Advertisment

ഇത് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ്. ഇപ്പോള്‍ സ്ഥിരം പരമശിവരൂപധാരിയായാണ് നടത്തം. ഇടയ്ക്ക് ശ്രീകൃഷ്ണന്റെ രൂപം ധരിച്ച് ഗോശാലകളിൽപ്പോയി ഓടക്കുഴൽ വായിക്കും. വിവാഹശേഷം 6 തികയും മുൻപ് വിവാഹമോചനം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ബീഹാറിലെ മുൻ പരിസ്ഥിതി - ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 30 വയസ്സുള്ള ഇദ്ദേഹം വിവാഹം കഴിച്ചത് ബീഹാറിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളായ ഐശ്വര്യാ റോയിയെ. പക്ഷേ ആ ബന്ധം അധികനാൾ നിലനിന്നില്ല.

Advertisment

publive-image

<പാറ്റ്ന യിലെ ശിവക്ഷേത്രത്തിൽ തേജ് പ്രതാപ് ശിവരൂപത്തിൽ പൂജചെയ്യാനെത്തിയപ്പോൾ>

സ്ഥായിയായ ഒരു സ്വഭാവഗുണം കാട്ടാത്ത തേജ് പ്രതാപ് വിവാഹശേഷം, 6 തികയും മുൻപ് കഴിഞ്ഞ നവംബറിൽ ഐശ്വര്യയുമായുള്ള വിവാഹമോചനത്തിന് പാറ്റ്ന കോടതിയിൽ അപേക്ഷ നൽകി. അന്ന് ഭാര്യയെ വിട്ടദ്ദേഹം ശിവരൂപധാരിയായി കുറേനാൾ അജ്ഞാതവാസത്തിൽ പോയി. പിന്നീട് ഋഷികേശിലാണ് അദ്ദേഹം പ്രത്യക്ഷനാകുന്നത്.

publive-image

ഐശ്വര്യയുമായുള്ള വിവാഹത്തിന് സുഹൃത്തുക്കൾ ശിവ പാർവതി വിവാഹം എന്ന തരത്തിലായിരുന്നു പാറ്റ്നയിൽ ഫ്ലെക്സുകൾ സ്ഥാപിച്ചത്.

ചിലപ്പോൾ ശ്രീകൃഷ്ണന്റെ രൂപം ധരിച്ചും അദ്ദേഹം ഗോസംരക്ഷണ ശാലകളിൽപ്പോയി ഓടക്കുഴൽ വായിക്കുന്നതും പതിവാണ്. പല സന്ദർഭങ്ങളിലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടുണ്ട്.

publive-image

ഇടയ്ക്കു ബോളിവുഡ് സിനിമ നിർമ്മിക്കാനും അഭിനയിക്കാനും ശ്രമിച്ചിരുന്നു. സ്വന്തം കുടുംബവുമായും നല്ല സ്വരച്ചേർച്ചയിലല്ല ഇദ്ദേഹം.

ഇപ്പോൾ സ്ഥിരമായി പരമശിവരൂപധാരിയായാണ് അദ്ദേഹം നടക്കുന്നത്. സാക്ഷാൽ പരമശിവന്റെ അവതാരമാണ് തേജ് പ്രതാപ് എന്നാണ് അനുയായികൾ വിശേഷിപ്പിക്കുന്നത്.

publive-image

ബീഹാറിലെ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് അനുജനാണ്. ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും 9 മക്കളായിരുന്നു. 7 പെണ്ണും രണ്ടാണും. മൂത്തമകൾ മീസ ഭാരതി രാജ്യസഭാ എം.പിയാണ്.

publive-image

publive-image

Advertisment