Advertisment

കൊറോണയുടെ ബലിപീഠത്തിൽ ട്യൂലിപ്പ് പുഷ്‌പങ്ങളും ! സന്ദർശകരെ നിയന്ത്രിക്കാനാവാതെ വന്നപ്പോൾ അരിഞ്ഞുതള്ളിയത് 8 ലക്ഷത്തോളം പൂക്കൾ !

New Update

കോവിഡ് മൂലം ലോകത്ത് മനുഷ്യജീവനുകൾ മാത്രമല്ല മനോഹരങ്ങളായ ട്യൂലിപ്പ് പൂക്കൾക്കും വിനാശകാലമാണ്. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഹരമായിരുന്ന ട്യൂലിപ്പ് പൂക്കൾ ഇന്ന് പല താഴ്വരകളിലെയും നിശബ്ദ കാഴ്ചകളാണ്.

Advertisment

publive-image

ജപ്പാനിലെ ഷക്കൂറ നഗരത്തിൽ സ്ഥിതിചെയ്യുന്ന 'ഫറൂസുക' സ്‌ക്വയർ പാർക്കിൽ എല്ലാ വർഷവും നടക്കുന്ന ട്യൂലിപ് ഫെസ്റ്റിവലിൽ ആയിരക്കണക്കിനാൾക്കാരായിരുന്നു പങ്കെടുത്തിരുന്നത്.

100 ഇനങ്ങളിലായി 8 ലക്ഷത്തോളം പൂക്കളാണ് ഇക്കൊല്ലം അവിടെ വിടർന്നു വിലസി നിന്നത്.

കോവിഡ് ബാധയെത്തുടർന്ന് സർക്കാർ ട്യൂലിപ് ഫെസ്റ്റിവൽ നിരോധിച്ചുവെങ്കിലും പാർക്കിൽ ഈ പൂക്കളുടെ മനോമോഹന ദൃശ്യം കാണാൻ ആൾക്കാർ കൂട്ടം കൂട്ടമായി വരാൻ തുടങ്ങിയപ്പോൾ സർക്കാർ വിലക്കുകളും നിയന്ത്രണങ്ങളുമെല്ലാം പലപ്പോഴും പാളിപ്പോയിരുന്നു.

publive-image

ഒടുവിൽ മറ്റു ഗത്യന്തരമില്ലാതെ മനസ്സില്ലാമനസ്സോടെ സർക്കാർ ആ തീരുമാനമെടുത്തു. പൂക്കളെല്ലാം അറുത്തുമാറ്റുക. ഗാർഡനിൽ ജോലിചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ആ കൃത്യം അതികഠിനമായിരുന്നു. കണ്ണീർ വാർത്തുകൊണ്ടാണ് അവർ പലരും അത് നിർവഹിച്ചത്.

എന്നിട്ടും ആൾക്കാരുടെ വരവ് കുറഞ്ഞില്ല. പൂക്കൾ അരിഞ്ഞുതള്ളിയതറിഞ്ഞ് പലരും അവിടെ സ്ഥിരമായി വരാനും പാർക്കിനുവെളിയിൽനിന്ന് വിലപിക്കാനും പാർക്ക് അധികാരികളെ അധിക്ഷേപിക്കാനും തുടങ്ങി.

publive-image

ആൾക്കാരുടെ വരവും പ്രതിഷേധവും സ്ഥിരമായതോടെ അധികാരികൾ ട്രാക്റ്ററുപയോഗിച്ച് അവിടം മുഴുവൻ ഉഴുതുമറിച്ച്‌ വയലേലയാക്കിയിട്ടു.

ഇപ്പോഴും ആളുകൾ വരുന്നുണ്ടെങ്കിലും നിലം ഉഴുതുമറിച്ചതിനാൽ അധികനേരം അവിടെ തങ്ങാറില്ല. അങ്ങനെ ഒരർത്ഥത്തിൽ കൊറോണയുടെ ബലിപീഠത്തിൽ 8 ലക്ഷം ട്യൂലിപ്പ് പൂക്കൾ ജീവത്യാഗം ചെയ്യപ്പെട്ടു.

ജപ്പാനിൽ ഇപ്പോൾ 11000 ത്തിലധികം കോവിഡ് ബാധിതരുണ്ട്. 281 കോവിഡ് മരണങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Advertisment