രാഹുൽ ഒരു പാഠമാകണം. വഴിയിൽ കാണുന്ന എല്ലാ തീവണ്ടികൾക്കും കൈ കൊടുക്കാൻ ശ്രമിക്കരുത്. അല്പം വൈകിപ്പിച്ചെങ്കിലും കോൺഗ്രസ് ആണത്തം കാണിച്ചു, ആരോപണം വന്നപ്പോൾ സസ്പെൻഷൻ, പരാതി വന്നപ്പോൾ പുറത്താക്കൽ. ഇത് കോൺഗ്രസിനേ കഴിയൂ. അപ്പുറത്ത് പെണ്ണ് കട്ടവനും മണ്ണ് കട്ടവനും അയ്യപ്പനെ കൊള്ളയടിച്ചവനും വരെ പാർട്ടിയിൽ രാജാക്കന്മാരായി വാഴുന്നു - ദാസനും വിജയനും

New Update
rahul mankoottathil-5

ബി ആർ രാഹുൽ എന്ന രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റിന്റെ വൻ വീഴ്ചകൾ എന്ന ടെലിവിഷൻ ഷോ ഇന്നുണ്ടായിരുന്നുവെങ്കിൽ ഈ ആഴ്ചത്തെ എപ്പിസോഡിൽ തകർത്തേനെ.

Advertisment

അവരത് നിർത്തിയത് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയിൽ കുറെയധികം ആളുകൾക്ക് വളരെ ഉപകാരപ്രദമായി എന്ന് വേണം കരുതുവാൻ.

ഈയിടക്കാണ് കണ്ണൂരിലെ കുറെ രാഷ്ട്രീയക്കാരുടെ വീടുകളിൽ മുട്ടയിൽ കൂടോത്രം ചെയ്‌തതായി കണ്ടെത്തിയത്. ഉണ്ണിത്താന് ശേഷം കേരളത്തിൽ കോൺഗ്രസ്സിന്റെ ഏറ്റവും നല്ല ടെലിവിഷൻ വക്താവായിരുന്ന രാഹുലിനും ആരോ മുട്ടയിൽ കൂടോത്രം ചെയ്തുകാണുമോ അതോ സ്വന്തം കയ്യിലിരുപ്പിനാൽ ആ മുട്ട തിരിച്ചടിച്ചതാണോ എന്നതാണ് സംശയം .

RAJMOHAN


 എന്തായാലും കേരളം ഭരിക്കുന്ന പാർട്ടിക്ക് കൈ നനയാതെ മീൻ പിടിക്കുവാൻ ഈ വക മുട്ട കൂടോത്രം സഹായിക്കുന്നു എന്നതാണ് നഗ്നസത്യം !


കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയെയെയും ചില നേതാക്കളെയും അണികളെയും സംബന്ധിച്ചിടത്തോളം രാഹുൽ വിഷയം ആദ്യം വന്നപ്പോൾ തന്നെ വല്ലാത്ത മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നുവെങ്കിലും രണ്ടാമത്തെ തവണ വീണ്ടും ഇറക്കിയപ്പോൾ ആ പ്രയാസമൊക്കെ പോയിരുന്നു .

ശരിക്കും പറഞ്ഞാൽ രാഹുൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തന്നെ ഇടതു പക്ഷത്തെ ഇപ്പോഴത്തെ യുവ ഉപദേശകർ ഈ പെണ്ണ് വിഷയങ്ങളെ പിണറായിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നത്രെ.

ബുദ്ധിമാനായ പിണറായിയും അദ്ദേഹത്തിന്റെ മാന്യനായ സെക്രട്ടറി ശശിയും ഇക്കാര്യത്തിൽ ഇപ്പോൾ തൊടേണ്ട എന്ന രാഷ്ട്രീയോപദേശം കൊടുത്തുകാണും. പൊട്ടന്മാരായ യുവ ഉപദേശകർ വെളിയിൽ ഇറങ്ങിവന്ന് പിണറായിയെയും ശശിയേയും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ തെറി വിളിച്ചു .

pinarayi


 പിണറായിയുടെ മനസ്സിൽ ഇത്രയും നല്ല ഒരു ആനപ്പടക്കം അസംബ്ലി തിരഞ്ഞെടുപ്പിന് തിരി കൊളുത്താമെന്ന ചിന്തയായിരുന്നു .


കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയക്കാരായാലും,സിനിമക്കാരായാലും, കച്ചവടക്കാരനായാലും, മാധ്യമക്കാരനായാലും, സാഹിത്യകാരനായാലും, ഡോക്ടറായാലും. വക്കീലായാലും, ബസ് ജീവനക്കാരൻ ആയാലും, ഓട്ടോക്കാരൻ ആയാലും, കള്ളു ചെത്തുകാരനായാലും, മത പണ്ഡിതർ ആയാലും, റേഷൻ കടക്കാരനായാലും, ഡെലിവറി പയ്യന്മാർ ആയാലും  പൈലറ്റുമാർ ആയാലും

എന്തിനധികം പറയുന്നു പള്ളീലച്ചൻ ആയാലും താപ്പ് കിട്ടിയാൽ ചക്കരക്കുടത്തിലിട്ട കൈകൾ അറിയാതെ നക്കിപ്പോകും എന്നത് അവർക്ക് മാത്രം അറിയാവുന്ന സത്യങ്ങളാണ് . 

എന്ന് വെച്ച് എന്നും ചക്കരക്കുടത്തിൽ കൈ ഇടാനും അത് നക്കുവാനും ഇറങ്ങി പുറപ്പെട്ടാൽ ഈയൊരു ഗതിയാകും എന്ന മുന്നറിയിപ്പാണ് രാഹുലിലൂടെ പഠനവിഷയമാക്കേണ്ടത്.

Shafi-Parambil-Congratulates-Rahul-Mamkootathil


 അത്രയധികം ചെറുപ്പക്കാരാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. അവരിനി ചക്കരക്കുടങ്ങൾ കണ്ടാൽ കൊതി മനസ്സിൽ വെച്ചുകൊണ്ട് ലേശം മാറി നടക്കുവാൻ പഠിച്ചേക്കാം.


കോൺഗ്രസ്സ് പാർട്ടി അന്ന് രാഹുലിനെ സസ്‌പെണ്ട് ചെയുവാൻ കാണിച്ച ആ ചങ്കൂറ്റം ഇന്ന് കോടതി വിധി വരുന്നതിനു മുൻപേ പുറത്താക്കുവാൻ കാണിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്കിടയിലും അണികൾക്കിടയിലും കുറച്ചുകൂടി അന്തസ്സ് ആയിരുന്നേനെ . 

പക്ഷെ ഇവിടെ ഈ കേരളത്തിൽ എന്തൂട്ട് അന്തസ്സ് ? ഇവിടെ ഈ ഭരിക്കുന്ന പാർട്ടിയുടെ ഇപ്പോഴത്തെ മന്ത്രിമാർ , പഴയവർ , ഇപ്പോഴത്തെ എംഎൽഎമാർ, യുവനേതാക്കൾ, പാർട്ടി സെക്രട്ടറിമാർ, എന്തിനധികം പറയുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വരെ ചീഞ്ഞളിഞ്ഞ പെണ്ണുകേസുകളിൽ അകപ്പെട്ട് ഏറെ നാൾ മാറ്റി നിർത്തപ്പെട്ടവരും, കാമുകിയുടെ ഭർത്താവിന്റെ കയ്യിൽ നിന്നും മുഖത്തടി കിട്ടിയവരും ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങി നാറിയവരും പൂച്ചക്കുട്ടിയെ പ്രണയിച്ചവരും, തറവാട് വിറ്റുതുലച്ചവരും ഒക്കെയാണ് . 


പക്ഷെ അവർക്കൊക്കെ അളക്കുവാൻ തീവ്രത യൂണിറ്റുകളും സ്വന്തം അളവ് കോലുകളും അളവുദ്യോഗസ്ഥരും ഒക്കെ ഉള്ളതുകൊണ്ട് അണികൾക്ക് അന്തസ്സ് നിലനിർത്തുവാൻ സാധിക്കുന്നു.


രാഹുൽ ഇനിയുള്ള രാഷ്ട്രീയ യുവതയ്ക്ക് ഒരു പാഠമാണ്. കേരളം പോലുള്ള ഒരു ഭൂപ്രദേശത്ത് പെണ്ണ് കേസുകൾക്ക് ഇത്രയും ജനകീയത നൽകുന്ന മണ്ണിൽ അതിന്നായി മറ്റുള്ളവന്റെ കിടപ്പറ ചൂഴ്ന്നു നോക്കിക്കൊണ്ടിരിക്കുന്ന നാട്ടുകാരും, ചാനൽ മേധാവികളും റിപ്പോർട്ടർമാരും വിലസുന്ന ഈ നശിച്ച നാട്ടിൽ നിങ്ങൾ ജനങ്ങളെ സേവിക്കുവാൻ ഇറങ്ങുമ്പോൾ വിശ്വാമിത്ര മഹർഷിയെയും മേനകയെയും മനസ്സിൽ കാണുക.

rahul mamkootathil 11

അല്ലാതെ ഇങ്ങോട്ടു വരുന്ന എല്ലാ തീവണ്ടികൾക്കും കൈ കൊടുക്കാതിരിക്കുക . രാഷ്ട്രീയക്കാർ അവരുടെ ഭരണത്തെക്കുറിച്ചുള്ള മേന്മകളൊന്നും ജനങ്ങളോട് പറയുവാനാകാതെ വരുമ്പോൾ തന്തയില്ലാത്ത ചില ചാനലുകാരെ ഉപയോഗിച്ചുകൊണ്ട് പാട്ടപ്പാതിരക്ക് അഭിസാരിണികളെ റോഡിലിറക്കിവിട്ടും,

സിഡി അന്വേഷിച്ചുള്ള കോയമ്പത്തൂർ യാത്രകളുമൊക്കെ ചെയ്തുകൊണ്ട് വോട്ടുകൾ കൈക്കലാക്കുന്ന ഈ കാലത്ത് യുവ രാഷ്ട്രീയക്കാർ പരമാവധി ആഗ്രഹങ്ങൾ സഹിച്ചും സുഖങ്ങൾ ത്യജിച്ചും ജീവിച്ചുപോയാൽ ജീവിതം മുളയിലേ നുള്ളേണ്ടി വരില്ല !


ഒരു കാര്യം കൂടി പറയാതെ വയ്യ . ഇക്കാര്യത്തിൽ രാഷ്ട്രീയത്തിലെ പെണ്ണുങ്ങളും അത്ര മോശമൊന്നുമല്ല . എല്ലാവരെയും ഉദ്ദേശിച്ചല്ല !! രാഷ്ട്രീയത്തിൽ ഇറങ്ങിയ പലരിലും ചില കല്ലറ സാറാമ്മ മാർ ഒളിച്ചുകിടക്കുന്നു .


അതിപ്പോൾ അരൂരിലെ അമ്മയായാലും അതുപോലെ രാഷ്ട്രീയത്തിൽ ഉയരങ്ങളിൽ എത്തിയ പലരും സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയിരുന്നിരുന്നു എങ്കിൽ എന്തായിരിക്കും പുകിൽ ? 

Niyama sabha- rahul mamkootathil - Twentyfournews.com

ഭാര്യ എംഎൽഎ ആയി തന്നിഷ്ടം ചെയ്തു തുടങ്ങിയപ്പോൾ ആത്മഹത്യ ചെയ്ത ഭർത്താക്കന്മാരുള്ള നാടാണ് നമ്മുടേത്. രാഹുലിന് എതിരെ സമരം നയിച്ച പാലക്കാട്ടെ വനിതാ നേതാവിനെ കുറിച്ചറിഞ്ഞാൽ ആളുകൾ ചൂലുകൊണ്ടടിക്കും !! ഭർത്താവിനെ ഭ്രാന്താശുപത്രിയിൽ ആക്കിയ വനിതാ എംഎൽഎയും കേരളത്തിൽ. ഭർത്താവിനെ തട്ടിൻപുറത്ത് പൂട്ടിയിട്ടവരുമുണ്ട് !!

ഇതെല്ലാം തങ്ങളെ ബാധിക്കുന്ന പ്രശനങ്ങളല്ല എന്ന് വൈപ്പിനിലെയും പത്തനാപുരത്തെയും കൊടുങ്ങല്ലൂരിലെയും എംഎൽഎമാർ !!!

ജൂൺ നാല് ദിലീപിന്റെ ഭാ​ഗ്യദിനം ആണെങ്കിൽ ഡിസംബർ 4 രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാ​ഗ്യദിനമാണ്. ഒരു വർഷം മുമ്പ് ഇതേ ദിവസമായിരുന്നു രാഹുൽ നിയമസഭയിലെത്തുന്നത്. അതേ ദിനം തന്നെ ആരുമല്ലാതെ, പാർട്ടിക്ക് പുറത്തും !

എല്ലാം കണ്ടും കേട്ടും ഒളിവിലെ ഓർമ്മകളുമായി രാഹുൽ !!

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിത്തുകാളയെ തേടിക്കൊണ്ട് സഖാവ് ദാസപ്പനും പത്തായത്തിൽ നെല്ലുണ്ടെങ്കിൽ ഏലി തേടിയെത്തും എന്ന ഉറപ്പിൽ സഖാവ് വിജയനും

Advertisment