Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പും അയോധ്യ തർക്കത്തിലെ മധ്യസ്ഥ ചർച്ചകളും - പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഡോ. ബി ബാലഗോപാല്‍ എഴുതുന്നു

author-image
admin
Updated On
New Update

publive-image

Advertisment

ലോക്സഭാ തെരെഞ്ഞെടുപ്പ് ഇനി ഏത് ദിവസവും തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാം. മെയ് പകുതി വരെ ഇന്ത്യയിൽ തെരെഞ്ഞെടുപ്പ് ലഹരി ആകും. ഈ കാലയളവിൽ തന്നെ ആണ് അയോധ്യ തർക്ക ഭൂമി കേസിലെ മധ്യസ്ഥ ചർച്ചകൾ നടക്കുക. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ രേഖപെടുത്തിയിരിക്കുന്നത് ഇങ്ങനെ;

"ഒരാഴ്ചക്ക് ഉള്ളിൽ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ അധ്യക്ഷതയിൽ ഉള്ള സമിതി മധ്യസ്ഥ ചർച്ച ആരംഭിക്കണം. സമിതിയുടെ നടപടികൾ ആരംഭിച്ച് ഒരു മാസം കഴിയുമ്പോൾ പുരോഗതി റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറണം. മധ്യസ്ഥ ചർച്ചകൾ രണ്ട് മാസം കൊണ്ട് പൂർത്തിയാക്കണം".

അതായത് മാർച്ച് രണ്ടാം വാരം അയോധ്യ മധ്യസ്ഥ ചർച്ച ആരംഭിക്കണം. ഏപ്രിൽ മധ്യത്തോടെ പുരോഗതി റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറണം. മെയ് മധ്യത്തോടെ മധ്യസ്ഥ ചർച്ചകൾ പൂർത്തിയാക്കണം. രണ്ട് മാസം എന്നൊക്കെ ഉള്ള തീയതി ഒരു പക്ഷേ പിന്നീട് കോടതി നീട്ടി കൊടുത്തേക്കാം.

മധ്യസ്ഥ ചർച്ചയും മാധ്യമ റിപ്പോർട്ടിങ്ങും

അയോധ്യ തർക്ക ഭൂമി കേസിലെ മധ്യസ്ഥ ചർച്ചകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത് എന്നാണ് തുറന്ന കോടതിയിൽ വിധി പ്രസ്താവം കേട്ടപ്പോൾ മനസിലായത്. എന്നാൽ ഉത്തരവ് പുറത്ത് ഇറങ്ങിയപ്പോൾ നേരത്തെ മനസിലാക്കിയത് പൂർണ്ണമായും ശരി അല്ല എന്ന് മനസിലായി. വളരെ സങ്കീർണം ആയാണ് ആ വാചകം. കോടതി ഉത്തരവിലെ ഏഴാമത്തെ പാരഗ്രാഫ് ഇങ്ങനെ

"We are also of the view that the mediation proceedings should be conducted with utmost confidentiality so as to ensure its success which can only be safeguarded by directing that the proceedings of mediation and the views expressed therein by any of the parties including the learned Mediators shall be kept confidential and shall not be revealed to any other person. We are of the further opinion that while the mediation proceedings are being carried out, there ought not to be any reporting of the said proceedings either in the print or in the electronic media.

However, we refrain from passing any specific order at this stage and instead empower the learned mediators to pass necessary orders in writing, if so required, to restrain publication of the details of the mediation proceedings. The Chairman of the Mediation Panel may also inform the Registry of this Court any difficulties that the panel may face in carrying out the task assigned to it by the present order and also to inform of any requirement to facilitate the mediation and to conclude the same at the earliest".

സുപ്രീം കോടതി പറഞ്ഞിരിക്കുന്നത് ഇത്ര മാത്രം. മധ്യസ്ഥ ചർച്ച വിജയകരം ആയി അവസാനിക്കുന്നതിന് നടപടികൾ രഹസ്യം ആയിരിക്കണം. മധ്യസ്ഥ ചർച്ച വിവരം ആരോടും പങ്ക് വയ്ക്കരുത്.

ദൃശ്യ മാധ്യമങ്ങളും, പത്ര മാധ്യമങ്ങളും മധ്യസ്ഥ ചർച്ച സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ടത് ആവശ്യം ഇല്ല. എന്നാൽ ഈ റിപ്പോർട്ടിങ്ങിനെ വിലക്കി സുപ്രീം കോടതി ഉത്തരവ് ഇറക്കിയിട്ടില്ല. ആവശ്യം എങ്കിൽ മധ്യസ്ഥർക്ക് മാധ്യമങ്ങളെ വിലക്കി കൊണ്ട് ഉത്തരവ് ഇറക്കാം.

ഉത്തരവിലെ "ഈ ഭാഗം" പലരും പല തരത്തിൽ വ്യാഖ്യാനിക്കും. മധ്യസ്ഥ ചർച്ചയിലെ നടപടികൾ മാത്രമേ മധ്യസ്ഥ ചർച്ച നടത്തുന്നവർക്ക് വിലക്കാൻ അധികാരം ഉള്ളു എന്നതാകും അതിൽ ഒന്ന്. സ്വാഭാവികം ആയും ഈ വിഷയവും ആയി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും പൊതു മണ്ഡലത്തിൽ ഈ സമയം ചർച്ചയിൽ നിറുത്താൻ പലർക്കും കഴിയും.

ദൃശ്യ മാധ്യമങ്ങൾ, പത്ര മാധ്യമങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത് പോലെ സാമൂഹിക മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ കഴിയില്ല. അതും ഒരു വെല്ലുവിളി ആകും. സത്യങ്ങളെ കാൾ ഏറെ അർത്ഥ സത്യങ്ങളും, വാസ്തവ വിരുദ്ധം ആയ വാർത്തകളും പ്രചരിക്കാൻ ഉള്ള സാധ്യത തള്ളി കളയാൻ ആകില്ല.

Advertisment