ഒന്നൊഴികെ, മറ്റൊന്നിനോടും ഒരാര്‍ത്തിയുമില്ലാത്ത മോഹന്‍ലാലിനെ 'ലെഫ്റ്റനന്റ്' പദവിയൊക്കെ പറഞ്ഞുപേടിപ്പിച്ചാല്‍ പുല്ലുവിലയാകും. ആ ലാലേട്ടനെയും ഭൂമിയുടെ പൊക്കിൾകൊടി കണ്ടിട്ടുള്ള ഗോപാലേട്ടനെയുമൊക്കെ പൃഥ്വിരാജ് ചതിക്കണമെങ്കില്‍ അതിനയാള്‍ വേറെ സുകുമാരന് ജനിക്കണം. ലേശം വിദ്യയും നല്ല വിദ്യാഭ്യാസവുമുള്ള രാജീവ് ചന്ദ്രശേഖര്‍വരെ പറഞ്ഞതെന്താണ്- ദാസനും വിജയനും

അവരുടെ കൂടെയുള്ള സിനിമകളെല്ലാം എട്ടുനിലകളിൽ പൊട്ടിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് അത്ര വൃത്തിയില്ലെന്ന് മനസിലാക്കുകയും ചെയ്തു.

New Update
empuran666

എമ്പുരാൻ എന്ന സിനിമ കേരളത്തിൽ ധാരാളം വെളുപ്പിക്കൽ നടപടികൾ തുടങ്ങിവെച്ചതായി സൂചനകൾ കിട്ടിത്തുടങ്ങിയിരിക്കുന്നു. 

Advertisment

ഒന്നാമതായി നമ്മുടെ മലയാളികളുടെ സ്വന്തമായ ലാലേട്ടനെ തിരുവനന്തപുരത്തെ ലോബിക്കാർ കൈവശം വെക്കുകയും അദ്ദേഹത്തിന്റെ മേൽ കാവിയണിയിക്കുവാൻ ഒരു ശ്രമം നടത്തി നോക്കുകയും ചെയ്തിരുന്നു. 

ലാലേട്ടനെ സംബന്ധിച്ചിടത്തോളം ഉള്ളിടത്തോളം കാലം ജീവിതം എങ്ങനെയൊക്കെ സുഖകരമാക്കാം എന്ന് ചിന്തിക്കുന്ന ഒരു നല്ല പത്തനംതിട്ടക്കാരൻ നായർ മാത്രമാണ് .


അതിന്റെമേൽ പണത്തിനോടോ ഒന്നും ഒരു ആർത്തിയുമില്ലാത്ത സാധാരണക്കാരൻ. സാധാരണക്കാരെപ്പോലെ ദേഷ്യം വരുമെങ്കിലും അത് അത്ര പെട്ടെന്ന് പ്രകടിപ്പിക്കാത്ത പ്രകൃതം.


അദ്ദേഹത്തെ മുന്നിൽ നിർത്തി ധാരാളം കളികൾ കളിച്ചപ്പോൾ കുറച്ചൊക്കെ അദ്ദേഹത്തിനും ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു. അവരുടെ കൂടെയുള്ള സിനിമകളെല്ലാം എട്ടുനിലകളിൽ പൊട്ടിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് അത്ര വൃത്തിയില്ലെന്ന് മനസിലാക്കുകയും ചെയ്തു.

ഉദാഹരണമായി അദ്ദേഹത്തെ വെച്ചുകൊണ്ട് മുതലെടുപ്പ് നടത്തിയിരുന്ന കണക്കപ്പിള്ള ഈ സിനിമയുടെ ഒരു ഷോയിലും കൂടെ കാണുന്നില്ല എന്നത് തന്നെയാണ് .

empuran222

ബോബനും മോളിയിലെ നായക്കുട്ടിപോലെ എല്ലായിടത്തും കാണപ്പെട്ടിരുന്ന ആ മനുഷ്യനെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഒന്നിലും കണ്ടിരുന്നില്ല എന്നത് ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ്.

ഇന്നിപ്പോൾ ആ പഴയ ലാലേട്ടനെ മലയാളിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു എന്നതാണ് ഈ സിനിമകൊണ്ട് അദ്ദേഹത്തിന് ഗുണകരമായി മാറിയത്. കൂടാതെ അദ്ദേഹത്തിന്റെ സിനിമകളെ ഡീഗ്രേഡ് ചെയ്തിരുന്നു എന്ന് പറയുന്നവർ തന്നെ അദ്ദേഹത്തിന്റെ ഈ സിനിമക്കായി അഹോരാത്രം പണിയെടുക്കുന്നു എന്നതിൽ അദ്ദേഹത്തിന് ആശ്വസിക്കാം. 


മമ്മുട്ടി ഫാൻസും മോഹൻലാൽ ഫാൻസും ഇപ്പോൾ ഒറ്റക്കെട്ടായി നീങ്ങുന്നത് കാണുമ്പോൾ കേരളത്തിൽ വിദ്വേഷ പ്രചരണങ്ങൾക്ക് സ്ഥാനമില്ല എന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 


കേരളത്തിലെ സംഘപരിവാറുകാരെ സംബന്ധിച്ചിടത്തോളം രജനീകാന്തിനെ വരുതിയിൽ വരുത്തുവാൻ ശ്രമിച്ചതുപോലെ ഒരു ഉദ്യമമായിരുന്നു ലാലേട്ടനിൽ കണ്ടിരുന്നത്. അക്കാര്യം ലാലേട്ടന് ബോധ്യപ്പെട്ടത് മുതലാണ് അദ്ദേഹവും സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ മുതിർന്നത്.

സുരേഷ് ഗോപി മധ്യകേരളത്തിൽ ജയിച്ചത് അദ്ദേഹത്തിന്റെ മാത്രം പ്രയത്നം കൊണ്ടാണ്. സുരേഷ്‌ഗോപി കെ കരുണാകരൻ ഭക്തനായിരുന്നു.

suresh gopi111

കൊല്ലം ലോക്സഭാ സീറ്റ് അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അതിന് തടയിട്ടത് ആർ ബാലകൃഷ്ണപിള്ളയായിരുന്നു. ആ ഒരു എംപി സ്ഥാനം എന്ന ലക്‌ഷ്യം അദ്ദേഹം തൃശൂരിൽ വന്നുകിടന്ന് സാധിച്ചെടുത്തു. 


അല്ലാതെ കേരളത്തിലെ ബിജെപി നേതൃത്വത്തിന് അതിൽ വലിയ റോളുകൾ ഒന്നുമില്ല. കേന്ദ്രത്തിലെ ചില ബിജെപി - മലയാളി ബുദ്ധിജീവികൾ ജൂബിലി മിഷൻ ആശുപതി വിഷയവും, പത്മജയെ കാലുമാറ്റിച്ചതിലും, തൃശൂരിലെ സകല ജാതിയിലും പെട്ട കോടീശ്വരന്മാരെ കയ്യിലെടുത്തും, ജോർജ്ജ് കുര്യൻ പോലെ ഒരാളെ ദൂതനാക്കിയും ഒക്കെയാണ് തൃശൂർ പിടിച്ചെടുത്തത്. 


കോൺഗ്രസ്സിന്റെ  ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും കരുവന്നൂർ തട്ടിപ്പും ഒക്കെ ഉന്തിന്റെ കൂടെ ഒരു തള്ളും ആയെന്നു മാത്രം.

മോഹൻലാൽ പൃഥ്വിരാജ് ടീമിന്റെ സിനിമ റിലീസ് ദിവസം ബിജെപി സംസ്ഥാന പ്രസിഡണ്ട് ഫേസ്‌ബുക്കിൽ ആ സിനിമക്ക് അനുകൂലമായി പോസ്റ്റ് ഇട്ടതിന്റെ പേരിൽ സംഘ പരിവാറുകാർ എതിർത്തെങ്കിലും അദ്ദേഹം വ്യക്തിത്വം നഷ്ടപ്പെടുത്താൻ നിന്നുകൊടുത്തില്ല. 

അവസാനം നടന്ന ബിജെപി കോർ കമ്മറ്റിയിൽ സിനിമയെ സിനിമയുടെ വഴിക്ക് വിട്ടേക്കൂ, എതിർക്കുവാൻ പോകേണ്ട എന്ന് തീരുമാനം എടുത്തപ്പോൾ പെട്ടുപോയത് പഴയ കമ്മറ്റിക്കാരാണ്. 

അവരായിരുന്നു നേതൃത്വത്തിലെങ്കിൽ പ്രസ്താവനകൾ ഇറക്കി ആകപ്പാടെ ഈ വിഷയം കുളമാക്കിയിരുന്നേനെ. ബുദ്ധിയുള്ള നേതൃത്വം വന്നപ്പോൾ കാര്യങ്ങൾ തന്മയത്വമായി കൈകാര്യം ചെയ്തു. എന്നാലും ചില കീടങ്ങൾ പിറുപിറുക്കുന്നുണ്ട്. 


കഴിഞ്ഞ വർഷം കാലുമാറിവന്ന ഒരാൾ പറയുന്നു '' ലെഫ്റ്റനന്റ് പദവി തിരികെയെടുക്കുവാൻ കോടതിയിൽ പോകുന്നുവെന്ന് ''. ലാലേട്ടനെ സംബന്ധിച്ചിടത്തോളം അതൊക്കെ പുല്ലുവിലയാണ്.


പൃഥ്വിരാജ് കഥ കേൾപ്പിക്കാതെ ചതിച്ചു, ലാലേട്ടനെയും ഗോകുലം ഗോപാലേട്ടനും ചതിയിലൂടെയാണ് സിനിമയുടെ ഭാഗവാക്കാക്കിയത് എന്നൊക്കെ ചിലർ കുരയ്ക്കുന്നുണ്ടെങ്കിലും ഇത്രേം നാൾ സിനിമയുമായി അഭേദ്യബന്ധം പുലർത്തുന്ന ലാലേട്ടനെയൊന്നും അങ്ങനെ ഒരാൾക്കും തെറ്റിദ്ധരിപ്പിക്കുവാൻ ആകില്ല എന്നുറപ്പാണ്. 

അതും ഒരുകാലത്ത് ശത്രുവായി കണ്ടിരുന്ന രാജുവിനെ പോലെ ഒരാളിന് ഒരിക്കലും സാധ്യമല്ല എന്നത് മലയാളിക്കറിയാം. പിന്നെ ഭൂമിയുടെ പൊക്കിൾകൊടി കണ്ടിട്ടുള്ള ഗോപാലേട്ടനെ പറ്റിക്കുവാൻ രാജു വേറെ സുകുമാരന് ജനിക്കണം. 

prithviraj 333

ഈ വക തലതൊട്ടപ്പന്മാരെ പറ്റിച്ചുകൊണ്ട് സിനിമയെടുത്തു എന്നൊക്കെ വിളിച്ചുകൂവുന്നത് പൊട്ടന്മാർ തന്നെ. ഒരു കാര്യം ഉറപ്പിക്കാം, ലൈക്കയെ ഈ പ്രൊജക്ടിൽ നിന്നും പാരവെച്ചു ചാടിച്ചത് തിരുവനന്തപുരത്തെ ആ ലോബി തന്നെ, അതിൽ സംശയമില്ല.


കുറെ നാളുകൾ കഴിയുമ്പോൾ അവർക്കുള്ളിൽ വിഭാഗീയതകൾ മുളയ്ക്കുമ്പോൾ ആരെങ്കിലും ഒരാൾ ആത്മകഥയിൽ ഇതൊക്കെ വെളിപ്പെടുത്തും, തീർച്ച !


ഇപ്പോൾ കേൾക്കുന്നത്, ആടുജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് ജോർദാനിൽ പോയസമയത്ത് ഏതോ ഐഎസ് ഐഎസുകാരൻ രാജുവിനെ കണ്ടെത്തി മസ്തിഷ്ക പ്രച്ഛാളനം നടത്തിയെന്നാണ്. 

കേരളസ്റ്റോറിയിൽ പറഞ്ഞുവെച്ച 32000 പേര് ആടുമേയ്ക്കാൻ ഐഎസ്‌ഐഎസ് കാരുമായി ധാരണാപത്രം ഒപ്പുവെച്ചു എന്ന് പ്രചരിപ്പിച്ചവർ തന്നെയാണ് പൃഥ്വിരാജിനെയും ആടുമേയ്ക്കാൻ അയച്ചത് എന്നതും സാധാരണ ജനങ്ങൾ മനസിലാക്കുക. 

റഷ്യൻ യുദ്ധത്തിൽ കൂലിപ്പട്ടാളക്കാരായും ഇസ്രായേൽ യുദ്ധത്തിൽ വാടക പട്ടാളക്കാരായും പോയവരൊക്കെ ഇനി ആരുടെ അക്കൗണ്ടിൽ വരുമോ ആവോ ?

empura555

കൊടകരയിൽ പിടിക്കപ്പെട്ടത് കുഴൽ പണമല്ല പൈപ്പ് പണമാണ് എന്ന് ഇ ഡി കണ്ടെത്തുമ്പോൾ ഇവിടെ ആര് ആരെയാണ് പൊട്ടന്മാരാക്കുന്നത് എന്നത് ഓരോരോ മലയാളിയും ചിന്തിച്ചു മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു. ആ കറുത്ത പണവും ഇപ്പോൾ വെളുത്തുകൊണ്ടിരിക്കുന്നു !


കേവലം രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി ജനങ്ങളിൽ തെറ്റിദ്ധാരണകൾ പടർത്തിയുള്ള ഈ വക ചീഞ്ഞ കളികൾ ഇനിയും പ്രോത്സാഹിപ്പിക്കരുത് എന്ന് ലേശം വിദ്യയും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള പുതിയ ബിജെപി പ്രസിഡണ്ടിനോട് അഭ്യർത്ഥിക്കുന്നു.


രാഷ്ട്രീയം മാത്രം ചർച്ച ചെയ്തുകൊണ്ട്, ആശാവർക്കർമാരുടെ സമരത്തെ സഹായിച്ചുകൊണ്ട്, വയനാട്ടിലെ ദുരന്തഭൂമിയിലെ കണ്ണീർ വാർത്തുകൊണ്ട്, കരിമണൽ പോലുള്ള ഖനനം എന്താണെന്നു പഠിച്ചുകൊണ്ട്, കരുവന്നൂർ പോലത്തെ തട്ടിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട്, ഇന്നത്തെ ഈ ലഹരിയുടെ പിടിയിൽ നിന്നും കേരളത്തെ മോചിപ്പിച്ചുകൊണ്ട് ഒരു നല്ല രാഷ്ട്രീയ സംസ്കാരം വളർത്തിയാൽ കേരളത്തിലെ ജനങ്ങൾ നിങ്ങളെയും വിജയിപ്പിക്കും. 


അല്ലാതെ വടക്കേ ഇന്ത്യയിലെ പോലെ പശുവും പോത്തും റോഡിലെ നിസ്കാരവും മദ്രസകളും നോക്കി നടന്നാൽ തഥൈവ !


അവിടെ അതൊക്കെ നടക്കും , ഇവിടെ ലേശം ബുദ്ധിമുട്ടും !

ഇത്രേം ആയ സ്ഥിതിക്ക് ആ സിനിമ തിയറ്ററിൽ കാണാതെ മനഃസമാധാനമില്ല എന്ന് ദാസനും കേരളത്തിലെ ഇപ്പോഴത്തെ സർക്കാരും വടക്കേ ഇന്ത്യയിലെ സർക്കാരുകളും ഒന്നാണ്  എന്ന വിശ്വാസത്തിൽ വിജയനും

Advertisment