Advertisment

ശശി തരൂരും നന്ദന്‍ നിലേക്കനിയും രഘുറാം രാജനും ഡികെ ശിവകുമാറും സച്ചന്‍ ടെണ്ടുല്‍ക്കറും പോലുള്ള പുലികളെ ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് ബിജെപിക്കാകുന്നില്ല - പകരം ഖുശ്ബുവും ഭീമന്‍ രഘുവും പിസി ജോര്‍ജും പോലെ മറ്റ് പാര്‍ട്ടികള്‍ക്ക് മടുത്ത് പുറത്താക്കിയവരെ മാത്രമാണ് ബിജെപിക്ക് കിട്ടുന്നത്. ബിജെപി ഇനി നേരിടാന്‍ പോകുന്ന പ്രതിസന്ധിയും ഈ അവസരവാദിക്കൂട്ടങ്ങളുടെ തലവേദനയാണ്. ഇതാണ് അവസ്ഥയെങ്കില്‍ നാളെ കോണ്‍ഗ്രസിന്‍റെ അവസ്ഥയിലാകും ബിജെപിയും - ദാസനും വിജയനും

വളരെയധികം പരിശ്രമിച്ചിട്ടും ജയിലിലടച്ചിട്ടും ജയിൽ കാണിച്ചു പേടിപ്പിച്ചിട്ടും ഇ ഡിയും ഇടിയുമൊക്കെ ഇറക്കിയിട്ടും പി ചിദംബരം പോലെ ബുദ്ധിയുള്ള ഒരാളെയോ, ഡികെ ശിവകുമാർ പോലെ ചങ്കൂറ്റമുള്ള ഒരാളെയോ, ശശി തരൂർ പോലെയുള്ള ഒരു തറവാടിയെയോ അടർത്തിമാറ്റുവാൻ സാധിക്കാത്തത് തന്നെ അവരുടെ ഏറ്റവും വലിയ പരാജയമാണ്.

author-image
ദാസനും വിജയനും
Updated On
New Update
sasi tharoor, nandan nilekkani dk sivakumar sachin tendulkar rakhuram rajan

ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാർട്ടി വളരെ ഉയരങ്ങളിൽ എത്തപ്പെട്ടു എങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെയാണ് നേരിടുവാൻ പോകുന്നത്. ഇന്നല്ലെങ്കില്‍ നാളെ. അതിനുമപ്പുറം നീളില്ല. അവരുടെ ഏറ്റവും വലിയ പ്രതിസന്ധി എതിർപാർട്ടികളിലെ വേവലാതിക്കാരെയും അവസരവാദികളെയും അസ്വാരസ്യങ്ങളെയാണ് അവർക്ക് ഇതുവരെ കൂടെ കൂട്ടുവാൻ ആയത് എന്നതാണ്.

Advertisment

വളരെയധികം പരിശ്രമിച്ചിട്ടും ജയിലിലടച്ചിട്ടും ജയിൽ കാണിച്ചു പേടിപ്പിച്ചിട്ടും ഇ ഡിയും ഇടിയുമൊക്കെ ഇറക്കിയിട്ടും പി ചിദംബരം പോലെ ബുദ്ധിയുള്ള ഒരാളെയോ, ഡികെ ശിവകുമാർ പോലെ ചങ്കൂറ്റമുള്ള ഒരാളെയോ, ശശി തരൂർ പോലെയുള്ള ഒരു തറവാടിയെയോ അടർത്തിമാറ്റുവാൻ സാധിക്കാത്തത് തന്നെ അവരുടെ ഏറ്റവും വലിയ പരാജയമാണ്.

rajanikanth-3


നന്ദൻ നിലേക്കനി പോലെയുള്ള ഐടി പുലികളും  രഘുറാം രാജൻ പോലെയുള്ള സാമ്പത്തിക തലച്ചോറുകളും രജനികാന്ത് പോലുള്ള ഫാൻസ്‌ മൊത്ത കച്ചവടക്കാരും സച്ചിൻ തേൻഡുൽക്കർ പോലുള്ള സെഞ്ചുറി വീരന്മാരും അവരുടെ പാർട്ടിയിൽ നിന്നും അകന്ന് നിന്നു. അപ്പോള്‍ ഒരു ഖുശ്ബുവും, ഗാംഗുലിയും, ജയറാമും, ഭീമൻ രഘുവും, മെട്രോ ശ്രീധരനും, ടിപി സെൻകുമാറും പോലുള്ള തലകൾ മാത്രമേ പാർട്ടിക്ക് വീണു കിട്ടുന്നുള്ളൂ എന്നതും വേദനാജനകമാണ്. അതിനാല്‍ പാർട്ടിയിലേക്ക് വന്നുപെട്ടവരെ കൊണ്ടുള്ള തലവേദനകൾ തുടങ്ങുവാൻ പോകുന്നതേയുള്ളൂ.


bheenan rakhu khusbu

ഓരോരോ സംസ്ഥാനത്തുനിന്നും കോൺഗ്രസ്സും സമാജ്‍വാദിയും ഡിഎംകെയും തൃണമൂലും ചവച്ചുതുപ്പിയ മുൻ മുഖ്യമന്ത്രിമാരെയോ അതുപോലെ മുൻ മന്ത്രിമാരെയോ ഇനി സീറ്റു കിട്ടില്ലെന്ന്‌ ഉറപ്പാക്കിയ എംപി എംഎൽഎ പോലുള്ളവർ മാത്രമേ പാർട്ടിയിലേക്ക് ആകർഷിക്കപ്പെടുന്നുള്ളൂ. 

അമിത്ഷാ - മോഡി - രാജ്‌നാഥ്‌ സിങ് തുടങ്ങിയ ബിജെപി എ ടീമുകൾക്ക് പിന്നിൽ ഉണ്ടായിരുന്ന ജെയ്റ്റ്ലി - സുഷമ - മുണ്ടെ - മഹാജൻ - പരീക്കർ ടീമുകൾ എന്നെന്നേക്കുമായി ഇല്ലാതാവുകയും ഗഡ്കരി പോലുള്ള മുഖ്യ സൂത്രധാരകരെ ഒരു മൂലക്കിരുത്തുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പാർട്ടിക്ക് അടുത്ത ഈ ടീമിനെ മുന്നോട്ട് കൊണ്ടുവരുവാൻ ഇതുവരെ ആയിട്ടില്ല.

ചെറുപ്പക്കാരിൽ ആകെയുള്ളത് കോൺഗ്രസ്സുകാരായ ജ്യോതിരാധിത്യ സിന്ധ്യയും വരുൺ ഗാന്ധിയും മാത്രമാണ്. അവരൊക്കെ ഏതുനേരത്തും മറുകണ്ടം ചാടുവാൻ തയാറായി നിൽക്കുകയുമാണ്.

കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും എടുത്തുനോക്കിയാൽ ഓരോരോ ഗ്രാമത്തിലെയും ജീവിത പരാജയം ഏറ്റുവാങ്ങുന്നവരും , അവസരവാദികളും, അസൂയാലുക്കളും, അഹങ്കാരികളും, അസൂയമൂത്തുമൂത്ത് വർഗീയവാദികൾ ആയവരും മാത്രമേ കോൺഗ്രസ്സും മറ്റു പാർട്ടികളും വിട്ടുകൊണ്ട് ബിജെപി പാളയത്തിലേക്ക് പോകുന്നുള്ളൂ.

em sreedharan tp senkumar saurav gangooli.


അതിൽ ഒട്ടുമിക്കവരും വാട്സാപ്പ് യുണിവേഴ്സിറ്റിക്കാരുടെ മാസ്മരിക വലയത്തിൽ വീണവരാണ്. ഇപ്പറഞ്ഞവൻ പണ്ടേ അസൂയാലുക്കളും അവസരവാദികളും ആയിരുന്നുവെങ്കിലും ഇപ്പോൾ ബിജെപിക്ക് കാണുന്ന വളർച്ചകണ്ട്‌ മറുകണ്ടം ചാടിയവരാണ്. നാളെയോ മറ്റന്നാളോ ബിജെപിക്ക് ഭരണം കിട്ടാതെയോ ജയിക്കാതെയോ ആയാൽ ഇപ്പറഞ്ഞവർ മാറി ചിന്തിക്കും എന്നുറപ്പാണ്. 


ഇന്നിപ്പോൾ കേരളത്തിന്‍റെ കാര്യം തന്നെ എടുത്താൽ ഇവിടെ ഒരു അബ്ദുള്ള കുട്ടിയും, ഒരു ടോം വടക്കനും, ഒരു കണ്ണന്താനവും, ഒരു അനിൽ ആന്റണിയും, ഒരു പത്മജയും, ഒരു പിസി ജോര്‍ജും മാത്രമേ പാർട്ടിയിലേക്ക് ചേക്കേറിയിട്ടുള്ളൂ. അവർ  ചേക്കേറിയില്ലായിരുന്നു എങ്കിൽ പാത്തും പതുങ്ങിയും നിരവധി നല്ലയാളുകളെയും നല്ല വോട്ടുകളും പാർട്ടിക്ക് കിട്ടുമായിരുന്നു.

കേരളത്തിലെ പാർട്ടിയുടെ നേതൃത്വം ആണെങ്കിൽ ഇത്രയും കുതികാൽ വെട്ടുകാരും ചക്കളത്തി പോരുകാരും നിറഞ്ഞ ഒരു കൂട്ടമായി മാറിയിരിക്കുന്നു . ലേശം നല്ലവരായിരുന്ന കുമ്മനവും സികെപിയും ഒക്കെ തഴയപ്പെട്ടിരിക്കുന്നു.

ഇന്നിപ്പോൾ തലപ്പത്തുള്ളവർ തിരഞ്ഞെടുപ്പുകൾ മാത്രം കാത്തിരിക്കുന്ന വേഴാമ്പലുകൾ മാത്രമാണ്. അവർക്കാവശ്യം കേന്ദ്രത്തിൽ നിന്നും നേരിട്ടും ഹവാലയായും ഒഴുകിയെത്തുന്ന ഫണ്ടുകൾ മാത്രം.

tom vadakkan abdullakkutty alphonse kannanthanam


കേരളത്തിലെ ബിജെപിയുടെ മുഖ്യശത്രു ആ പാർട്ടിയിലെ തന്നെ മറ്റുള്ള നേതാക്കന്മാരാണ്. അവരാണ് പാർട്ടിക്കുള്ളിലെ വാർത്തകൾ ചോർത്തി കൊടുക്കുന്നത്. അതിനുള്ള മുഖ്യ കാരണമായി കാണുന്നത് പട്ടി തിന്നുന്നത് പൂച്ചക്ക് കണ്ടുകൂടാ പൂച്ച തിന്നുന്നത് പട്ടിക്ക് കണ്ടുകൂടാ എന്ന സിദ്ധാന്തമാണ് . ഒപ്പം പാർട്ടിയിലുള്ള ജാതി വേർതിരിവും. 


pc george padmaja venugopal anil antony

ഇന്നും നായരും ഈഴവനും രണ്ടു ധ്രുവങ്ങളിൽ തന്നെയാണ്. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ നേതാക്കളുടെ കാലുവാരല്‍ മാത്രമല്ല, കൈയ്യിലിരുപ്പ് പ്രശ്നങ്ങളുടെ ഒത്തുതീർപ്പിന് മാത്രമേ നേതാക്കൾക്ക് സമയമുണ്ടാവുകയുള്ളൂ.

ഇനിയെങ്കിലും വളരെ സൂക്ഷ്മമായി പാർട്ടിയിലേക്ക് ആളുകളെ കയറ്റിയില്ലെങ്കിൽ ഇന്നത്തെ കോൺഗ്രസ്സിന്റെ അവസ്ഥയിലേക്ക് ബിജെപിയും

തള്ളപ്പെട്ടേക്കാം.

പരമാവധി നന്മയുള്ള ചെറുപ്പക്കാരെയും അണികളെയും പാർട്ടിയിലേക്ക് ആകർഷിക്കപ്പെടുവാനുള്ള കാര്യങ്ങൾ ചെയുക .

അവരെ പാർട്ടിയിലേക്ക് ആനയിക്കുക . ഇല്ലെങ്കിൽ ബിജെപിയും ചരിത്രത്തിന്റെ ഭാഗമായേക്കാം !!

കൂടെനടന്നു ഒറ്റുകൊടുക്കുന്ന ബിജെപി ക്കാരന്റെ മനസികാവസ്ഥയോടെ കാര്യവാഹ് ദാസനും

ഒരു കാല് കമ്യുണിസത്തിലും  മറ്റേ കാല് ബിജെപിയിലുമായി നടക്കുന്ന  സഖാവ് വിജയനും

Advertisment