Advertisment

ഇന്ത്യയില്‍ കാലം അതിവേഗം മാറുന്നു. സോഷ്യൽ മീഡിയ തുറന്നാൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം മാത്രമാണ്. ജീവിതത്തതിൽ ഓരോ തവണയും ജയിച്ചു മാത്രം കയറിവന്ന രണ്ടുപേരും അപ്പുറത്ത് ജയിച്ചിട്ടും തോറ്റവരേക്കാൾ കഷ്ടത്തിൽ ഇരിക്കുന്നത് ഒരു ഗതികേട് തന്നെയാണ്. എന്തായാലും ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള അങ്കമാണ് ഇപ്പോള്‍ ഇന്ത്യയില്‍ - ദാസനും വിജയനും

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഗുജറാത്തിലെ അഹമമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ സംഭവിച്ചത് അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു എന്ന് വിരാട് കോഹ്‌ലി നരേന്ദ്ര മോഡിയോട് പറയാതെ പറഞ്ഞു. സെമിഫൈനൽ വരെ ജയിച്ചു ജയിച്ചു കയറി വന്ന ഇന്ത്യക്ക് ഫൈനലിൽ മുട്ടുമടക്കേണ്ടി വന്നപ്പോൾ ഓരോരോ ഇന്ത്യക്കാരനും അക്കാര്യം മനസ്സിൽ പറഞ്ഞിരുന്നു. 

New Update
rahul gandhi narendra modi-2

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള യുദ്ധമാണ്. ഒറിജിനലുകളെ അടിച്ചമർത്തി വളർന്നു വലുതായ ഡ്യൂപ്ലിക്കേറ്റുകൾ സ്വന്തം കൂടാരത്തിലെ ഒറിജിനലുകളെയും അടിച്ചമർത്തുവാൻ പരിശ്രമിച്ചപ്പോൾ ഡ്യൂപ്ലിക്കേറ്റുകളുടെ ഇടയിലുള്ള ഒറിജിനലുകൾ യഥാർത്ഥ ഒറിജിനലുകളുമായി മാനസികമായി ഐക്യപ്പെടുകയും അവരെ കണ്ണടച്ചു സഹായിക്കുകയും ചെയ്തപ്പോൾ ഇന്ത്യ രാജ്യത്തെ ഒറിജിനൽ ജനതക്ക് അത് ഒട്ടേറെ ആശ്വാസം പകരുന്ന സംഭവവികാസമായി മാറുകയായിരുന്നു.

Advertisment

ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിൽ ഒറിജിനൽ ഇന്ത്യക്കാരും ഒറിജിനൽ ഇന്ത്യൻ കളിക്കാരും ഇന്ത്യക്കായി മനസ്സറിഞ്ഞു പോരാടിയപ്പോൾ കുറെയധികം വർഷങ്ങൾക്ക് ശേഷം ആ കപ്പിൽ മുത്തമിടാൻ ഇന്ത്യൻ കളിക്കാർക്ക് സാധ്യമായി. 

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഗുജറാത്തിലെ അഹമമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ സംഭവിച്ചത് അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു എന്ന് വിരാട് കോഹ്‌ലി നരേന്ദ്ര മോഡിയോട് പറയാതെ പറഞ്ഞു. സെമിഫൈനൽ വരെ ജയിച്ചു ജയിച്ചു കയറി വന്ന ഇന്ത്യക്ക് ഫൈനലിൽ മുട്ടുമടക്കേണ്ടി വന്നപ്പോൾ ഓരോരോ ഇന്ത്യക്കാരനും അക്കാര്യം മനസ്സിൽ പറഞ്ഞിരുന്നു. 

ജീവിച്ചിരിക്കുമ്പോൾ തന്നെ ആ സ്റ്റേഡിയത്തിന് സ്വന്തം പേരിട്ടത് മോഡി ഭക്‌തർക്കല്ലാതെ വേറെ ഒരു ഇന്ത്യക്കാരനും ബോധിച്ചിട്ടില്ല. ഭയപ്പാട് കൊണ്ട് അതൊന്നും ആരും തുറന്നു പറയുന്നില്ല എന്നേയുള്ളൂ.


ലോകകപ്പ് ഇന്ത്യ നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ആ ക്യാച്ച് എടുത്തത് സൂര്യകുമാർ യാദവായിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കായി അയോദ്ധ്യ മണ്ണിൽ നിർണ്ണായക ക്യാച്ചുകൾ എടുത്തുകൊണ്ട് ഇന്ത്യയെ രക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും അഖിലേഷ് യാദവ് എന്ന ഒരു യാദവകുലത്തിൽ പിറന്ന ചെറുപ്പക്കാരനാണ്. 


ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന രാഹുൽഗാന്ധിക്ക് അഖിലേഷിന്റെ ആ സഹായം വളരെ വിലപ്പെട്ടത് തന്നെയായിരുന്നു. അഹങ്കാരത്തിനു മേലെ നന്മക്ക് ലഭിച്ച വിജയം. സാക്ഷാൽ ദൈവം കോപിച്ചാൽ ഏത് ദൈവപുത്രനും അടിപതറുമെന്ന് ഗംഗാ നദിയെ സാക്ഷി നിർത്തിക്കൊണ്ട് വാരാണസി കാണിച്ചു കൊടുത്തു.

മഹത്വമുള്ള ഇന്ത്യൻ ലോക്സഭയിൽ ഒരു സ്പീക്കർ പ്രധാനമന്ത്രിക്ക് മുന്നിൽ തല കുനിച്ചപ്പോൾ അതിനെ ചോദ്യം ചെയ്യാൻ ഓരോ ഇന്ത്യക്കാരനും വളർന്നു എന്നത് രാഹുൽഗാന്ധി മനസിലാക്കി കൊടുത്തു. 

ദൈവപുത്രനെ അവതാര പുരുഷനായ ശ്രീരാമൻ വരെ കൈവിട്ടപ്പോൾ ഇന്ത്യയിലെ ഓരോ ഒറിജിനൽ മീഡിയക്കും ഗോഡി മീഡിയക്കും പറയേണ്ടിവന്നു, ഉത്തർപ്രദേശുകാർക്ക് വിവരം വെച്ചുവെന്ന്. എന്നും എപ്പോഴും യുപിയെ വളരെ മോശമായി ചിത്രീകരിച്ചിരുന്ന ഓരോരുത്തരും യുപിക്കാരെ വാനോളം പുകഴ്ത്തി. മധ്യപ്രദേശും ഗുജറാത്തും ഇപ്പോഴും നൂറ്റാണ്ടുകൾ പിറകിലാണെന്ന് വരെ മീഡിയക്കാർക്ക് പറയേണ്ടി വന്നു.


സോഷ്യൽ മീഡിയ തുറന്നാൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം മാത്രമാണ്. കൂടെ മഹുവ മൊയ്ത്രയും അഖിലേഷും മണിപ്പൂർ എംപിയും ഒക്കെ അടിച്ചു കസറിയപ്പോൾ മോദിയുടെയും അമിത്ഷായുടെയും ഒറിജിനൽ മുഖം ഓരോ ഇന്ത്യക്കാരനും ഗോഡി മീഡിയയിലൂടെയും അല്ലാതെയും കാണേണ്ടി വന്നു.


പാവപ്പെട്ട സ്പീക്കർ ഓം ബിർളയോട് സഹതാപം തോന്നി. ശരിക്കും പറഞ്ഞാൽ മോദിയെയും അമിത്ഷായെയും സംബന്ധിച്ചിടത്തോളം ആ ഇരുത്തം തന്നെ ആത്മഹത്യാപരമാണ്. ജീവിതത്തതിൽ ഓരോ തവണയും ഓരോരോ കളികളിൽ ജയിച്ചു ജയിച്ചു മാത്രം കയറിവന്ന രണ്ടുപേരും ജയിച്ചിട്ടും തോറ്റവനെക്കാൾ കഷ്ടത്തിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഇന്ത്യയുടെ ഒറിജിനൽ നന്മകൾ നാം അനുഭവിച്ചറിയുകയുണ്ടായി.

ഇന്ത്യയിലെ ഹിന്ദു, മോഡിയുടെയും ബിജെപിയുടെയും ആർഎസ്എസിന്റെയും കൈകളിൽ അല്ല എന്ന് പ്രതിപക്ഷ നേതാവ് അടിവരയിട്ട് പറഞ്ഞപ്പോൾ അതിനെ വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങൾ മോഡിയും ഗോഡി മീഡിയയും പരിശ്രമിക്കുകയുണ്ടായി. പക്ഷെ പണ്ടത്തെ പോലെ ചക്ക വീഴുമ്പോൾ മുയലുകൾ ചാകുന്നില്ല എന്നത് നാം തിരിച്ചറിഞ്ഞു.


 ലോക്സഭയിൽ നിന്നും പുറത്താക്കുവാൻ ശ്രമിക്കുകയും ഒരു വിധേന പുറത്താക്കുകയും ചെയ്യപ്പെട്ട രാഹുൽ ഗാന്ധിയും മഹുവ മോയ്ത്രയും പുറത്താക്കിയവരെ വെല്ലുവിളിച്ചപ്പോൾ ഇന്ത്യയിലെ ബുദ്ധി ജീവികളും മോഡി ഭക്തരും മോഡി അടിമകളും അവരറിയാതെ കൈയടിച്ചു. 


ഒരു എംപിയെ ഇല്ലാതാക്കുവാൻ നോക്കിയപ്പോൾ 65 പേരെ നഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ നിതിൻ ഗഡ്കരിയുടെയും രാജ്‌നാഥ്‌ സിങ്ങിനെയും ചുണ്ടിൽ അവരറിയാതെ പുഞ്ചിരി കണ്ടു. പുറത്താക്കപ്പെട്ട എംപിമാർ ഇനി സൂക്ഷിച്ചുവേണം ജനങ്ങളിലേക്ക് ഇറങ്ങേണ്ടതെന്ന് ഇന്റലിജൻസ് റിപ്പോർട്ടും വന്നെത്തി. അവരെ ജനങ്ങളിൽ നിന്നും അകറ്റാനാണോ അതോ വേറെ എന്തെങ്കിലുമാണോ ഉദ്ദേശിച്ചത് എന്നറിയേണ്ടിയിരിക്കുന്നു.

വാട്സ് ആപ്പ് ഗ്രൂപ്പുകൾ മുഖേനയും, കമ്മ്യുണിറ്റി ഗ്രൂപ്പുകൾ മുഖേനയും അല്ലാതെയും ഇന്ത്യയിലെ ഒട്ടുമിക്ക ബുദ്ധി ജീവികളെയും അല്ലെങ്കിൽ ഇന്റലക്ച്ചലുകളെയും തിങ്ക് ടാങ്കുകളെയും ഉന്നത ഉദ്യോഗസ്ഥരെയും ഡിപ്ലോമാറ്റുകളെയും ഉപദേശകരെയും പത്രക്കാരെയും ഐഐടി ഐഐഎം കാരേയും തങ്ങളുടെ കൈവെള്ളയിലാക്കി ചുമ്മാ ധാരാളം പ്രൊപ്പോഗണ്ടകൾ പരത്തിയും വർഗീയ വിഷം കുത്തിവെച്ചും, താനാണ് ലോകത്തിന്റെ നെറുകയിൽ രാജ്യസ്നേഹം എത്തിച്ച ദൈവപുത്രൻ എന്ന ലേബലിലും അറിയപ്പെട്ടപ്പോൾ പലരും അവരറിയാതെ ആ വലയിൽ കുടുങ്ങുകയുണ്ടായി. 


മലയാളികളിൽ ഏറ്റവും അസൂയക്കാരും കുത്തിത്തിരുപ്പുകാരും പെട്ടെന്ന് ആ പ്രൊപോഗാണ്ടയിൽ ആകർഷിക്കപ്പെട്ടു. അവർ അവരുടെ കൂട്ടുകാരിൽ ആ വിഷം കുത്തിവെക്കുവാൻ പാട് പെടുകയും ഏറെക്കുറെ വിജയിക്കുകയും ചെയ്തു. പക്ഷെ തമിഴ് ജനത തുടക്കം മുതൽ ഇക്കൂട്ടരെ പച്ചക്ക് നിർത്തി പൊരിക്കുന്നുണ്ടായിരുന്നു.


ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒട്ടുമിക്കവരും കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. അങ്ങനെ തകർക്കുവാൻ ആകാത്ത ഒരു കോട്ടയും ലോകത്തിൽ ഉണ്ടായിട്ടില്ല എന്നതും അവരൊക്കെ മനസ്സിലാക്കിയിരിക്കുന്നു. നേരിയ വാശിയുടെ പേരിൽ സമ്മതിക്കുന്നില്ലെന്നേ ഉള്ളൂ.

പക്ഷെ ഇപ്പോഴും മനസ്സ് അപ്പുറത്തും ശരീരം ഇപ്പുറത്തുമായി ഒരു കൂട്ടരെ നമ്മുക്ക് കാണാം. അവരെയൊക്കെ ദൈവപുത്രന്മാർ വിചാരിച്ചാലോ അവതാരങ്ങൾ വിചാരിച്ചാലോ മാറ്റുവാൻ സാധ്യമല്ല. എന്തായാലും ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള അങ്കം തുടർന്ന് കൊണ്ടേയിരിക്കണം. അന്തിമ വിജയം നന്മക്ക് തന്നെ !!

ലോക്സഭാ പ്രസംഗത്തിൽ കോരിത്തരിപ്പുമായി ദാസനും

ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി വിജയനും

Advertisment