അര ലീഡറും ഒന്നര എകെയും കഴഞ്ചിന് സുധാകരനും ചേരുന്നതാണ് കെസി വേണുഗോപാല്‍ എന്ന് പിണറായി വിജയന് മാത്രമേ ഇനി മനസിലാക്കാന്‍ കഴിയാത്തതായുള്ളു. കരുണാകരനും ആന്‍റണിക്കും ശേഷം ഉഗ്രന്‍ നേതാക്കളുടെ ഒരു നിരതന്നെയാണ് കോണ്‍ഗ്രസില്‍. നിലപാടുകളാണ് അവരുടെ ആയുധം. കണ്ണൂര്‍ ലോബിയുടെ പഴയ ക്യാപ്സൂളുകളൊന്നും ആ നിലപാടുകള്‍ക്ക് മുമ്പില്‍ ഒന്നുമല്ല. നിലപാടുകളുടേതാണ് ഇനി കേരള രാഷ്ട്രീയം - ദാസനും വിജയനും

ഈ വരുന്ന തിരഞ്ഞെടുപ്പിൽ കേരളവും തമിഴ്‌നാടും ബംഗാളും ഇന്ത്യ സഖ്യം പിടിച്ചെങ്കിൽ മാത്രമേ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുവാനാകൂ എന്ന് കെസിക്കും നന്നായറിയാം.

New Update
pinarai vijayan kc venugopal k karunakaran ak antony
Listen to this article
0.75x1x1.5x
00:00/ 00:00

നിലപാടുകൾക്ക് എക്കാലത്തും മലയാളി അംഗീകാരം നൽകിക്കൊണ്ടിരിക്കുന്നു; കോമ്പ്രമൈസുകാർക്കും അഴകൊഴമ്പൻമാർക്കും ഇരട്ടമുഖങ്ങളുള്ളവർക്കും ഇരട്ട ചങ്കുള്ളവർക്കും കേരളമണ്ണിൽ ഇനി സ്ഥാനമില്ല എന്നർത്ഥമാണ് ഇക്കഴിഞ്ഞ നാളുകളിൽ നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങൾ സൂചിപ്പിക്കുന്നത്. 

Advertisment

കേരളചരിത്രത്തിൽ ആദ്യമായി രണ്ടാം ഭരണം വീണുകിട്ടിയ പിണറായി വിജയൻറെ അവസാനത്തെ പത്രസമ്മേളനങ്ങൾ കണ്ടാൽ ഇക്കാര്യങ്ങൾ ബോധ്യപ്പെടും.  

pinarai vijayan-2


പണ്ടൊക്കെ നിലപാടുകളുടെ രാജാവായിരുന്ന പിണറായി വിജയൻ കഴിഞ്ഞ കുറെ കാലങ്ങളായി മാഷാ അള്ളാ കളികൾ കളിച്ചുകൊണ്ടിരിക്കുന്നു. സഖാക്കളിൽ ക്യാപ്സ്യൂൾ ഒക്കെ വിതരണം ചെയ്യുന്നത് കൊള്ളാം, പക്ഷെ മലയാളികളിൽ ഒന്നടങ്കം ക്യാപ്സ്യൂൾ ഇട്ടു പറ്റിക്കാമെന്ന വ്യാമോഹത്തിന് അർഹമായ തിരിച്ചടികൾ കിട്ടിക്കൊണ്ടിരിക്കുന്നു !!


പണ്ടൊക്കെ ഒരു ഇല അനങ്ങിയാൽ ഇന്ദിരാഗാന്ധിക്കെതിരെയും, കേന്ദ്രത്തിനെതിരെയും, റെയിൽവേക്കെതിരെയും, സുപ്രീം കോടതിക്കെതിരെയും എന്തിനധികം പറയുന്നു, സാമ്രാജ്യത്വ അമേരിക്കക്കെതിരെയും സമരം നടത്തുകയും പോസ്റ്റാഫീസുകൾ, ബാങ്കുകൾ, റെയിൽവേസ്റ്റേഷനുകൾ പിക്കറ്റ് ചെയുകയും ചെയ്തിരുന്ന കമ്മ്യുണിസ്റ്റുകാർ ഇന്നിതുവരെ കേന്ദ്രസർക്കാരിനെതിരെയോ, മോദിക്കെതിരെയോ,
അമിത്ഷാക്കെതിരേയോ, ഇലക്ഷൻ കമ്മീഷനെതിരെയോ ഒരക്ഷരം മിണ്ടിയിട്ടില്ല. 

John Brittas

കൂടെ നിന്ന സിപിഐക്കാരെ പച്ചവെളിച്ചത്തിൽ പറ്റിച്ചുകൊണ്ട് ബ്രിട്ടാസ് ഇട്ട പാലത്തിൽ നിന്നുകൊണ്ട് പിഎംശ്രീക്ക് ഒപ്പുവെച്ചു. തൃശൂരും തിരുവനന്തപുരവും തീറെഴുതികൊടുത്തു. ഇടക്കിടക്ക് പിണറായി വിജയനും മോഡിയും പലതും ഒപ്പിട്ട് കളിക്കുകയാണ് എന്നാണ് ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നത് !!

സ്ത്രീലമ്പടന്മാർ എന്ന അനാവശ്യ പ്രയോഗവും പോറ്റി - സോണിയാഗാന്ധി ചിത്രത്തെ കുറിച്ചുള്ള പരാമർശങ്ങളും അത് പിണറായി വിജയൻറെ വാക്കുകളല്ല എന്ന് ഏത് അരിഭക്ഷണം കഴിക്കുന്നയാൾക്കും മനസിലാക്കാം. 


കമ്മ്യുണിസ്റ്റ് പാർട്ടികൾ കോൺഗ്രസ്സ് പോലെയല്ല, അതിലെ പാരകളും കുത്തിത്തിരിപ്പുകളും നമ്മുക്ക് മനസ്സിലാവണമെങ്കിൽ വർഷങ്ങൾ എടുക്കും. കോൺഗ്രസ്സുകാർ തമ്മിൽ തമ്മിൽ ആരോപണ പ്രത്യാരോപണ കളികൾ കളിച്ചുകൊണ്ട് സ്വയം പല്ലുകുത്തി മണപ്പിക്കുമെങ്കിൽ കമ്മ്യുണിസ്റ്റുകൾ വെക്കുന്ന പാരകൾ ബക്കറ്റിലെ വെള്ളത്തിലെ തിരമാലകൾ പോലെ സമയമെടുത്തുവേണം മനസ്സിലാക്കുവാൻ. 


പിണറായി വിജയൻ എന്ന ആ ബിംബത്തെ ഉടക്കുവാൻ പാർട്ടിക്കാർ തന്നെ എഴുതിക്കൊടുത്തു വായിപ്പിക്കുന്നതാണോ ആ പത്രസമ്മേളനങ്ങളിലൂടെ വെളിയിൽ വരുന്നത് !

രാജീവ് ചന്ദ്രശേഖർ എന്ന നമ്പ്യാരെ ബെംഗളൂരു മതിയാക്കി തലസ്ഥാനത്തേക്ക് പറിച്ചുനട്ടപ്പോൾ കുറെയൊക്കെ അട്ടിമറികൾ നമ്മൾ പ്രതീക്ഷിചിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇവിടെയുള്ള നേതാക്കൾക്ക് ഏറ്റവും ഇഷ്ടം വർഷാവർഷം തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുക എന്നത് മാത്രമാണ്. 

rajeev chandrasekhar bjp state president-2

ഓരോരോ തിരഞ്ഞെടുപ്പുകളിലും വരുന്ന കോടികൾ എങ്ങനെയെങ്കിലും സ്വന്തം പോക്കറ്റിലേക്ക് ആക്കുക എന്നതാണ് അവർ ഏറ്റവും ആഗ്രഹിക്കുന്നത്. കേരള ടീം ആ ഒരു സുഖം ആസ്വദിച്ചുകൊണ്ട് വരുന്നതിന്നിടക്കാണ് നമ്പ്യാരുടെ രംഗപ്രവേശം. 

പഴയ മേയർ ആര്യയുടെ കെടുകാര്യസ്ഥതയുടെ പേരിൽ കോര്പ്പറേഷൻ പിടിച്ചുവെങ്കിലും ആകെ മൊത്തം വോട്ടിങ് ശതമാനം കുറഞ്ഞത് അടിയായിരിക്കുകയാണ് !!!

kc venugopal


കെസി വേണുഗോപാൽ കേരളത്തിൽ വന്നപ്പോൾ മുതൽ ചാനലുകാർ അദ്ദേഹത്തിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. പണ്ടൊക്കെ ദൽഹി ഭരണം കയ്യിൽ ഉണ്ടെങ്കിലേ കേന്ദ്രം സുഗമമായി ഭരിക്കുവാനാകൂ എന്ന് പറയുന്നതുപോലെ ഇനി കേരളത്തിൽ കോൺഗ്രസ്സ് നല്ലതുപോലെ നീങ്ങിയെങ്കിൽ മാത്രമേ കേന്ദ്രത്തിൽ ഒരു ഭരണമാറ്റം കൊണ്ടുവരുവാനാകൂ എന്ന തിരിച്ചറിയൽ കെസിയുടെ ഉള്ളിന്റെ ഉള്ളിലുണ്ട്.


ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും അദ്ദേഹത്തോടൊപ്പം ഇരുന്നു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളം പിടിക്കുവാൻ കെസിയെ രംഗത്തിറക്കിയിരിക്കുന്നത്. ഈ വരുന്ന തിരഞ്ഞെടുപ്പിൽ കേരളവും തമിഴ്‌നാടും ബംഗാളും ഇന്ത്യ സഖ്യം പിടിച്ചെങ്കിൽ മാത്രമേ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുവാനാകൂ എന്ന് കെസിക്കും നന്നായറിയാം.


ആയതിനാൽ മാധ്യമങ്ങള്‍ പറയുംപോലെ മുഖ്യമന്ത്രിക്കുപ്പായമല്ല അദ്ദേഹം ആഗ്രഹിക്കുന്നത്, പകരം പാര്‍ട്ടിയെ അനിവാര്യ വിജയങ്ങളിലൂടെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിക്കുകയാണ് കെസി ലക്ഷ്യം വയ്ക്കുന്നത്. 


vd satheesan

നിലപാടുകൾ കൊണ്ട് അതേപോലെ താരമായി മാറിയിരിക്കുകയാണ് വിഡിഎസ്. പ്രതിപക്ഷ നേതാവായത് മുതൽ ഇന്നുവരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും തക്ക സമയത്ത് തീരുമാനങ്ങൾ എടുക്കുകയും പാർട്ടിയുടെ വിജയത്തിനായി ഏതറ്റം വരെ പൊരുതുകയും ചെയ്തതുകൊണ്ടാണ് ഇന്നിപ്പോൾ വരിവരിയായി വന്നുകൊണ്ടിരിക്കുന്ന വിജയങ്ങൾ. 


സോഷ്യൽ മീഡിയയും ചില ക്വട്ടേഷൻ ചാനലുകാരും അതുപോലെ യൂട്യൂബർമാരും അങ്ങേർക്കെതിരെ പിന്നാലെ കൂടിയിട്ടും നാല് കോർപ്പറേഷനുകൾ പിടിക്കുമെന്നും പകുതിയിലധികം ജില്ലാ പഞ്ചായത്തുകൾ പിടിക്കുമെന്നും അൻപതിലധികം മുനിസിപ്പാലിറ്റികൾ കയ്യടക്കുമെന്നും അഞ്ഞൂറിൽ പരം പഞ്ചായത്തുകൾ കീഴടക്കുമെന്നും ചങ്കൂറ്റത്തോടെ പറയുകയും അത് നിറവേറ്റുകയും ചെയ്തത് നാം കണ്ടു !!


തൃശൂർ ജില്ലയിലെ കൊടകരക്കടുത്ത മറ്റത്തൂർ എന്ന പഞ്ചായത്തിൽ എട്ടോളം കോൺഗ്രസ്സ് അംഗങ്ങൾ രാജിവെച്ചുകൊണ്ട് ഒരു സ്വതന്ത്രയെ പിന്തുണക്കുകയും ബിജെപി ഒപ്പം കൂടുകയും ചെയ്തത് എതിരാളികൾ അടുത്ത തിരഞ്ഞെടുപ്പ് തന്ത്രമാക്കുവാൻ പെടാപ്പാട് പെടുമ്പോൾ പ്രതിപക്ഷ നേതാക്കള്‍ അക്കാര്യം ഏറ്റെടുത്തുകൊണ്ട് ജനങ്ങളിലെ തെറ്റിദ്ധാരണ മാറ്റുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. 

കേരളത്തിൽ മറുകണ്ടം ചാടി മന്ത്രിയായ ലോനപ്പൻ നമ്പാടന്റെ നാട്ടുകാരനായ ഒരു ഔസേഫ് മറുകണ്ടം ചാടിയപ്പോൾ ഇടത്തിനോടുള്ള വെറുപ്പ് മൂത്ത ഒരു കൂട്ടർ ഒപ്പിച്ച പണിയാണ് മറ്റത്തൂരിലേത്. 

vd satheesan the leader

അവിടെയും നിലപാടുകളാണ് കണക്കുകൾ പറയുന്നത്. പക്ഷെ പാർട്ടിക്ക് ഏറ്റ ക്ഷീണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം നിലപാടുകൾ ഇല്ലാത്ത തൃശൂർ ഡിസിസി യിലെ ചില അഴകൊഴമ്പൻമാരുടെതാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കള്ളിനും പണത്തിനും വേണ്ടി ജീവിക്കുന്ന ചിലരാണ് തൃശൂർ ഡിസിസി കൈകാര്യം ചെയ്യുന്നത്. 

നേതാക്കള്‍ മുൻകൈ എടുത്തുകൊണ്ട് അവരെയൊക്കെ മാറ്റി നിർത്തിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും പിടിച്ചെടുക്കാം !!

pk kunjalikuttyy.jpg

ചില അഡ്ജസ്റ്റുമെന്റുകളും നീക്കുപോക്കുകളും മതിയാക്കിക്കൊണ്ട് പികെ കുഞ്ഞാലിക്കുട്ടി നിലപാടുകൾ എടുത്തുതുടങ്ങിയപ്പോൾ നിലപാട് എന്തെന്നറിയാത്ത ബിനോയ് വിശ്വത്തിന്റെ പാർട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 


പാലാ നടുക്കത്തിൽ ജോസ് കെ മാണിയും നിലപാടുകളിൽ വിശ്വസിക്കുവാനൊരുങ്ങുന്നു. തോറ്റാലും ജയിച്ചാലും അന്നും ഇന്നും എന്നും നിലപാടുകളിൽ മുൻപന്തിയിൽ ആർഎസ്പിക്കാരായ ഷിബു ബേബി ജോണും എൻകെ പ്രേമചന്ദ്രനും തന്നെ. 


jose k mani mp

നിലപാടില്ലാത്തവരായ ലതിക സുഭാഷും എവി ഗോപിനാഥും പേരക്കുട്ടികളെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു. എംവി ഗോവിന്ദനും എ വിജയരാഘവനും വേണ്ടി പ്രത്യേക നിലപാട് ക്‌ളാസ്സുകൾ എകെജി സെന്ററിൽ ഒരുക്കുന്നു !


ഇഹലോകത്ത് നിലപാട് ഇല്ലാതെ പരലോകത്ത് അനുഭവിക്കുവാനൊരുങ്ങി ഡോക്ടർ ജലീലും, നിലപാടിനായി മൗനം ഭജിച്ച അൻവറും അടുത്ത തിരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നു !! ശശി തരൂർ സ്വന്തം നിലപാട് പണയം വെച്ചുകൊണ്ടിരിക്കുന്നു !!


sasi tharoor-7

കേരളത്തിൽ ഏറ്റവും നിലപാടുള്ള സിപി ജോണിന് ഏറ്റവും നല്ല ഒരു സീറ്റ് നൽകി വിജയിപ്പിച്ച് മന്ത്രിയാക്കണം എന്ന അപേക്ഷയോടെ..

നിലപാടുള്ളവർക്ക് മാത്രം ഇനിയുള്ള കേരളമെന്ന മുദ്രാവാക്യവുമായി ദാസപ്പനും പാലം പണിക്കാരെയും കോംപ്രമൈസുകാരെയും കടക്ക് പുറത്ത് പറഞ്ഞുകൊണ്ട് വിജയനും 

Advertisment