Advertisment

‘മാറിയ പ്രവാസം‘

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

പ്രവാസത്തെ കുറിച്ച് സ്വന്തമായി ആധികാരിക അനുഭവങ്ങൾ ഒരെട്ടുവര്ഷം കൊണ്ടധികമില്ല എന്നതുകൊണ്ടും കാര്യമായ മാറ്റം സ്വന്തം ജീവിതത്തിൽ ഉണ്ടായില്ല എന്നതിനാലും എന്റെ നാട്ടിലെ മഹനീയ ഒരു മനുഷ്യന്റെ പ്രവാസ ജീവിതത്തിലേക്ക് പേര് പറയാതെ തന്നെ കടക്കുകയാണ് .....

publive-image

ഏകദേശം ഇരുപത്തഞ്ചു വർഷത്തിന് മുൻപ് നാട്ടിൽ നിന്നും ഗത്യന്തരമില്ലാതെ ആരോ പറഞ്ഞു കേട്ട് ആർക്കോ പൈസകൊടുത്തു ഒരു വർക്ക് ഷോപ്പിലേക്ക് മെക്കാനിക് എന്ന് പറഞ്ഞു ബഹ്റൈനിലേക്കു എത്തിച്ചേർന്ന

അനുഭവം അദ്ദേഹവുമായി ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കുമ്പോൾ ആ അച്ഛനെപോലുള്ള നന്മയുള്ള മനുഷ്യന്റെ അന്നത്തെയും, ഇന്നത്തെയും പ്രവാസത്തെ കുറിച്ച് ഒരായിരം വസ്തുതകളാണ് പറയാനുണ്ടായിരുന്നത് ..

പണ്ട് നാട്ടിലെ കുടുംബവുമായുള്ള ആശയവിനിമയം ഒരെഴുത്ത് പൂർണ്ണമായും ആശയവിനിമയം നടന്നു കഴിയുമ്പോൾ ഒരു മാസമെടുക്കും അതായത് പ്രവാസത്തിൽ നിന്ന് ഒരെഴുത്ത് എഴുതി അയച്ചു നാട്ടിൽ കിട്ടാൻ പതിനഞ്ച് ദിവസവും തിരിച്ചു ഇങ്ങോട്ടും പതിനഞ്ചു ദിവസവും. പല പ്രധാന കാര്യങ്ങൾ അറിയുന്നത് കൂടെ നാട്ടിൽ എല്ലാം കഴിഞ്ഞതിനു ശേഷവും.

നേരിട്ട് കാണാൻ മറ്റു ത്തരത്തിലുള്ള ഒരു മാർഗ്ഗങ്ങൾ പോലും ഉണ്ടായിരുന്നില്ല . അത് പോലെ ഫോൺ വിളി ഏതോ കാർഡിട്ടു ബൂത്തുപോലെയൊന്നിൽ നിന്ന് വിളിച്ചാൽ തന്നെ നാട്ടിൽ കിലോമീറ്റർ നടന്നാൽ ഉള്ള ഏതെങ്കിലും വീട്ടിൽ മാത്രമേ ഫോൺ ഉണ്ടായിരുന്നുള്ളു .ആയതിനാൽ എഴുത്തുകൾ തന്നെ ആയിരുന്നു ആശ്രയം .

പിന്നെ സാമ്പത്തിക കാര്യങ്ങൾ പൈസയുടെ മൂല്യം അന്ന് അദ്ധേഹത്തിന്റെ ഓർമ്മ ശരിയാണെങ്കിൽ 10000 ദിനാറിനു 24000 രൂപയാണ് കിട്ടിയിരുന്നത് . ദിർഹവും ദിനാറും തമ്മിൽ വലിയ മൂല്യ വ്യത്യാസം ഉണ്ടായിരുന്നില്ല.

പക്ഷെ നാട്ടിൽ നിന്ന് സ്വപ്‌നങ്ങൾ നെയ്തു വളരണമെങ്കിൽ ഒരു നല്ല മനഃസാക്ഷിയുള്ള സാധാരണക്കാരന് ബുദ്ധിമുട്ടായിരുന്നതിനാലാണ് പ്രവാസത്തിലേക്കു ഓടിക്കയറി പോന്നത് എന്ന് പലപ്പോഴായി പറയുമായിരുന്നു .

publive-image

അന്ന് പ്രവാസത്തിലേക്കു വന്നു കഴിഞ്ഞാൽ നാട്ടിലുള്ളവർക്ക് പ്രവാസി ആയ നമ്മളെ കണ്ടു പിടിക്കാൻ തന്നെ വളരെയധികം ബുദ്ധിമുട്ടായിരുന്നു . ഒരുപക്ഷെ മരണപ്പെട്ടാൽ തന്നെ ചിലപ്പോൾ അറിയാതെ പോയി എന്ന് വരെ വന്നേക്കാം ....

ഇത്തരുണത്തിൽ കടന്നു പോയ പ്രവാസം ആധുനിക വർത്തമാനകാലഘട്ടത്തിൽ വളരെയധികം മോഡേൺ ഡിജിറ്റൽ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി പ്രവാസത്തിന്റെ ഗൃഹാതുരത്തെ ഇല്ലാതാക്കി എല്ലാം കൊണ്ടും എന്ന വസ്തുത എടുത്ത് പറയേണ്ടതാണ് .

നാട്ടിൽ ഇന്ന് കണ്ടും ,സെക്കൻഡുകൾ മൊബൈലിലും സംസാരിച്ചും അത്യാവശ്യമെങ്കിൽ മണിക്കൂറിനുള്ളിൽ പോയി ആളുകളെ കണ്ടു വരെ വരാം എന്നവസ്ഥയിൽ എത്തി കഴിഞ്ഞു എന്നത് പ്രവാസം ഇല്ല എന്ന് തന്നെ നമ്മളെ തോന്നിപ്പിക്കും വിധം മാറിക്കഴിഞ്ഞതാണ് ഏറ്റവും വലിയ മാറ്റം .

സാമ്പത്തികമായി മുന്നേറിയും സുഖ സൗകര്യങ്ങൾ എല്ലാ രീതിയിൽ ആസ്വദിക്കാൻ കഴിയുന്നതും മറ്റു മാറ്റങ്ങളിൽ വ്യത്യസ്തത പുലർത്തുന്നു .

ഇന്ന് പെട്ടെന്ന് പണം ഉണ്ടാക്കണം എന്ന് കരുതി പ്രവാസത്തിൽ എത്തിച്ചേരുകയും തിരിച്ചു നാട്ടിൽ പോയി അല്പം കഴിഞ്ഞു വീണ്ടും പ്രവാസം സ്വീകരിക്കുന്നു എന്നുള്ളത് പഴയ കാലത്തേ പ്രവാസത്തിൽ നിന്നുള്ളതിൽ മറ്റൊരു മാറ്റമാണ് കാട്ടിത്തരുന്നത് .

പ്രവാസികൾക്ക് നാട്ടിൽ ഇപ്പോൾ വില നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് കാരണം ഇപ്പോൾ പ്രവാസികൾ സമ്പാദിക്കുന്ന വരുമാനത്തേക്കാൾ നാട്ടിൽ വരുമാനം എറിയതും പ്രവാസത്തിൽ സ്വദേശികളുടെ പങ്കാളിത്തം മുൻകാലങ്ങളിലെ അപേക്ഷിച്ചു ഔദ്യോഗിക മേഖലകളിലും വ്യവസായ മേഖലകളിലും ശാക്തീകരിക്കപ്പെടുന്നതിനാൽ വർത്തമാന കാലഘട്ടത്തിൽ ഇനിയുള്ള പ്രവാസികളുടെ പ്രതീക്ഷകൾ ആസ്ഥാനത്താകും ...

Advertisment