Advertisment

"നിങ്ങൾ വെടിവെച്ചിട്ടത് ഇന്ത്യയുടെ മനസാക്ഷിയെ ആയിരുന്നു .. ആ ദിനത്തെ വേദനയോടെ സ്മരിക്കുന്നു ... "

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

ന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളുടെ കേന്ദ്ര ബിന്ദുവായി വർത്തിച്ചിരുന്ന മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്ന നമ്മൾ ഇന്നറിയപെടുന്ന മഹാത്മാ ഗാന്ധി ഇന്ത്യയ്ക്ക് വേണ്ടി വെടിയേറ്റ് മരിച്ചതാണ് . എന്തിനാണ് വെടിയേറ്റത് ?

നാഥുറാം വിനായക് ഖോഡ്‌സേ എന്ന മതവെറിയനാൽ ഗാന്ധി കൊല്ലപ്പെടുകയായിരുന്നു .

ഇന്ത്യയെ അഹിംസയുടെ ശാന്തി മന്ത്രം ഉരുവിട്ട് , ബ്രിട്ടീഷ് തോക്കുകളുടെ മുന്നിൽ നെഞ്ചുവിരിച്ചു അവസാനം വരെ പോരാടിയ മഹാൻ .

publive-image

1947 ഇൽ ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിൽ ഗാന്ധിജിയുടെ പങ്ക് മഹത്വ വത്കരിക്കേണ്ട കാര്യം തന്നെ ആയിരുന്നു .

പിൽക്കാലത്ത് മഹാത്മാ എന്ന പദവി നൽകി ആദരിച്ചതും ഇന്ത്യയുടെ രാഷ്ട്ര പിതാവുമായി അംഗീകരിക്കപ്പെട്ടതും ഒരിക്കലും ഒരു ഇന്ത്യക്കാരനും മറക്കാൻ പാടില്ലാത്തതുമാണ് .

ഇന്ത്യയിൽ മതവെറിയുടെ ആധികാരികതയെ വിളിച്ചോതുന്ന തരത്തിൽ ഗാന്ധിയെ വെടിവെച്ചു കൊല്ലാൻ മാത്രം ഗാന്ധി ഇന്ത്യക്കാരോട് എന്ത് തെറ്റാണു ചെയ്തത് ?

ഇക്കഴിഞ്ഞ ഭരണകൂടത്തിന്റെ കീഴിൽ പല സംഭവങ്ങളിൽ നമ്മൾ കണ്ടത് ഗാന്ധിയെ കൊല്ലാതെ കൊല്ലുന്ന കാഴ്ചകളായിരുന്നു . ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ മഹനീയത വിളിച്ചോതുന്ന ഗാന്ധിസം അഹിംസയുടെ മുഖമുദ്രയായിരുന്നു .

ഇന്ത്യ വിഭജിക്കപ്പെട്ടതിന്റെ ഉത്തരവിദിത്വം ഗാന്ധിജി കാരണമാണെന്ന് വാദം തെറ്റാണ് . മതവെറിയുടെ തെറ്റായ വാദങ്ങളെ പൊളിച്ചെഴുതി ആവശ്യമുള്ളവർക്ക് ഒരിടം കൊടുക്കാൻ മൗനവാദം നൽകിയതിന് ഗാന്ധി ക്രൂശിക്കപ്പെട്ടത് ഒരിന്ത്യക്കാരൻ എന്നനിലയ്ക്ക് താങ്ങാൻ കഴിയുന്നതല്ല .

കാലം കടന്നുപോയപ്പോൾ ഗാന്ധിയില്ലാത്ത ഇന്ത്യ ശാന്തിയുടെ തീരങ്ങളെ എവിടെയോ ഉപേക്ഷിക്കപ്പെട്ട് അശാന്തിയുടെ മന്ത്രങ്ങൾ വിതറി കടന്നുപോകുന്ന ഭീതി പടരുന്ന അനുഭൂതി മനുഷ്യ മനസ്സിനുള്ളിൽ പടർത്തി കഴിഞ്ഞിരിക്കുന്നു .

ഈ സാഹചര്യങ്ങളിൽ ഗാന്ധി സ്മരണകൾ ഇന്ത്യയിൽ ഓരോ കുരുന്നു ഹൃദയങ്ങളിലും പടരണം .

അതെ ഗാന്ധിയൻ ആദർശങ്ങൾ ഇന്ത്യയിൽ പടർന്നു പന്തലിക്കണം .

Advertisment