Advertisment

ഈ ഒറ്റപ്പെടൽ വേദനാജനകം.. പ്രളയം വന്നാലും കൊറോണ വന്നാലും എല്ലാം റാന്നിയിൽ .. പ്രളയത്തിലും സർക്കാർ ഒപ്പമുണ്ടായിരുന്നില്ല ... കൊറോണ റാന്നിയിലേയ്‌ക്കെത്തുന്നത് തടയാനും സർക്കാർ പരാജയപ്പെട്ടു. എന്നാലൂം ഞങ്ങൾ അതിജീവിക്കും - റാന്നിയിലെ പൊതുപ്രവർത്തകന്റെ പോസ്റ്റ് ഇങ്ങനെ

author-image
admin
New Update

- റിങ്കു ചെറിയാൻ

Advertisment

2018 ലെ മനുഷ്യനിർമിത മഹാപ്രളയം അതിജീവിച്ചവരാണ് റാന്നിക്കാർ.

പ്രളയ സമയത്ത് സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തള്ളിപ്പറഞ്ഞപ്പോൾ, മുഖ്യ മന്ത്രിയും, മന്ത്രിമാരും തിരിഞ്ഞു നോക്കാതിരുന്നിട്ടും അതിജീവിച്ച റാന്നിക്കാർ.

മഹാപ്രളയം കഴിഞ്ഞു രണ്ട് വർഷമായിട്ടും, അതിന്റെ കോടികൾ പിരിച്ചിട്ടും ഇന്ന് വരെ ഒരു രൂപ നഷ്ടപരിഹാരം ലഭിക്കാതെ സ്വന്തമായി അതിജീവിച്ച റാന്നിയിലെ വ്യാപാരികൾ.

publive-image

പ്രളയത്തിൽ കൂടെപ്പിറപ്പുകളെ നഷ്ടപെട്ട നിരവധി, വീട് നഷ്ടപെട്ട നിരവധി, തൊഴിൽ നഷ്ടപെട്ടവർ അങ്ങനെ അങ്ങനെ.

ഇപ്പോൾ റാന്നി കോവിഡ് 19 ഭീതിയിൽ. പേടിയിലും ആശങ്കയിലും വിജനമായ നിരത്തുകൾ,അടഞ്ഞു കിടക്കുന്ന കടകൾ .

കോവിഡ് 19വൈറസ് ഭീതിയേക്കാൾ കഠിനമാണ്, അനാവിശ ഭീതി വിതച് ഒറ്റപ്പെടുത്തുന്ന #നമ്മുടെ_റാന്നിയുടെ കാഴ്ച. മനം മടുപ്പിക്കുന്നതും, വേദനാജനകവും ആണ് ഈ ഒറ്റപെടുത്തലുകൾ..

കോവിഡ് 19 റാന്നിയിൽ എത്തിയത് ഇനി ഇറ്റലികാരുടെ കുഴപ്പം ആണെങ്കിലും, അല്ല ഞാൻ വിശ്വസിക്കുന്നത് പോലെ അവരെ എയർപോർട്ടിൽ കോറോണാ ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവരെ 14 ദിവസത്തേയ്ക്ക് Quarantine ചെയ്യണമെന്ന #കേന്ദ്രനിർദേശം പാലിക്കാൻ സർക്കാർ പാരാജയപെട്ടതാണേലും. അത് കാലം തെളിയിക്കട്ടെ.

രോഗം കൂടുതൽ ആളുകളിലേക്ക് പടരാതെ കാത്ത ശംബു ഡോക്ടർക്ക് നന്ദി, അല്ലേൽ കളി മാറിയേനെ. രോഗം പടർന്നവരെ കണ്ട് പിടിക്കാനും ചികിത്സിക്കാനും മുൻകൈ എടുക്കുന്ന ജില്ലാ കളക്ടർക്കും നന്ദി...

എന്തായാലും ഞങ്ങൾ റാന്നിക്കാർ ഒരു കാര്യം പറയാം, ഞങ്ങളുടെ നാട് ഞങ്ങളുടെ അഭിമാനമാണ്.അത് ഞങ്ങൾടെ സമ്പത് ആണ്. ഞങ്ങൾക്ക് ഉറപ്പുണ്ട്, ഞങ്ങൾ ഇതും അതിജീവിക്കും. അതിനു ദൈവം ഞങ്ങളെ സഹായിക്കും. നമുക്കൊന്നായി അതിജീവിച്ചേ പറ്റു. നമ്മുടെ നാട്, #നമ്മുടെ_റാന്നി ഒറ്റപെടാതിരിക്കാൻ...

Advertisment