Advertisment

വാക്കുകളേക്കാൾ മൂർച്ചയും ശക്തിയുമുണ്ട് ഒരു ചിത്രത്തിന്.. ഇല്ല, യാനിസ് മരിച്ചിട്ടില്ല.. ഈ ചിത്രങ്ങളിലൂടെ ജീവിക്കുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

58 - മത്തെ വയസ്സിൽ അർബുദ രോഗം മൂലം ഇക്കഴിഞ്ഞ മാർച് 2 ന് നിര്യാതനായ വിശ്വപ്രസിദ്ധ ഫോട്ടോ ഗ്രാഫ റും പുലിറ്റ്സർ പുരസ്‌ക്കാരജേതാവുമായ യാനിസ് ബെഹ്‌റാകിസിസ് ലോകമെമ്പാടുമുള്ള അനേകം മനുഷ്യരുടെ ദുരിതങ്ങളും യാതനകളും തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു ലോകത്തിനു സമ്മാനിച്ചാണ് കടന്നുപോയത്.

Advertisment

publive-image

<ബോട്ടുമറിഞ്ഞു കടലിൽ വീണ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് കരയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്ന സിറിയൻ അഭയാർത്ഥി. (പുലിറ്റ്സർ ലഭിച്ച ചിത്രം)>

വാക്കുകളേക്കാൾ മൂർച്ചയും ശക്തിയുമുണ്ട് ഒരു ചിത്രത്തിനെന്ന് അദ്ദേഹം പലവട്ടം തെളിയിക്കുകയുണ്ടായി. ദുരന്തഭൂമികളിലും, യുദ്ധരംഗങ്ങളിലും, അഭയാർത്ഥി ക്യാമ്പുകളിലും അദ്ദേഹം ക്യാമറയുമായി കടന്നുചെന്ന് അറിയപ്പെടാത്ത ദുരന്തകളുടെ പല നേർ ദൃശ്യങ്ങളും നമുക്കായി പകർന്നുതന്നു.

publive-image

<സിറിയൻ യുദ്ധഭൂമിയിൽ നിന്നും തന്റെ കൊച്ചുമകനെ രക്ഷപ്പെടുത്തിയ മുത്തച്ഛന്റെ ആഹ്ലാദം>

പ്രതിഭാധനനായിരുന്ന യാനിസിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. ഗ്രീസിന്റെ തലസ്ഥാനമായ ഏതൻ‌സ് നഗരത്തിൽ 1960 ൽ ജനിച്ച അദ്ദേഹം തന്റെ 30 വർഷത്തെ കരിയറിനിടെ നിരവധി സംഭവങ്ങൾ തന്റെ ക്യാമറയിലൂടെ ലോകത്തെ അറിയിച്ചിട്ടുണ്ട്. 2016 ലാണ് അദ്ദേഹത്തിന് പുലിറ്റ്സർ സമ്മാനം ലഭിക്കുന്നത്. പുലിറ്റ്സർ സമ്മാനം യാസിൻ ബെഹ്‌റാകിസിസിനു ലഭിക്കാൻ ഇടയാക്കിയ ചിത്രമാണ് ആദ്യത്തേത്.

publive-image

<സിറിയൻ അഭയാർത്ഥി ക്യാംപിൽ റൊട്ടിക്കായി യാചിക്കുന്നവർ>

publive-image

<1990 ൽ ഇറാക്ക് തുർക്കി അതിർത്തിയിൽ നിന്ന് പാലായനം ചെയ്യുന്ന കുർദുകൾ>

publive-image

<1992 ൽ സൊമാലിയയിൽ അമേരിക്കൻ സൈനികനോട് ജീവനായി യാചിക്കുന്ന വ്യക്തി>

publive-image

<2018 ഗാസ മുനമ്പിൽ കൃഷിയിടത്തു പതുങ്ങിയിരുന്ന ഇസ്രായേലി സൈനികൻ>

Advertisment