Advertisment

ഈ ചര്‍മ്മപ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാം റോസ് വാട്ടര്‍ ..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ര്‍മ്മ സൌന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ. കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഒഴിക്കുന്നത് ചര്‍മ്മം തിളങ്ങാനും ശരീരവും മനസും ഒരുപോലെ റിഫ്രഷ് ആകാനും സഹായിക്കും.

Advertisment

publive-image

തൊലിയെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും റോസ് വാട്ടര്‍ സഹായകമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് റോസ് വാട്ടര്‍ തേക്കുന്നതിലൂടെ മുഖത്തെ ഈര്‍പ്പം തിരിച്ചുപിടിക്കാം. വരണ്ട ചർമ്മമുള്ളവർ കുളിക്കുന്നതിന് മുമ്പ് ​ഗ്ലിസറിനും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും.

റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മുഖക്കുരുവിനെതിരായി പോരാടും. അല്‍പം നാരങ്ങാനീരുമായി ചേര്‍ത്ത റോസ് വാട്ടര്‍ മുഖത്ത് മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇരുപത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ഒരു സ്‌കിന്‍ ടോണറായി റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നു. വില കൂടിയ സ്‌കിന്‍ ടോണറുകള്‍ ഉപേക്ഷിച്ച് പകരം റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. മുഖത്തെ തൊലിയുടെ പിഎച്ച് നിയന്ത്രിച്ച് നിര്‍ത്താനാണ് ഇവ പ്രധാനമായും സഹായകമാവുക. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും എണ്ണയുമെല്ലാം നീക്കാനും ഇത് സഹായിക്കും.

Advertisment