പീഡനം തെറ്റുതന്നെ ! അവസരത്തിനായി കിടന്നുകൊടുത്തിട്ട് കാര്യം നടക്കാതാകുമ്പോള്‍ വ്യഭിചാരം പീഡനമായി പരിവര്‍ത്തനം ചെയ്താലോ ? നടികളുടെ സമ്മതമില്ലാതെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. വഴങ്ങാത്തവരെ അവസരം നിക്ഷേധിച്ച് ആസൂത്രിത കീഴ്‌പ്പെടുത്തലും സംഭവിക്കുന്നു. സിനിമയുണ്ടായ കാലം മുതലുള്ള ഈ മസാല കഥകള്‍ ആധികാരികമായത് ജനങ്ങളുടെ ഒരു കോടി മുടിച്ചപ്പോള്‍ - ദാസനും വിജയനും

സിനിമയുണ്ടായ കാലം മുതൽ നാമൊക്കെ കേൾക്കുന്ന സംഭവവികാസങ്ങൾ തന്നെയാണ് ഇന്നും നാം കേട്ടുകൊണ്ടിരിക്കുന്നത് എന്നതിനാൽ അതറിയുന്നവര്‍ക്ക് ആശ്ചര്യമുണ്ടാകില്ല. ജസ്റ്റീസ് ഹേമയ്ക്ക് ഒരു നല്ല നമസ്കാരം !

New Update
cinema shooting-1
Advertisment

മലയാളിക്ക് എന്നും മസാല ഇഷ്ടമാണ് എന്നത് സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും ഹോട്ടലുകാർക്കും സാഹിത്യകാരന്മാർക്കും അറിയാവുന്നതുകൊണ്ട് സിനിമാക്കാരികൾക്കായി ഇറങ്ങിയ ഹേമ കമ്മീഷൻ റിപ്പോർട്ട് വായിച്ചിട്ട് ഒരിക്കലും ചിരിക്കാത്ത നമ്മുടെ മുഖ്യൻ പോലും ഉള്ളാലെ ഒന്ന് ചിരിച്ചുകാണും.

കാരണം അത്രയധികം അനുഭവകഥകളാണ് ഓരോരുത്തരും പങ്കുവെച്ചിരിക്കുന്നത്. സിനിമയുണ്ടായ കാലം മുതൽ നാമൊക്കെ കേൾക്കുന്ന സംഭവവികാസങ്ങൾ തന്നെയാണ് ഇന്നും നാം കേട്ടുകൊണ്ടിരിക്കുന്നത് എന്നതിനാൽ അതറിയുന്നവര്‍ക്ക് ആശ്ചര്യമുണ്ടാകില്ല. ജസ്റ്റീസ് ഹേമയ്ക്ക് ഒരു നല്ല നമസ്കാരം !

ഒരാൾ ഒരു ബാറിൽ പോയാൽ അവിടുന്ന് ബിയറോ വിസ്കിയോ മോന്താണമെന്നില്ല. അവൻ അവിടുന്ന് ഇറങ്ങി വരുന്നത് കണ്ടാൽ തന്നെ ഏവരും ഒന്ന് നീട്ടി മൂളും. അഥവാ ഒന്നും കഴിച്ചില്ലെങ്കിൽ തന്നെ അവിടത്തെ ആൽക്കഹോളിക്ക് വെതർ, സിഗരറ്റ് പുക ഒക്കെ ഷർട്ടിലും തലമുടിയിലും ഒക്കെ കയറി പിടിക്കുന്നതുകൊണ്ട് നിരപരാധിത്വം തെളിയിക്കുവാൻ നന്നേ പാട് പെടേണ്ടി വരും എന്നത് അനുഭവിച്ചവർക്ക് പെട്ടെന്ന് മനസ്സിലാക്കാം .

ആ ഭീകര സംഘം ഏത് ?


ഇവിടെ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് പതിനഞ്ചോളം വരുന്ന സിനിമ മാഫിയ കേരളത്തെ ഒന്നടങ്കം അറഞ്ചം പുറഞ്ചം വലിച്ചിട്ടു കീറുകയാണ് എന്ന തരത്തിലാണ്. പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടതുകൊണ്ടായിരിക്കും സിനിമക്കാരൊക്കെ എംഎൽഎയും മന്ത്രിയുമൊക്കെ ആയി പാർട്ടികളുടെ തണലിനായി നെട്ടോട്ടമോടുന്നത്. 


എങ്ങനെയാണ് ഈ മാഫിയ എന്നത് തലകുത്തി ആലോചിച്ചിട്ടും മനസിലാകുന്നില്ല എങ്കിലും ഇപ്പറയുന്ന സിനിമക്കാരൊക്കെ ഏതെങ്കിലും ഒരു പാർട്ടിയുടെ കുടക്കീഴിൽ മഴ നനയാതെ ഒതുങ്ങി കഴിയുകയാണ് എന്നത് വാസ്തവം.

പറഞ്ഞിട്ടും മനസിലാകാത്തവര്‍ !

നാമറിയുന്ന ഒരു തറവാടി കുടുംബത്തിലെ ഒരു കുടുംബനാഥ അവരുടെ മകളെ സിനിമയിലേക്ക് അവസരം കിട്ടുമോ എന്ന് ചോദിച്ചപ്പോൾ തന്നെ അവരോടായി പറഞ്ഞു. പിന്നാലെ വരാൻ പോകുന്ന നന്മകളും തിന്മകളും നിങ്ങൾ തന്നെ അനുഭവിച്ചുകൊള്ളണം എന്ന്.

movie shooting-1

അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു സിനിമയിൽ കേവലം ഒരു സീനിലേക്കായി അവർ സമ്മതം മൂളി. അതിന്നായി അമ്മയും മകളും ലൊക്കേഷനിൽ പത്തു ദിവസങ്ങളോളം കാത്തു കെട്ടിക്കിടന്നു. കാക്കയുടെ വിശപ്പും മാറി പശുവിന്റെ കടിയും മാറി കിട്ടി എന്നതുപോലെയായി കാര്യങ്ങൾ. ഇന്നിപ്പോൾ ആ ഗൃഹനാഥൻ കണ്ടാൽ കണ്ട ഭാവം നടിക്കാതെ മാറിപ്പോകുന്ന അവസ്ഥ സംജാതമായി.


നായ്ക്കുരണപ്പൊടി തൊട്ടാൽ ചൊറിയും, അല്ലെങ്കിൽ കടിതുമ്പയിൽ തൊട്ടാൽ ചൊറിയും എന്നത് അറിയാത്തവരായി ഈ മലയാളമണ്ണിൽ ആരും ഉണ്ടാകില്ല. അതുപോലെതന്നെ ചൊറിയുന്ന കലാപരിപാടികളാണ് നാടകം, സിനിമ എന്നുള്ളത് നമ്മുടെയൊക്കെ കാരണവന്മാർ എന്നെന്നും ഉപദേശിക്കുന്നത് നാം കേട്ടിട്ടുണ്ട്. 


എല്ലാ തിന്‍മകളുടെയും സമ്മേളനം !

എല്ലാമറിഞ്ഞിരുന്നിട്ടും അതിലേക്ക് പോയി തല വെച്ചുകൊടുത്തിട്ട് പിന്നീട് മോങ്ങിക്കരഞ്ഞിട്ട് കാര്യമില്ല എന്നത് തന്നെയാണ് ഇന്നിപ്പോൾ ചാനൽ ചർച്ചകൾ കാണുമ്പോഴും പത്രം വായിക്കുമ്പോഴും മലയാളി ഉള്ളിൽ അടക്കം പറയുന്നത്.


പണ്ടൊക്കെ പീഡനം മാത്രമേ നടന്നിരുന്നുള്ളു എങ്കിൽ ഇന്നിപ്പോൾ കൊക്കൈൻ, കഞ്ചാവ്, വൈൻ, ബിയർ, വിസ്കി പാർട്ടികൾ പേക്കൂത്തുകൾ ഒക്കെയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നതും കൊച്ചിക്കാർക്ക് നന്നായറിയാം.


വെളിയിൽ കുടുംബമായി വാഴുന്ന ഇപ്പറയുന്ന നടിമാരിൽ പലരും കൊച്ചിയിൽ അവരവരുടെ കൂട്ടുകാരന്മാരുടെ കൂടെ പല ചാനൽ അവതാരകന്മാരുടെ കൂടെ അല്ലെങ്കിൽ ഗൾഫ് പ്രാഞ്ചിയേട്ടന്മാരുടെ കൂടെ കൂത്താടുന്നതും കൊച്ചിയിൽ അങ്ങാടിപ്പാട്ടാണ്. എത്രയെത്ര അവിഹിതങ്ങളാണ് ഗോസിപ്പ് കോളങ്ങളിൽ സ്ഥാനം പിടിക്കാതെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 

dj party

കൂടാതെ ഇപ്പറയുന്ന നടിമാരിൽ ചിലര്‍ 'ലെസ്ബിയൻ' വിഭാഗത്തിലും 'ബൈ' വിഭാഗത്തിലും പെട്ടവർ അവരവരുടെ സുഖങ്ങൾക്കായി പുതുതായി രംഗപ്രവേശം ചെയ്യുന്ന മോഡലുകളെയും നടികളെയും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതുപോലെ വീക്കെൻഡ്‌സിൽ ദുബായിലേക്കും തായ്‌ലാൻഡിലേക്കും പറക്കുന്നവർ വേറെ.

പ്രണയം പിന്നെ കൂട്ടിക്കൊടുപ്പാകുമ്പോള്‍ ?

അവസരങ്ങളാണ് എല്ലാറ്റിനും കരണഭൂതമായി മാറുന്നത്. അവസരങ്ങളുണ്ടാക്കുവാൻ ആണുങ്ങൾ ഭയങ്കര മിടുക്കന്മാരുമാണ്. അവരെ പ്രീതിപെടുത്തുവാൻ അസിസ്റ്റന്റുമാരും അവരെക്കൊണ്ടായത് ചെയ്യുന്നു. ആദ്യമായി വരുന്ന നടിമാരെ പ്രണയം നടിച്ചും അവരെ മോഹിപ്പിച്ചും കൂടെ കൂട്ടി പിന്നീടത് കൂട്ടികൊടുപ്പാക്കി മാറ്റുന്നവർ മറ്റൊരു ഭാഗത്ത് വിലസുന്നു.

അമ്മാവന്മാരായ നിർമ്മാതാക്കളെ കയ്യിലെടുക്കുവാനും ഗൾഫിലെ സിനിമാമോഹികളെ വട്ടമിട്ട് പിടിക്കുവാനും ഇതുപോലെ നടിമാരെ വലവീശി കൊടുക്കുന്ന വാർത്തകളും നാം കുറെ വായിച്ചു മടുത്തതാണ്. ഒരു കാലത്ത് ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തുവാനും ഒരു കൂട്ടർ കുറെ നടിമാരെ ഉപയോഗപ്പെടുത്തി അവരുടെ ഭാവി ഇല്ലാതാക്കിയതും നാം കേട്ട് മടുത്ത വിഷയങ്ങൾ തന്നെ.

കൂട്ടായി രാഷ്ട്രീയവും ?

തലസ്ഥാനത്തും കൊച്ചിയിലും ഓരോരോ മാഫിയകൾ ഇതിന്നായി പ്രവർത്തിക്കുന്നുണ്ട് എന്നത് സിനിമ കമ്പോളങ്ങളിൽ അറിയാത്തവരായി ഇല്ല.


തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ രാഷ്ട്രീയപാർട്ടിക്കാർ വോട്ടുകിട്ടാനും അവരുടെ സോഷ്യൽ മീഡിയകളിൽ അവർക്കനുകൂലമായി എഴുതുവാനും ഈ വക സിനിമാക്കാരെ പ്രയോജനപ്പെടുത്തിയപ്പോൾ അവർ സഹായിച്ചവർ ഭരണത്തിൽ എത്തിയപ്പോൾ അവർക്കെതിരെ വരുന്ന കേസുകളും പരാതികളും മായ്ച്ചു കളയുവാൻ അവർ ഇപ്പറഞ്ഞ രാഷ്ട്രീയ നേതാക്കളെയും കക്ഷികളെയും ദുരുപയോഗം ചെയ്തുപോന്നു.


ഓരോരോ നടനും സംവിധായകനും അവരവരുടെ രക്ഷക്കായി ഭരിക്കുന്നവരുടെ പിണിയാളന്മാരായി മാറിക്കൊണ്ടിരുന്നു. എല്ലാം അനുഭവിച്ചോ എന്നല്ലാതെ വേറെന്ത് പറയാൻ .

മിന്നുന്നതെല്ലാം പൊന്നല്ല 

ഈയിടെ സിനിമക്കാർക്കെതിരെ നടിമാർ ആരോപിച്ച രണ്ടു മൂന്നു പരാതികളിൽ കോടതിയും അവർക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ഇരുപതും മുപ്പതും തവണ എല്ലാത്തരത്തിലുള്ള സുഖങ്ങളും അനുഭവിച്ചുകൊണ്ട് അവർ പ്രതീക്ഷിച്ച കാര്യങ്ങൾ കിട്ടാതെ വരുമ്പോൾ അവരുടെ പിരീഡ് സമയത്തു തോന്നിപ്പിക്കുന്ന മാനസിക വിഭ്രാന്തിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടും കോടതികളിൽ പരാതി കൊടുത്തിട്ടും കൂടെ കിടന്നവരെ ദ്രോഹിക്കുമ്പോൾ എല്ലാറ്റിനും ഒരു അറുതി വേണമെന്ന് കോടതിക്കും ബോധ്യപ്പെട്ടുകാണും.

എന്തായാലും മലയാസിനിമയിൽ ആണായാലും പെണ്ണായാലും പുണ്യാളന്മാരും പുണ്യാളത്തികളും ഇല്ലെന്നല്ല, വളരെ കുറവായിട്ടാണ് നാം മനസിലാക്കേണ്ടത്.

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആരും മോശക്കാരായി തോന്നുന്നില്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !!

'കാഫിർ' വിഷയത്തെ രക്ഷപെടുത്തിയ സിനിമാക്കാർക്ക് നന്ദി പറഞ്ഞുകൊണ്ട് സഖാവ് ദാസനും
'ആ പതിനഞ്ച് പേര്‍' ആരാണാവോ എന്ന കാത്തിരിപ്പിൽ നടൻ വിജയനും 

 

 

Advertisment