Advertisment

സമുദായങ്ങളെ വർഗീയ ഫാസിസ്റ്റുകൾ റാഞ്ചിക്കൊണ്ടും പോകുന്നു. കശാപ്പുകാരന്റെ കയ്യിലേക്കാണ് തങ്ങളെ കൊണ്ടു പോകുന്നത് എന്ന് അവർ ആ ലോചിക്കുന്നു പോലുമില്ല

author-image
admin
Updated On
New Update

- കെ.എ.ഹാറൂൺ റഷീദ്

Advertisment

യിത്തതിനെതിരെ സവർണ തമ്പുരാക്കന്മാർക്കു മുന്നിലൂടെ വില്ലു വണ്ടി സമരം നയിച്ച മഹാനായ അയ്യങ്കാളിയുടെ ജന്മദിനം ഇന്ന്.. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന രംഗത്ത് ശ്രദ്ധേയമായ നാമമാണ് അയ്യങ്കാളി. ജാതീയതയുടെ മാറാപ്പു പേറി തളർന്ന തന്റെ ദളിത് സമൂഹ ത്തെ മോചിപ്പിക്കാൻ, ഉയർത്തി കൊണ്ടുവരാൻ അത്യ ദ്ധ്വാനം ചെയ്ത മഹദ് വ്യക്തി.

ജാതീയതയുടെ ചാട്ടവാറടിയേറ്റ ഒരു ജനതയുടെ രക്ഷക്കായി കാഹളം മുഴക്കിയ ഈ മ നുഷ്യന് സ്വന്തമായി ഒരു പേരു പോലുമില്ല. അയ്യൻ അച്ചന്റെയും കാളി അമ്മയുടെയും പേരാണ്.

publive-image

പുലയന് മീശ വെക്കാ ൻ പാടില്ലാത്ത കാലം, ചെരിപ്പ് ധരിക്കാൻ പാടില്ലാത്ത കാലം, മേൽജാതിക്കാർ നടക്കുന്ന വഴിയിലൂടെ നടക്കാൻ പാടില്ലാ ത്ത കാലം, മേൽജാതിക്കാരൻ ഇരിക്കുന്ന സ്ഥലത്ത് ഇരിക്കാൻ പാടില്ലാത്ത കാലം, പുലയ സ്ത്രീകൾ മാറുമറക്കാൻ പാടില്ലാത്ത കാലം, മാറുമറക്കണമെങ്കിൽ " മുലക്കരം" കൊടുക്കേണ്ടിയിരുന്ന കാലം...

ഇങ്ങനെ മനുഷ്യൻ കേട്ടാൽ ഞെട്ടുന്ന ഉഛ നീചത്വങ്ങളുടെയും പീഡനങ്ങളുടെയും കാലം. അന്ന് തന്റെ സമുദായത്തിൽ നിന്നും ഒരു ബി.എ.ഡിഗ്രിക്കാരൻ ഉണ്ടാകണമെന്നാ യിരുന്നു അയ്യങ്കാളിയുടെ ആ ഗ്രഹം. തിരുവിതാംകൂർ മഹാ രാജാവ് പ്രഭാത സവാരിക്കിറങ്ങുന്ന സമയം നോക്കി അയ്യങ്കാളി ഒരിക്കൽ കാത്തുനിന്നു. രാജാവിന്റെ വഴിയിൽ നിൽക്കാൻ പാടില്ല, മുന്നിൽ പോയി നിൽക്കാൻ പാടില്ല.

തൊട്ടു കൂടാ, തീണ്ടിക്കൂടാ, ദൃഷ്ടിയിൽ പോലും പെട്ടു കൂടാ. തന്റെ പുലയ സമുദായത്തിൽ പെട്ടവർക്ക് വിദ്യാഭ്യാസം നേടാൻ അവസരം ഉണ്ടാക്കണമെന്ന നിവേദനം തയ്യാറാക്കി ഒരു നീണ്ട വടിയിൽ വച്ചു രാജാവിന്റെ നേരെ നീട്ടി. ഈ നിവേദനം വായിച്ച മഹാരാജാവ് പുലയന്മാരെ സ്കൂളിൽ ചേർക്കാൻ ഉത്തരവിറക്കി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തോടെ കുറച്ച് പുലയ ചെറുക്കന്മാർ സ്കൂളിന്റെ പടി കടന്നു.

അവർ ക്ലാസിൽ കയറി ഇരുന്നു. എന്നാൽ ഇവരുടെ കൂടെ ഇരുന്നു പഠിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നു പറഞ്ഞു മറ്റു വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും പുറത്തിറങ്ങി. പുലയരെ പഠിപ്പിക്കാൻ തയ്യാറല്ലെന്നു പറഞ്ഞു അധ്യാപകരും സ്കൂൾ വിട്ടുപോയി. മഹാരാജാവിന്റെ ഉത്തരവുണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതാണ്, പിന്നാക്കാവസ്ഥക്കു കാരണമായി നമ്മൾ ഇന്നു നന്നാക്കി പറയുന്ന "ചരിത്രപരമായ കാരണം".

അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ഊർജം സ്വീകരിച്ചിരുന്ന സ്രോതസ്സ് വക്കം അബ്ദുൽ ഖാദിർ മൗലവി എന്ന മ ഹാനായിരുന്നു. അയ്യങ്കാളി പുലയ സമുദായത്തിലും ശ്രീനാരായണ ഗുരു ഈഴവ സമുദായത്തിലും തുടങ്ങി വച്ച നവോത്ഥാന പ്രവർത്തനങ്ങള്‍ പിന്നീട് അവർക്കു ശേഷം ഗതി മാറിയതിനാൽ ഈ രണ്ടു വിഭാഗങ്ങളും തുടങ്ങിയേടത്തു തന്നെ നിൽക്കുകയാണ്.

എല്ലാ പ്രശ്നങ്ങൾക്കും കാരണം സാമ്പത്തികമാണെന്നും ആ പ്രശ്നം തീർന്നാൽ എല്ലാം തീരുമെന്നു പറഞ്ഞ കമ്യൂണിസവും ദേശീയതയുടെ വലയിൽ ഇവരെ വീഴത്തിയവരും ഈ നവോത്ഥാനത്തെ ഹൈജാക് ചെയ്യുകയും പിറകോട്ടു വലിക്കുകയും ചെയ്യുകയാണുണ്ടായത്. ഇന്ന് അവരെ വർഗീയ ഫാസിസ്റ്റുകൾ റാഞ്ചിക്കൊണ്ടും പോകുന്നു. കശാപ്പുകാരന്റെ കയ്യിലേക്കാണ് തങ്ങളെ കൊണ്ടു പോകുന്നത് എന്ന് അവർ ആ ലോചിക്കുന്നു പോലുമില്ല. ചരിത്ര ബോധം നഷ്ടപ്പെട്ട ഒരു സമുദായത്തിന്റെ അധോഗതി മാത്രം

കടപ്പാട് അഹമ്മദ് കുട്ടി മദനി.

 

Advertisment