Advertisment

ലോകത്തെ നശിപ്പിച്ച സ്വജനപക്ഷപാതം

author-image
admin
New Update

 - ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

നിത്യേന നമ്മൾ ചെയ്യുന്ന കാര്യങ്ങളെ ഒന്ന് കണ്ണോടിച്ചാൽ നമ്മുക്ക് കാണാൻ കഴിയുന്ന ഒന്നാണ് 'പക്ഷപാതം' കാണിക്കൽ.

ചില പക്ഷപാത കാഴ്ചപ്പാടുകൾ ഉള്ള ഇടങ്ങൾ :

രാഷ്ട്രീയം , ബന്ധം പിന്നെ മതം .ചിലരാഷ്‌ടീയക്കാർ അവരവരുടെ പാർട്ടിക്കാർക്കായി മാത്രം പലതും മാറ്റിവയ്ക്കുന്നു .ചിലർബന്ധു ജനങ്ങൾക്കായി ചിലർ എല്ലാം മാറ്റിവയ്ക്കുന്നു .ചിലർതന്റെ മതത്തിലുള്ള ആളുകൾക്ക് എല്ലാം മാറ്റിവയ്ക്കുന്നു .

നിത്യേന ഉള്ള എല്ലാ സാമൂഹികഇടപെടലുകളിൽ പക്ഷപാതം കാണിക്കൽ അറിവുള്ള പ്രബുദ്ധരായവർ വസിക്കുന്നിടങ്ങളിൽ കൂടിയതായിട്ടാണെന്നറിയാൻ കഴിയുന്നത് .

എത്ര വൃത്തികെട്ട ഒരു സംഹിതയാണ് ഈ മനുഷ്യർ കൊണ്ട് നടക്കുന്നത് . എന്തിനാണ് ഇങ്ങനെയെല്ലാം പക്ഷപാതം കാണിച്ച് ആളുകൾ പലതും നേടുന്നത് . എന്തിനാണ് ഇങ്ങനെ കൂട്ടങ്ങളെ ചേർക്കുന്നത് . എന്തിനുവേണ്ടി ആർക്കു വേണ്ടി .

അമിതമായ പ്രതിബദ്ധത സാമൂഹ്യനീതിബോധങ്ങൾക്കെതിരെയാണെങ്കിൽ അനുവദിക്കരുത് . അതപകടമാണ്. തുറന്നു പറയാനുള്ള ആർജ്ജവ കുറവാണ് പക്ഷപാതം കാണിക്കൽ കൂടാനുള്ള പ്രധാനകാരണം . ആവശ്യത്തിനും അനാവശ്യത്തിനും പക്ഷപാതം കാണിച്ച് എല്ലായിടത്തിലും സാമൂഹ്യ നിതീതിബോധം നഷ്ടപെട്ട അവസ്ഥയിൽ ജനങ്ങൾ വിരാജിക്കുകയാണ്.

പക്ഷപാതം പേരിനോടുപോലും കാണിക്കുന്നവർ ഉണ്ടെന്ന് ചിലയിടങ്ങളിൽ മനസിലാക്കാം . ചിലർ കൂട്ടുകൂടുന്നതുപോലും പേര് നോക്കിയാണ് .

സൗഹൃദങ്ങളെ എല്ലാം ഹൃദയത്തോട് ചേർക്കാൻ കഴിയാതെ പലരും ഒരു വഴിയിൽ തന്നെ പലയിടങ്ങളിൽ വേർപെട്ട് കഴിയുകയാണെന്നത് ദുഖകരം തന്നെ .

രാജ്യ വികസനം മുരടിക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ച് പറയാം അധികാരങ്ങൾ പങ്ക് വെച്ചുകൊടുത്തപ്പോൾ തന്റെ രാഷ്ട്രീയത്തിനും മതത്തിനും , കൂടാതെ തന്റെ ബന്ധുവിനും മാത്രം പ്രാമുഖ്യം നൽകിയത് കൊണ്ടായിരുന്നെന്ന് ഉറപ്പായും മനസ്സിലാക്കാൻ സാധിക്കും .

ഇനിയും നമ്മൾ മാറേണ്ടതല്ലേ ?എങ്ങിനെയാണ് മാറുക ?, ആരാണ് നമ്മളെ മാറ്റുക ?, എങ്ങിനെയാണ് മാറുക ? .

നമ്മൾ നേടിയ അറിവുകൾ എല്ലാം വെറും സെർട്ടിഫിക്കറ്റുകളിൽ മാത്രമായൊതുങ്ങിയോ ?,തുറന്നു പറയാനുള്ള ആർജ്ജവം നഷ്ടപെട്ട നമ്മൾ പിറന്ന നാട്ടിൽ നിന്നും പോലും ഒരിക്കൽ പലായനം ചെയ്യപെടേണ്ടിവരുമ്പോൾ മാത്രമാണോ എന്തെങ്കിലും പ്രതിക്കൂ ....

എന്തായാലും സ്വജന പക്ഷപാതം വൈറസ് പോലെ പടരുകയാണ് . നാളെ അത് പടർന്ന് പടർന്ന് മനുഷ്യരുടെ ദൈന്യദിന ജീവിതത്തിലേക്ക് ഇനിയും കടന്നുവരുമ്പോൾ , നമ്മൾ ഓർക്കണം ഒരിക്കലും അര്ഹതപെട്ടവന്റെ കഞ്ഞിയിൽ കയ്യിട്ടുവാരി നേടിയതെല്ലാം തെറ്റായിരുന്നുവെന്ന്.

Advertisment