല എന്നതിന് തെളിവാണ് 49 പേരെ നിഷ്കരുണം കൊലചെയ്തിട്ടും , ഇനി ജീവിതത്തിൽ ജയിലിൽ നിന്നും പുറത്തുവരാൻ കഴിയില്ലെന്നു ബോദ്ധ്യമായിട്ടും ഒരു കൂസലുമില്ലാതെ Brendan Tarrant എന്ന കൊലയാളി കോടതിയിൽ മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ നിർന്നിമേഷനായി നിലകൊണ്ടത്.

publive-image

White Supremacist സംഘടനകൾ ഇതാദ്യമായല്ല മനുഷ്യക്കുരുതി നടത്തുന്നത്. 2006 മുതലാണ് ഇവരുടെ സാന്നിദ്ധ്യം ലോകമറിയുന്നത്. അതിനുമുൻപ് കറുത്തവർഗ്ഗക്കാരെ ഇവർ ആക്രമിച്ചിരുന്നെങ്കിലും അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കപ്പെട്ടിരുന്നു.

White Supremacist കൾ ഇതിനുമുൻപ് നടത്തിയിട്ടുള്ള പ്രധാനപ്പെട്ട ചില ആക്രമണങ്ങൾ താഴെ വിവരിക്കുന്നു.

2006 ആഗസ്റ്റ് 21 ന് ഇവർ മദ്ധ്യ റഷ്യയിലെ ഏഷ്യൻ വംശജർക്കുനേരെ നടത്തിയ ബോംബാക്രമണത്തിൽ 13 പേർ കൊലപ്പെടുകയുണ്ടായി.

2009 മാർച് 15 ന് അമേരിക്കയിലെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്ന ബരാക്ക് ഒബാമയെ 750 മീറ്റർ ദൂരെനിന്നു വെടിവച്ചു കൊല്ലാൻ പദ്ധതിയിട്ട 4 White Supremacist പ്രവർത്തകരെ പോലീസ് പിടികൂടി.

2011 ജൂലൈ 22 ന് നോർവേയിൽ ആൻഡേർസ് ബ്രീവിക് എന്ന വ്യക്തി നടത്തിയ വെടിവയ്പ്പിൽ 77 പേർ കൊല്ലപ്പെട്ടു.White Supremacist കൾ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊല ഇതായിരുന്നു.

2016 ജൂലൈ 22 നു ജർമ്മനിയിൽ മ്യൂണിക്കിലെ ഷോപ്പിംഗ് മാളിൽ നടത്തിയ വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു.

2019 ജനുവരി 29 ന് ക്യാനഡയിലെ ക്യൂബെക്ക് മസ്‌ജിദിൽ നടത്തിയ വെടിവയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഇത് കൂടാതെ അമേരിക്ക ,ആസ്‌ത്രേലിയ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇന്ത്യക്കാരുൾപ്പെടെയുള്ള നിരവധി ഏഷ്യൻ വംശജർക്കും ആഫ്രിക്കക്കാർക്കുമെതിരെ അടിക്കടി ഒറ്റപ്പെട്ട ആക്രമണങ്ങൾ ഈ ഗ്രൂപ്പുകളിൽ നിന്നുണ്ടാകുന്നുണ്ട്. പലപ്പോഴും ആളുകൾക്ക് ജീവനും നഷ്ടപ്പെടാറുണ്ട്. അതാണവരുടെ വേറിട്ട ശൈലി. കൂട്ടക്കുരുതിയേക്കാൾ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊലചെയ്യുമ്പോൾ അത് വലിയ വർത്തയാകു ന്നില്ല. കുറ്റവാളികൾക്ക് അതുമൂലം രക്ഷപെടാനുള്ള പഴുതുകളും ഏറെയാണ്. സംഘടനയും സുരക്ഷിതം.

ഒരു കാര്യം ഇവിടെ നമുക്കുറപ്പിക്കാം. മതതീവ്രവാദം പോലെത്തന്നെ വംശീയതീവ്രവാദവും ലോകസമാധാനത്തിന് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

Advertisment