Advertisment

സ്ത്രീയെന്ന അത്ഭുത പ്രതിഭാസം - ബഷീര്‍ കെ സുജീവനം

author-image
admin
Updated On
New Update

publive-image

Advertisment

സ്തനികളില്‍ പെണ്‍വര്‍ഗ്ഗത്തിന് പൊതുവായി ശാരീരിക സവിശേഷതകളും

പരിശീലന വൈഭവങ്ങളും പ്രകൃതി കല്പിതമാണ്. പുറമെ ആര്‍ജ്ജിതമായ

സാംസ്‌കാരിക പരിപാലനവും തലമുറകള്‍ക്ക് വിളമ്പലും മാനുഷ സ്ത്രീകള്‍

പുരുഷാധിപത്യ സമൂഹത്തില്‍ ഏറ്റെടുത്തിരിക്കുന്നു.

വരും തലമുറകളുടെ നിര്‍മ്മിതിയിലും ഒരുക്കിയെടുക്കുന്നതിലും സ്ത്രീയുടെ പങ്ക് പുരുഷനേക്കാള്‍ പൊതുവെ വളരെ കൂടുതലാണ്.

ഇവ മൂന്നു തലത്തിലാണെന്ന് കാണാം. അവ ജീവശാസ്ത്രപരം, ജന്മവാസനാ പരം, സാംസ്‌കാരിക/സാമൂഹ്യപരം. ആദ്യത്തെ രണ്ടും സഹജവും അവ സാനത്തേത് ആര്‍ജ്ജിതവും അതായത് കൃത്രിമവുമാണ്.

ഒന്ന് : ജീവശാസ്ത്രപരം

1. സങ്കീര്‍ണ്ണവും ദുരൂഹവും അപാരശേഷികളുള്ളതുമായ മനുഷ്യ മസ്തിഷ്‌കവും

അനുബന്ധ അവയവങ്ങളും നിര്‍മ്മിക്കുന്ന പണിശാലയായ ഗര്‍ഭപാത്രത്തിന്റെ

ഉടമയും മാനേജുമെന്റും പ്രവര്‍ത്തനവും സ്ത്രീ ശരീരത്തിന്റെ കല്പിത

ധര്‍മ്മമാണ്, കുത്തകയാണ്.

publive-image

2. മരണം വരെ സദാ സ്വയം പ്രവര്‍ത്തനപരവും പുതുക്കിക്കൊണ്ടിരിക്കുന്നതും

വളര്‍ച്ചയും തളര്‍ച്ചയുമുള്ള മനുഷ്യ ശരീരമെന്ന യന്ത്രത്തിന്റെ നിര്‍മ്മാണ

ഉദ്ഘാടനവും വളര്‍ച്ചാ പരിധിയിലെത്തുമ്പോള്‍ പുറത്തിറക്കുകയും

(പ്രസവിക്കുകയും ചെയ്യുന്ന) അനന്യ പ്രവൃത്തി സ്ത്രീയുടേതാണ്.

3. മാനവ നിര്‍മ്മാണ ഫാക്ടറിക്ക് അസംസ്‌കൃത വസ്തുക്കളായി പൊതു

പോഷണകങ്ങളായ വായു, ജലം, ഭക്ഷണം, സൂര്യപ്രകാശം മുതലായവയല്ലാതെ

ബാഹ്യമായ സഹായമോ ഉപദേശനിര്‍ദ്ദേശമോ ആവശ്യമില്ല.

4. മാനവ നിര്‍മ്മാണ ഫാക്ടറിയടങ്ങിയ സ്ത്രീ ശരീരത്തിന് പുരുഷനേക്കാള്‍

പ്രത്യേകതകളുമുണ്ട്. ആധുനിക ശാസ്ത്രത്തിന് കാരണമെന്തെന്നറിയില്ലെങ്കിലും

കണ്ടെത്തിയവയില്‍ ചിലത് സൂചിപ്പിക്കുന്നു.

(എ) പെണ്‍കുഞ്ഞിന് ഗര്‍ഭകാലം ആണ്‍കുഞ്ഞിന്റേതിനേക്കാള്‍ ദിവസങ്ങള്‍ അധികകാലമാണ്.

(ബി) പെണ്‍കുഞ്ഞിനുള്ള മുലപ്പാലിന്റെ വ്യാപ്തിയും ഗുണനിലവാരവും

കൂടുതലാണ്.

(സി) പെണ്‍ മസ്തിഷ്‌ക്കത്തിന് ശരീരാനുപാതികഭാരം 25% കൂടുതലാണ്. 50

കിലോ തൂക്കമുള്ള പുരുഷന് ഒരു കിലോ മസ്തിഷ്‌ക്ക ഭാരമെങ്കില്‍ സ്ത്രീക്ക് അത്

1.25 കിലോ ആണ്. മാത്രമല്ല, പെണ്‍മസ്തിഷ്‌ക്കം കൂടുതല്‍ സങ്കീര്‍ണ്ണമാണ്.

(ഡി) ആണ്‍ തൈറോയ്ഡ് ഗ്രന്ഥിക്ക് രണ്ട് അടരുള്ളപ്പോള്‍ പെണ്ണിന് മൂന്ന് അടരുകള്‍ ഉണ്ട്.

(ഇ) ജനനം മുതല്‍ പെണ്ണിന് ശാരീരികവും മാനസികവും വൈകാരികവുമായ മേന്മ പ്രദര്‍ശിപ്പിക്കുന്നു. അത് കൗമാരം വരെ തുടരുന്നു. (പ്രാഥമിക വിദ്യാലയ

അധ്യാപകര്‍ക്ക് ഇത് സ്പഷ്ടമായിരിക്കും)

(എഫ്) സ്ത്രീ അണ്ഡവും പുംബീജവും എണ്ണത്തിലും വണ്ണത്തിലും പ്രാധാന്യത്തിലും വ്യത്യാസമുണ്ട്. അണ്ഡത്തിന് മാസത്തില്‍ സജീവവും കൃത്യവുമായ ദിവസങ്ങളുള്ളപ്പോള്‍ പുംബീജം കോടാനുകോടി ഏതു സമയവും റെഡി.

മാനവനിര്‍മ്മിതിയില്‍ സ്ത്രീക്കും ഗര്‍ഭപാത്രത്തിനും ഉള്ള പ്രാധാന്യം

അനുപമം. സാങ്കല്‍പികമെങ്കിലും ലിംഗപരമായ വിഭജനത്തില്‍ നിലനില്‍പ്പിനും പുരോഗതിക്കുമുള്ള സാദ്ധ്യത സ്ത്രീകള്‍ മാത്ര മുള്ള സമൂഹത്തിന്

ഏറെയുള്ളപ്പോള്‍ ആണ്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ശുഷ്‌കവും എണ്ണപ്പെട്ട ദിനങ്ങളുമാണ്.

രണ്ട് : സഹജവാസനപരം

1. ജന്മം നല്‍കിയ ശേഷം സ്വാശ്രയത്വം നേടുന്നതുവരെ മുലയൂട്ടുവാനും

പരിപാലിച്ച് സംരക്ഷിച്ച് ജീവനനിപുണികള്‍ (ഘശളല ടസശഹഹ)െ പരിശീലിപ്പി ക്കുന്നതിനും

പ്രകൃതി വൈഭവങ്ങള്‍ അരുളിയത് മാതാവെന്ന സ്ത്രീ ക്കാണ്. പിതാവെന്ന

പുരുഷനല്ല. സസ്തനികളിലത് പ്രകടമാണ്.

2. വരും തലമുറയുടെ ജീവനവൈഭവങ്ങളായ കുടിക്കുക, തിന്നുക, ഇരി ക്കുക, നില്‍ക്കുക,

നടക്കുക, ഓടുക, ചാടുക, സംസാരിക്കുക, ഇര തേടുക മുതലായ ശേഷികളും

വൈഭവങ്ങളും പരിശീലിപ്പിക്കുന്നതും സ്ത്രീയുടെ-മാതാവിന്റെ

കല്പിത ധര്‍മ്മമാണ്.

3. സ്വതന്ത്രമായ ജീവനശേഷി നേടുമ്പോള്‍ സ്വതന്ത്രരാക്കുന്നതും മാതാവിന്റെ

കടമയാണ്.

4. സമൂഹത്തിന്റെ പുരോഗതി നേടുന്ന പരിഷ്‌കര്‍ത്താക്കളെയും നേതാ ക്കന്മാരേയും സാമൂഹ്യവിരുദ്ധരും നിഷ്ഠൂരരുമായ മനുഷ്യാധന്മാരെയും പടച്ച്

പരിശീലിപ്പിച്ചതെല്ലാം പെണ്ണുങ്ങളാണ്. പുരുഷനിതില്‍ പങ്ക് കഷ്ടിയാണ്.

എല്ലാത്തരം വ്യക്തിത്വങ്ങളുടെയും സ്രോതസ്സ് സ്ത്രീയാണ്. സാമൂഹ്യ മുന്നേറ്റത്തിന്റെയും പിന്നേറ്റത്തിന്റെയും ഉത്ഭവം സ്ത്രീയില്‍ നിന്നാണ്. പുരുഷനെ നല്ലവനാക്കുന്നതും മഹാനാക്കുന്നതും നീചനാക്കുന്നതും

മാതാവാണ്, സ്തീയാണ്. സമൂഹത്തെ നന്നാക്കുന്നതും പിന്നോട്ട് വലിക്കുന്നതും സ്ത്രീയാണ് മൂലസ്രോതസ്സ്.

മൂന്ന് : സാംസ്‌കാരികം / സാമൂഹ്യം

സ്രോതസ്സ് ലഭിച്ചത് മാതാവായ സ്ത്രീയില്‍ നിന്നാണ്. മാനവചരിത്ര സൃഷ്ടിയില്‍ എല്ലാ ചരിത്രപുരുഷനും പിന്നില്‍ ഒരു സ്ത്രീയുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ ഒരു പ്രതിനായകനായ അനേകം മനുഷ്യ രെ ചിത്രവധം ചെയ്ത ജര്‍മ്മന്‍ ചാന്‍സലര്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെയും അഹിംസ സിദ്ധാന്തം അവതരിപ്പിച്ച നായകനായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെയും വ്യക്തിത്വവികാസത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ഇതാര്‍ക്കും ബോധ്യപ്പെടും.

ഹിറ്റ്‌ലറുടെ ബാല്യകാലം ദുരിതപൂര്‍ണ്ണമായിരുന്നു. നിസ്സഹായയും നിരാലംബയും ഭയചകിതയും ദാരുണ ജീവിതത്തിനെതിരെ അമര്‍ഷം ഉള്ളിലൊതുക്കിയ മാതാവ്. പിതാവിന്റെ മദ്യാസക്തിയില്‍ നടമാടുന്ന ക്രൂരതയും പീഡനങ്ങളും ആണ് നിഷ്ഠൂരനായ മനുഷ്യാധമനെ വാര്‍ത്തെടുക്കുന്നതില്‍ അടിത്തറയായത്.

മറിച്ച്  മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ബാല്യകാലം വ്യത്യസ്തമായിരുന്നു. വാത്സല്യവും കരുണയും സ്‌നേഹവും അന്തസ്സും ദൃഢ ചിന്തയും കാര്യശേഷിയും തുളുമ്പുന്ന നിസ്വാര്‍ത്ഥയും നിരക്ഷയുമായ മാതാവ്.

സത്യസന്ധവും ആത്മാര്‍ത്ഥതയും ആരാധനാ കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും

മാമൂലുകളും പരമ്പരാഗത വിശ്വാസങ്ങളും അചഞ്ചലയായി മുറുകെ പിടിച്ച

പുത്‌ലീഭായി പണിത ശക്തമായ അടിത്തറയിലാണ് ഗാന്ധിജി തന്റെ

ആത്മീയവും മാനസീകവും സാംസ്‌കാരികവും നൂതനവുമായ അഭൗതിക

ആയുധമായ അഹിംസയുടെയും സത്യാഗ്രഹ ത്തിന്റെയും തന്ത്രങ്ങള്‍ മെനഞ്ഞ്

പരീക്ഷിക്കാനും പ്രയോഗിക്കാനുമുള്ള സ്രോതസ്സും ഊര്‍ജ്ജവും ലഭ്യമാക്കിയത്.

ഏത് ചരിത്ര പുരുഷനും പിന്നില്‍ ഒരു സ്ത്രീയുണ്ട്. അതായത് മനുഷ്യ

ചരിത്ര രചയിതാക്കളില്‍ പ്രത്യക്ഷമായി പുരുഷന്മാരാണെങ്കിലും പരോക്ഷമായി

അവര്‍ സ്ത്രീകളുടെ ഉല്പന്നങ്ങളാണ്.

അതായത് മാനവ ചരിത്ര നിര്‍മ്മിതി സ്ത്രീകളുടേതാണ്. സാമൂഹ്യമാറ്റത്തിന്റെ നിദാന്തശ ക്തിയും സ്രോതസ്സും സ്ത്രീയാണ്. സ്ത്രീയുടെ അഭിലാഷസാധൂകരണ ത്തിനുള്ള കരുക്കള്‍ മാത്രമാണ് പുരുഷന്‍.

സഹജഭാവങ്ങളില്‍ രമിക്കാനാഗ്രഹിക്കുന്ന സ്ത്രീയുടെ ജൈവിക ആവശ്യങ്ങള്‍

നിറവേറ്റിയാല്‍ ഏത് അടിമത്തവും സ്വീകരിക്കുന്ന സ്വാര്‍ത്ഥതയുള്ളവരാണ്

സ്ത്രീകള്‍ എന്നത് സമൂഹത്തിന്റെ ന്യൂനതയാണ്.

അല്ലെങ്കില്‍ ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ അധികവും സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുണ്ടെങ്കിലും സ്ത്രീവിരുദ്ധ നിയമങ്ങള്‍ നിര്‍മ്മിക്കാ നും നിലനിര്‍ത്താനും കാരണമെന്ത് ?

തന്നെപ്പോലെ മറ്റെല്ലാ സ്ത്രീകളെയും മാനവകുലത്തെ ആകെയും പരിഗണിക്കാനായാല്‍ പരിമിതമായ ജനാധിപത്യഭരണത്തില്‍ സ്ത്രീ

സൗഹൃദനേതൃത്വം വളര്‍ന്നുവരാന്‍ പ്രയാസമേതുമില്ല.

പുരുഷാധിപത്യ സമൂഹം അബലയെന്നും അല്പബുദ്ധിയെന്നും മുദ്രകുത്തി

വറുതിയിലാക്കിയ സ്ത്രീ സമൂഹം ജനാധിപത്യയുഗത്തിലും ഒതുങ്ങിക്കൂടുന്നത്

സ്വാര്‍ത്ഥതമൂലം മാത്രമാണ്.

നീതിബോധവും സമത്വ ബോധവും അവകാശബോധവും അവരെ ചലിപ്പിക്കാത്തത് അടിഞ്ഞു കൂടിയ മാനസികവും ശാരീരികവുമായ ജഢത്വം മൂലമാണ്.

ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും വ്യവസായ വിപ്ലവവും മെനഞ്ഞ

ജനാധിപത്യവ്യവസ്ഥിതിയില്‍ കായികബലത്തിലും അടിച്ചമര്‍ത്തലിന്റെയും കാലം അവസാനിച്ചിരിക്കുന്നു.

ജനാധിപത്യത്തിനും ശാസ്ത്ര സാങ്കേതിക വിദ്യ മെനഞ്ഞ ബുദ്ധി വൈഭവങ്ങള്‍ക്കുമാണിന്ന് അപ്രമാദിത്വം.

അത് മനസ്സിലാക്കി എണ്ണത്തിലും വോട്ടര്‍മാരിലും കൂടുതലുള്ള സ്ത്രീകള്‍ പൗരുഷഭാവങ്ങള്‍ തകര്‍ത്തെറിഞ്ഞ് സഹജമാതൃഭാവങ്ങളെ സാമൂഹ്യസൃഷ്ടിക്കായി പുനഃപ്രതിഷ്ഠിക്കാന്‍ തക്കതായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ ആര്‍ജ്ജവം കാണിക്കേണ്ടിയിരിക്കുന്നു.

പഴയ കീഴ്പെടുത്തലിന്റെയും സ്വകാര്യ ആസ്വാദനത്തിന്റെയും സ്വാര്‍ത്ഥതയില്‍ നിന്നും പുറത്തുകടന്ന് അപരരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായി എടുക്കുന്നതിന് നിസ്വാര്‍ത്ഥമായി സംഘടിതരാവണം.

സ്ത്രീകളുടെയും അതുവഴി മാനവകുലത്തിന്റെയും ഭൗമഗോള ജൈവഘടനയുടെയും പരിസ്ഥിതിയുടെയും സഹജീവികളുടെയും ആസന്നമായ നശീകരണത്തില്‍ നിന്ന് രക്ഷിക്കാനായി സംഘടിക്കണം.

പേരിനു മാത്രമുള്ള ജനാധിപത്യ സമൂഹങ്ങളില്‍പോലും പ്രസക്തമായ ഒരു

വിഷയമാണിത്. ആധുനിക കമ്പോളത്തില്‍ നെഗറ്റീവ് വിലയുള്ള ഏക വസ്തു വിവാഹപ്രായമെത്തിയ പെണ്ണാണ്. കടിക്കുന്ന പട്ടിക്കല്ലാതെ ഇങ്ങനെ ഒരു നെഗറ്റീവ് വില ഭുവനത്തില്‍ മറ്റൊരു വസ്തുവിനുമില്ല.

മാനവ സമൂ ഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ നിലനില്‍പ്പിനാവശ്യമായതും ഏറ്റവും വിലപ്പെട്ട പെണ്ണ് എന്ന വസ്തുവാണിത്

എന്നാണ് അതിന്റെ വിരോധാഭാസം.

സ്വകാര്യസ്വത്തിലധിഷ്ഠിതമായ പുരുഷാധിപത്യ സമൂഹത്തിന്റെ വൈകല്യവും അസത്യവുമാണിത്. അതിജീവനത്തിനും നിലനില്‍പ്പിനും ഏറ്റവും കാര്യശേഷിയുള്ള സ്ത്രീയെ വിലകുറച്ചത് ആസൂത്രിതമാണ്.

ജീവിതകാലം മുഴുവന്‍ അവളുടെ അടിമത്തം ഉറപ്പിക്കാനാണ്. ഈ പരിതാപകരമായ അവസ്ഥയില്‍നിന്ന് മുക്തിനേടാന്‍ ആധുനിക

ജനാധിപത്യത്തിന്റെ ശക്തിയും സ്വാംശീകരിക്കണമെന്ന് മാത്രം.

നീതി, സമത്വം, ധാര്‍മ്മികത മുതലായ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതുവരെ നിസ്സഹകരണം, സത്യാഗ്രഹം, ഉപാധി രഹിത ജീവിത സഹകരണവും ലൈംഗിക സഹകരണവും എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് കൂട്ടായി പ്രതിജ്ഞയെടുക്കുക.

ഇങ്ങനെയൊരു അവകാശ പ്രഖ്യാപനം തന്നെ മതി, അധികാര പ്രമത്തതയില്‍ കണ്ണുകാണാത്തവന്റെ കാഴ്ച ലഭിക്കാന്‍. പുരുഷന്‍ ആരുമായിക്കൊള്ളട്ടെ, നേതാവും പുരോഹിതനും പണ ക്കാരനും പാവപ്പെട്ടവനും രാജാവും പ്രജയും ആയിക്കൊള്ളട്ടെ അടിയറവ് പറയും. തീര്‍ച്ച.

ഒരു ദൈവവും മതവും തത്വസംഹിതയും അവരെ രക്ഷിക്കില്ല. കാരണം

മാനവസമൂഹത്തിന് പെണ്ണ് നിസ്തുലവും അനുപമവും അനിവാര്യവുമാണ്.

Advertisment