Advertisment

വനമേഖലയില്‍ താമസിക്കുന്ന 'വനമാനുഷ് ബാബ'. മനോഹരമായി അലങ്കരിച്ച സ്വന്തം വാഹനമായ 'കാളീരഥ'ത്തില്‍ യാത്ര - കുംഭമേളയിലെ കാഴ്ചകൾ !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

"വനമാനുഷ് ബാബ"

Advertisment

വളരെ വെത്യസ്ഥനായ ഒരു ബാബയാണ് മദ്ധ്യപ്രദേശിലെ നരസിംഗ്പ്പൂർ ജില്ലയിലുള്ള ബർമാൻ താഴ്വരയിൽനിന്നുവന്ന സാലിക്ക് റാം മഹാരാജ് എന്ന വനമാനുഷ് ബാബ. വനമേഖലയിലാണ് അദ്ദേഹം താമസിക്കുന്നത്. അതുകൊണ്ടുതന്നെ സ്വയം വനമാനുഷ് ബാബ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

publive-image

8 മത്തെ വയസ്സുമുതൽ കാളീഭക്തനായി മാറിയ ഇദ്ദേഹം സ്വന്തം വാഹനം മനോഹരമായി അലങ്കരിച് കാളീരഥം എന്ന പേരുനൽകി അതിലാണ് പ്രയാഗ്‌രാജിലെ കുംഭമേളയ്‌ക്കു വന്നിരിക്കുന്നത്. ഇപ്പോൾ താമസവും ആളുകൾക്ക് ദർശനം നൽകുന്നതും വാഹനത്തിൽത്തന്നെയാണ്.

publive-image

നെറ്റിയിലും ശരീരമാസകലവും രക്തചന്ദനം കൊണ്ട് പല ആകൃതിയിലുള്ള തിലകങ്ങളും സൂര്യബിംബവും വരച്ചിരിക്കുന്ന ബാബ വിവാഹിതനും ഒരു ആൺകുട്ടിയുടെ പിതാവുമാണ്. ഭാര്യയും മകനും കുംഭമേളയിലും അദ്ദേഹത്തോടൊപ്പമെത്തിയിട്ടുണ്ട്...

publive-image

ശരീരത്ത് രക്തചന്ദനം അണിയാനുള്ള അവകാശം കാളീഉപാസകർക്കു മാത്രമാണുള്ളതെന്നത്രേ ബാബായുടെ അവകാശവാദം.

വിദേശികളുൾപ്പെടെയുള്ളവരുടെ ആകർഷണ കേന്ദ്രമാണ് വനമാനുഷ് ബാബയും അദ്ദേഹത്തിന്റെ രഥവും.

publive-image

publive-image

publive-image

Advertisment