Advertisment

ഛത്തീസ് ഗഡ്‌ സംസ്ഥാനത്തെ ഉന്നതമായ വിഷ്ണുഭോഗ്" അരിയുടെ മാഹാത്മ്യം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ത്തീസ്‌ ഗഡ് സംസ്ഥാനം " ധാൻ കാ കട്ടോറ" ( ധാന്യത്തിന്റെ പാത്രം ) എന്നാണറിയപ്പെടുന്നത്. ജനസംഖ്യ യിൽ പകുതിയിലേറെയും പട്ടികജാതി,പട്ടികവർഗ്ഗ ആദിവാസി ജനസമൂഹങ്ങൾ അധിവസിക്കുന്ന ഇവിടെ 50% ൽ അധികം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.

Advertisment

വിദ്യാഭ്യാസ - ആരോഗ്യമേഖലകളിലും സംസ്ഥാനം ഏറെ പിന്നിലാണ്. ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അരിയും ,ഗോതമ്പുമാണ് പ്രധാന കൃഷികൾ.അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീടൊരിക്കൽ വിവരിക്കാം.

publive-image

ഛത്തീസ്‌ ഗഡിൽ വിളയുന്ന "വിഷ്ണുഭോഗ്" (Vishnu Bhog ) എന്ന അരിയ്ക്കു അപാരമായ സുഗന്ധമാണുള്ളത്. അരിവെന്തുകഴിയുമ്പോൾ വീശിയടിക്കുന്ന സുഗന്ധം 50 മീറ്റർ ചുറ്റളവുവരെ എത്താറുണ്ട്. ഇതിന് അളവറ്റ ഔഷധമൂല്യമാണെന്നാണ് ഇവിടുത്തുകാരുടെ അവകാശവാദം. രുചികരമായ ഈ അരിയാണ് കർഷകർ ഏറെയും ഉപയോഗിക്കുന്നത്.

വിഷ്ണുഭോഗ് ഒരു കിലോക്ക് 70 രൂപവരെ അവിടെ വിലയുണ്ട്. ആരോഗ്യത്തിനും ഉത്തമമാണ് ഈ അരിയെന്നും അവർ അവകാശപ്പെടുന്നു.

കർഷകർ , വിഷ്ണുഭോഗ് നെൽകൃഷി ചെയ്യുന്നതുംവളരെ ഭക്ത്യാദരപൂർവ്വമായാണ് . വയലിൽ നെല്ല് നടുമ്പോഴും കതിർ വരുമ്പോഴും കൊയ്ത്തുസമയത്തും പ്രത്യേകം പൂജ നടത്തുന്നത് പതിവാണ്.

വിഷ്ണുഭോഗ് നെൽകൃഷിയിൽ ഉയർന്ന മൂല്യവും മുന്തിയ വിളയും ലഭിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകണമെന്നാണ് അവരുടെ വിശ്വാസം. പരിശ്രമഫലം ദൈവതുല്യം അതാണവരുടെ മൂലമന്ത്രം.

വിഷ്ണുഭോഗ് അരിയ്ക്കു ഗുണവും സുഗന്ധവും വർദ്ധിക്കണമെങ്കിൽ നെല്ല് ഒരുവർഷം സൂക്ഷിച്ചുവയ്ക്കേ ണ്ടതുണ്ട്. ഒരുവർഷം കഴിഞ്ഞശേഷം മാത്രമേ നെല്ലുകുത്തി അരിയാക്കുകയുള്ളു.ഈ നെല്ല് പുഴുങ്ങാ തെയാണ് മില്ലിൽ കുത്തിയെടുക്കുന്നത്.നമ്മൾ നെല്ലുപുഴുങ്ങിക്കുത്തുന്നത് അരി പൊടിയാതിരിക്കാൻവേ ണ്ടിയാണ്.

എന്നാൽ ഉത്തരേന്ത്യയിൽ നെല്ലുകൾ ഭൂരിഭാഗവും പുഴുങ്ങാതെയാണ് കുത്തുന്നത്. എങ്കിലും അരി ഒട്ടും പൊടിയില്ല. വിഷ്ണുഭോഗ് പച്ചരിയെന്നു നമ്മൾ വിളിക്കുമെങ്കിലും പുഴുക്കലരിയെക്കാൾ കേമമാണ് അതിന്റെ ചോറ്.

publive-image

വിഷ്ണുഭോഗ് അരി ദേവലോകത്തെ ആഹാരമാണെന്നും അതുകൊണ്ടാണ് ഈ അരിയ്ക്കിത്രമേൽ സുഗന്ധമെന്നും ഇവിടുത്തെ കർഷകർ ഉറച്ചു വിശ്വസിക്കുന്നു. ഛത്തീസ്‌ ഗഡ്‌ കൂടാതെ പഞ്ചാബ്,ഹരിയാന, UP സംസ്ഥാങ്ങളിലും വിഷ്ണുഭോഗ് കൃഷിയുണ്ട്.)

(കുറിപ്പ് : ഞങ്ങൾ വിഷ്ണുഭോഗ് അരി സ്ഥിരമായി വാങ്ങാറുണ്ട്. രാത്രിയിൽ ഇതാണ് ഞങ്ങളുടെ മുഖ്യ ആഹാരം. ഉത്തരേന്ത്യയിൽ ജീവിച്ചിട്ടും ചപ്പാത്തി ഞങ്ങൾക്കത്ര പ്രിയമല്ല.ചപ്പാത്തി കഴിക്കില്ല.

വിഷ്ണുഭോഗ് അരി കേരളത്തിലെ മിക്ക സൂപ്പർ മാർക്കറ്റുകളിലും സുലഭമാണ്. കൊട്ടാരക്കരയിൽനിന്നാണ് ഞങ്ങൾ വാങ്ങുന്നത്. India Gate - Khaima എന്നാണ് ഇതിന്റെ പേര്. അരിക്കും നല്ല സുഗന്ധമാണ്.

പുതിയ അരിക്ക് കിലോ 95 രൂപയും പഴയ അരിക്ക് 105 രൂപയുമാണ് വില. ഓർക്കുക ഇത് ബിരിയാണി അരിയല്ല. അൽപ്പം നീളമുള്ള കനം കുറഞ്ഞ ( Long Grain) അരിയാണിത്. വെന്തുകഴിഞ്ഞാൽ പശപ്പില്ല,ഒട്ടിപ്പിടിക്കില്ല, നല്ല പൂക്കുലപോലുള്ള ആകർഷകമായ ചോറാണ്. ഒരു പ്രാവശ്യം ഉപയോഗിച്ചുനോക്കുക.)

Advertisment