/sathyam/media/media_files/2026/01/12/rahul-mankoottathil-11-2026-01-12-20-00-39.jpg)
രാഹുൽ മാൻകൂട്ടത്തിലിനെ ഇപ്പോൾ രാഹുൽ പെൺകൂട്ടത്തിലാക്കിയിരിക്കുന്നു, അക്കാര്യത്തിൽ കേരളം വിജയിച്ചിരിക്കുന്നു. ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു മാസം മുൻപേ പൊട്ടിക്കാൻ വെച്ചിരുന്ന വെടിക്കെട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപേ പൊട്ടി തീർന്നിരിക്കുന്നു.
ചാനലിൽ വന്നിരുന്ന് കേരളത്തിൽ മുഴുവൻ ആവേശം പടർത്തിയിരുന്ന മാങ്കൂട്ടം ഒട്ടനവധി അതിജീവിതമാർക്ക് ഒരു വീക്നെസ് ആയി മാറുകയും അവരുടെ ജീവിതത്തിൽ സാധാരണമായി നടന്നിരുന്ന അസ്വാരസ്യങ്ങൾക്ക് ഇടനിലക്കാരനാകുവാൻ രാഹുലിനെ സമീപിക്കുകയും രാഹുൽ അവർക്ക് പല ഹോട്ടൽ മുറികളിൽ വെച്ച് അവരനുഭവിച്ചിരുന്ന അസ്വസ്ഥതകൾക്കും അസ്വാരസ്യങ്ങൾക്കും പ്രതിവിധി നൽകുകയും ചെയ്തപ്പോൾ ഇല്ലാതായിപ്പോയത് ഒരു നല്ല രാഷ്ട്രീയഭാവി ആയിരുന്നു.
അത് മനസ്സിലാക്കുവാൻ രാഹുലിന് കഴിയാതെ വന്നതാണ് ഇവിടെ നമ്മൾ കാണുന്ന പോരായ്മ അല്ലെങ്കിൽ പൊട്ടത്തരം.
ഇക്കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിച്ചപ്പോൾ പാലക്കാട്ടെ പിആർ ലോബിക്കാർ മുഖ്യനെ സമീപിക്കുകയും അവർ വളർത്തിയിരുന്ന അതിജീവിതമാരുടെ കഥകൾ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഒന്നിനും പോകേണ്ട, കാര്യങ്ങൾ അങ്ങനെ തന്നെ നടക്കട്ടെ എന്ന് കുശാഗ്ര ബുദ്ധിക്കാരനായ മുഖ്യൻ അവരെ ഉപദേശിച്ചു പറഞ്ഞയച്ചു.
/filters:format(webp)/sathyam/media/media_files/2025/02/03/il1r4yN168TFcIlq2LJA.jpg)
മുഖ്യന് നോട്ടം 2026 അസംബ്ലി തിരഞ്ഞെടുപ്പ് മാത്രമായിരുന്നു. അന്ന് പാലക്കാട് വെടിപൊട്ടിച്ചാൽ രാഹുലെങ്ങാനും തോറ്റുപോയാൽ പിന്നെ അസംബ്ലി തിരഞ്ഞെടുപ്പ് വരുമ്പോൾ ആരുടെ മെക്കട്ട് കയറും എന്നത് ഭരണ കക്ഷിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.
അക്കളികൾ മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് ഒരു മുഴം മുന്നേ എറിഞ്ഞുകൊണ്ട് രാഹുലിനെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് ഡിസ്മിസ് ചെയ്യുകയും ചെയ്തപ്പോൾ വിജയിച്ചത് പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് പാർട്ടിയും ആ പാർട്ടിയെ ഹൃദയത്തിൽ കാത്തുസൂക്ഷിച്ചുവരുന്ന അണികളുമാണ് !
/filters:format(webp)/sathyam/media/media_files/2024/11/01/Gnr9s6Agk72uTXoAWY7o.jpg)
കെ മുരളീധരൻ അന്ന് മുതൽ ഇന്നുവരെ കാര്യങ്ങൾ വളരെ പക്വതയോടെ അവതരിപ്പിച്ചപ്പോൾ ഫ്ലാഷ് ന്യൂസുകൾക്ക് പിറകെ പോകുന്ന ചില ചാനലുകാർക്ക് വിചാരിച്ചത്ര ഓളം സൃഷ്ടിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല.
വിഡി സതീശനായാലും രമേശ് ചെന്നിത്തലയായാലും അക്കാര്യത്തിൽ ഉറച്ച നിലപാടുകൾ എടുത്തപ്പോൾ അവിടെ പെട്ടുപോയത് കഴിഞ്ഞ കുറെ വർഷങ്ങളായി ഹണിട്രാപ്പുകൾ പടച്ചുവെച്ചിരുന്ന പിആർ കമ്പനികളാണ്.
/filters:format(webp)/sathyam/media/media_files/LelBur2kCKtV3ZwZzBnX.jpg)
ഇനി അവർക്ക് ഈ വരുന്ന തിരഞ്ഞെടുപ്പിൽ പഴയ ഏതെങ്കിലും പെണ്ണുകേസുകൾ കുത്തിപൊക്കിയെടുത്തു ന്യൂസുകൾ പടച്ചുവിടേണ്ടിവരും. ഇത്രയൊക്കെ പിആർ കമ്പനിക്കാർ ചെയ്തുകൂട്ടുമെന്ന് മനസ്സിലാകാത്ത ഞരമ്പ് രോഗിയായ രാഹുൽ ഓരോരോ കേസുകൾ വന്നു കഴിയുമ്പോഴും വീണ്ടും വീണ്ടും ഓരോരുത്തരെ പ്രകോപിച്ചുകൊണ്ടിരുന്നു.
ഇങ്ങനെയൊക്കെ ആരോപണങ്ങൾ വരുമ്പോൾ കുറച്ചു നാളത്തേക്കെങ്കിലും പ്യുപ്പാവസ്ഥയിൽ പോകുവാൻ അവന്റെ അഹങ്കാരം സമ്മതിച്ചുമില്ല. ഇന്ന് ഇപ്പോൾ എല്ലാം ഇരന്നുവാങ്ങിക്കൊണ്ടിരിക്കുന്നു !
കേരളത്തെ സംബന്ധിച്ചിടത്തോളം ചാനലുകാരായാലും സിനിമക്കാരായാലും രാഷ്ട്രീയക്കാരായാലും കച്ചവടക്കാരായാലും സാഹിത്യകാരന്മാർ ആയാലും അവരെയൊക്കെ ചുറ്റിപ്പറ്റി പെണ്ണുകേസുകൾ ഇല്ലാത്തവർ നന്നേ കുറവാണ്.
ചക്കരക്കുടത്തിൽ കയ്യിട്ട് നക്കാത്തവരായി ആരെയും നമ്മുക്ക് കാണുവാനാകുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ഈ കേസ് ഇത്ര പ്രമാദമായി എന്നതിന്റെ കാരണം അവന്റെ വായിലെ നാവ് തന്നെയാണ്.
/filters:format(webp)/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
ഒരു പ്രത്യേക ഡിപ്ലോമാറ്റിക്ക് രീതിയിലല്ലാതെ കേരളത്തിൽ ആർക്കും ജീവിക്കുവാനാകില്ല എന്ന യാഥാർഥ്യം മനസ്സിലാകാത്തത് ഏറെ തെറ്റ്. എല്ലാവര്‍ക്കും എല്ലാ കാര്യത്തിലും അതി ശക്തമായ ആഗ്രഹങ്ങളും പൂതികളുമുണ്ട്. പക്ഷെ സമൂഹത്തെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും നേരിടുമ്പോൾ വരുന്ന മാനക്കേടുകൾ ഓർത്തുകൊണ്ടാണ് ഓരോരുത്തരും ജീവിച്ചുപോകുന്നത്.
സമൂഹമാധ്യമങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഈ കാലഘട്ടത്തിൽ ജാഗ്രത പുലർത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്.
കേരളത്തിൽ ഇനി വരാനിരിക്കുന്ന അറസ്റ്റുകൾക്ക് വീര്യം കുറയ്ക്കുവാൻ ഇതുപോലെയുള്ള അറസ്റ്റുകൾ ഇനിയും പ്രതീക്ഷിച്ചുകൊണ്ടാകണം ഓരോരുത്തരും മുന്നോട്ട് നീങ്ങേണ്ടത്.
ഓരോ ദിവസത്തെയും വാർത്തകളുടെ തലക്കെട്ടുകൾ കൊണ്ടായിരിക്കണം ശബരിമല പോലുള്ള വലിയ വലിയ പാതകങ്ങൾ മറച്ചുവെക്കേണ്ടത് എന്നതാണ് പിആർ കമ്പനികളുടെ ഉപദേശങ്ങൾ.
പക്ഷെ കേരളത്തിലെ ജനങ്ങളുടെ മനസ്സിനെ ഇനിയും മനസ്സിലാക്കുവാൻ അവർക്കൊന്നും സാധിക്കുന്നില്ല എന്നതാണ് അവർക്ക് പറ്റുന്ന തെറ്റുകൾ.
ഓരോ ദിവസവും വരുന്ന നേതാക്കളുടെ പ്രസ്താവനകളും തന്ത്രിയുടെ അറസ്റ്റും മാറാടും ഒക്കെ അവരുടെ അണികളിൽ ലേശം ആശ്വാസം ജനിപ്പിക്കുവാൻ ഉപകാരപ്പെടും എന്നല്ലാതെ നല്ലവരായ മലയാളി മനസുകളിൽ കയറിപ്പറ്റിയ വെറുപ്പിനെ ഇല്ലാതാക്കുവാൻ അവർക്ക് സാധിക്കില്ല എന്നുറപ്പ് !!
ഇക്കഴിഞ്ഞ അൻപത് കൊല്ലങ്ങൾക്കിടയിൽ കോൺഗ്രസ്സ് പാർട്ടി സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു രാഹുലിന്റെ സസ്‌പെൻഷനും പുറത്താക്കലും എന്നതിൽ ഓരോരോ കോൺഗ്രസ്സ് അനുഭാവിക്കും കേരളത്തിന്റെ നന്മ മുന്നിൽ കാണുന്ന ജനത്തിനും ഇപ്പോൾ മനസ്സിലായിരിക്കുന്നു.
ആയതിനാൽ നേരാംവണ്ണം ജനത്തെ സമീപിച്ചില്ലെങ്കിൽ സമീപ ഭാവിയിൽ അവർ ഓടിച്ചിട്ട് കല്ലെറിയാതെ സൂക്ഷിക്കുക. പുതിയതായി പാർട്ടിയിലേക്ക് കടന്നുവരുന്ന ചെറുപ്പക്കാർക്ക് വളരെ നല്ലൊരു പാഠമാണ് രാഹുൽ വിഷയത്തിലൂടെ കോൺഗ്രസ്സ് പാർട്ടിയും നേതാക്കളും സ്വീകരിച്ചത് എന്നതിൽ അവർക്കും അഭിമാനിക്കാം !
അടുത്ത അറസ്റ്റുകൾക്ക് മുന്നോടിയായി ഇനിയും പലതും പ്രതീക്ഷിച്ചുകൊണ്ട് ദാസനും 2026 വോട്ടുകൾ സൂക്ഷ്മമായി ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us