'സിനിമയിൽ തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ, മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ..' ആയതിനാൽ ഇതെഴുതുമ്പോഴും വായിക്കുമ്പോഴും ഈ വാക്കുകൾ നമ്മിൽ തറച്ചുകൊള്ളുന്നതുപോലെ.
എങ്കിലും 'ചക്കരക്കുടത്തിൽ കയ്യിട്ടാൽ നാക്കാത്തവരായി ആരുമില്ല ഗോപൂ ' എന്ന് പണ്ട് നമ്മുടെ സിനിമയിലെ വാതിലിൽ മുട്ടിന്റെ ഉപജ്ഞാതാവായ മഹാനായ തിക്കുറിശ്ശി ചേട്ടനും, ' നഷ്ടപ്പെടുവാൻ നമുക്ക് വെറും കീറപ്പായകൾ മാത്രം ' എന്ന് മലയാള സിനിമയിലെ കണക്കു മാഷും, ചെല്ലുന്ന ലൊക്കേഷനുകളിൽ എല്ലാം ചിന്ന വീടുകൾ സ്ഥാപിച്ചിരുന്ന മറ്റൊരു മഹാനായ പെരുന്തച്ചന്‍ ചേട്ടനും നമ്മെ പഠിപ്പിച്ചിരിക്കുന്നു.
എല്ലാരും ചിരിക്കുന്നു !
ഇപ്പോഴത്തെ ഈ മുടിഞ്ഞ സർക്കാർ പൂഴ്ത്തിവെച്ച ഹേമകമ്മീഷൻ റിപ്പോർട്ട് വായിച്ചിട്ട് ത്രിശങ്കു സ്വർഗത്തിലിരുന്ന് നമ്മുടെ ഫിലോമിന ചേച്ചിയും സുകുമാരി ചേച്ചിയും ശ്രീവിദ്യയും തിക്കുറിശ്ശിയും തിലകനും ബാലൻ കെ നായരും ജയനും നസീറും സത്യനും ഇന്നസെന്റും മാമുക്കോയയും കലാഭവൻ മണിയും സിൽക്ക്സ്മിതയും ഭരതനും പത്മരാജനും ലോഹിതദാസും ഐവി ശശിയും ക്രോസ്സ് ബെൽറ്റ് മണിയും കെ എസ് ഗോപലകൃഷ്ണനും ഒക്കെ കൂട്ടം കൂടിയിരുന്നുകൊണ്ട് കളിയാക്കി ചിരിക്കുന്നുണ്ടാകാം. കേരളം എങ്ങനെ വന്നാലും ചൊവ്വാകില്ല എന്ന് അവർ പറയുന്നുണ്ടാകും.
എന്നാലും ഇങ്ങനെയുണ്ടോ ഒരു ഗതികേട്. ഹേമ കമ്മീഷനെ കൊണ്ട് ചാനലുകളിലും പത്രമാഫീസുകളിലും സർക്കാരാഫീസുകളിലും കളക്ട്രേറ്റിലും പാർട്ടി ആപ്പീസുകളിലും ആശുപത്രികളിലും ഒക്കെ അന്വേഷണം നടത്തുവാൻ ആവശ്യപ്പെട്ടാൽ കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒട്ടുമിക്ക മഹാന്മാരും പോക്സോ കേസുകളിലും അല്ലാത്ത പീഡനക്കേസുകളിലും അകത്താകുന്നത് നമുക്ക് കാണാമായിരുന്നു.
ഇപ്പോഴത്തെ കാലഘട്ടത്തിൽ പെണ്ണും ആണും തീയും പഞ്ഞിയും പോലെയെന്ന് മഹാകവികൾ വരെ പാടിനടക്കുന്നു . കലാപരിപാടികൾ നടക്കാത്ത ഒരു മേഖലയും ഇന്ന് കാണിച്ചുതരാനാകില്ല.
വേണ്ടാത്തത് കാണിച്ച് താരം
നമ്മുടെ മലയാളത്തിന്റെ സമ്പൂർണ്ണ മഹാനടനും അദ്ദേഹത്തിന്റെ കൂട്ടുകാരനായ ജനകീയനടനും കൊച്ചി കടവന്ത്രയിലുള്ള നടന്‍റെ ഊഡായിപ്പ് സെറ്റപ്പുകൾക്ക് മാത്രമായുള്ള അപ്പാർട്മെന്റിൽ രണ്ടു പെഗ് വീശുവാനെത്തി. വീശുന്നതിനിടയിൽ ഒരു ഫോൺ കോൾ വന്നപ്പോൾ സമ്പൂർണ്ണ നടൻ ബാൽക്കണിയിൽ വന്നു നിന്ന് സംസാരിച്ചു.
അപ്പോൾ തൊട്ടടുത്ത അപ്പാർട്മെന്റിലെ ബാൽക്കണിയിൽ കാണാൻ കൊള്ളാവുന്ന ഒരു ചേച്ചി വസ്ത്രം അയലിൽ ഇടുവാനെത്തുന്നു. ഫോൺ കട്ട് ചെയ്തതിന് ശേഷം സമ്പൂർണ്ണ നടൻ ആ പുള്ളിക്കാരിയെ നോക്കി ചിരിച്ചുകൊണ്ട് വേണ്ടാത്തത് കാണിക്കുന്നു.
ഈ സീൻ കണ്ടുകൊണ്ട് എത്തിയ ജനകീയനടൻ സമ്പൂർണ്ണ നടനോടായി പറഞ്ഞു. 'അത് മോശമായി ചേട്ടാ, അവർക്കറിയാം ഇവിടെ ഞാൻ ആണ് താമസിക്കുന്നത് എന്ന് '. അപ്പോൾ നമ്മുടെ മഹാനടൻ പറഞ്ഞു '' ആ പെണ്ണ് ഇത് കണ്ടിട്ട് പോയി തന്റെ ഭർത്താവിനോടോ, അമ്മയോടോ, അച്ഛനോടോ, സഹോദരിയോടോ, കൂട്ടുകാരികളോടോ ഇക്കാര്യം പറഞ്ഞാൽ അവരാരും ഇതു ഒരിക്കലും വിശ്വസിക്കില്ല. അതുകൊണ്ട് നീ പേടിക്കണ്ട '' എന്ന്.
പകലത്തെ പുണ്യാളന്‍മാര്‍
ഇത്രേം ധൈര്യമായിട്ടാണ് നമ്മുടെ നടന്മാർ, ഇക്കാര്യത്തിൽ മരിച്ചവരിലോ ജീവിച്ചിരിക്കുന്നവരിലോ ആരും തന്നെ ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചാലും അത് സത്യസന്ധമല്ല എന്നിവിടെ ആണയിട്ട് പറയുന്നു.
നമ്മളൊക്കെ പുണ്യാളൻ എന്ന് കരുതി ഫാൻസുകാർ ആശ്വസിക്കുന്ന മഹാനടനും അല്ലറ ചില്ലറ വീക്നെസ്സുകൾ ഉള്ളതുകൊണ്ട് അദ്ദേഹവും ഈ കേസിനെ എങ്ങനെങ്കിലും സ്വർണ്ണക്കടത്ത് കേസുപോലെ മുക്കിക്കളയുവാൻ തന്റെ കൂട്ടുകാരനെ ഉപദേശിക്കും എന്നുറപ്പ്.
ആ മനുഷ്യന് ഏറ്റവും വീക്നെസ് ഡിജിറ്റൽ മാര്‍ഗങ്ങളിലൂടെ ആയതുകൊണ്ട് പേടി ലേശം കൂടുവാനും സാധ്യത ഇല്ലാതെയില്ല. അദ്ദേഹത്തിന്റെ കൂടെ ഒരു നടി ഒന്നിൽ കൂടുതൽ തവണ അഭിനയിച്ചിട്ടുണ്ടങ്കിൽ സംശയമില്ല മൈന തന്നെയാണ് .
മുന്‍പേ കണ്ട ദീര്‍ഘദര്‍ശികള്‍
ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു പഴയ ഭാരവാഹി മുങ്ങിയത് എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ തെറ്റുപറയുവാനാകില്ല. കാരണം ഇന്നത്തെ പത്രസമ്മേളനത്തിൽ ഇപ്പോഴത്തെ സെക്രട്ടറി ഇരുന്നു വിയർക്കുന്നത് കണ്ടപ്പോൾ അതിലെ ചതി നമ്മുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
അമ്മയുടെ മുൻ പ്രസിഡന്റും തമാശകളികളില്‍ അത്ര മോശക്കാരനായിരുന്നില്ല എന്നത് അറിയാവുന്നവർക്കൊക്കെ അറിയാവുന്ന കാര്യങ്ങളാണ്. ഈയൊരു ഫീൽഡ് എന്നാൽ ബസിലെ ജാക്കി വെപ്പ് പോലെയാണ്. താത്പര്യമുള്ള സ്ത്രീ ജനങ്ങൾ പിന്നിലേക്കും വീക്നെസ്സുള്ള ആണുങ്ങൾ മുന്നിലേക്കും എന്ത് വിധേനയും എത്തിയിരിക്കും.
കൂട്ടിച്ചേര്‍ക്കലുകളുടെ ആശാന്‍
ജനകീയ നടൻ സോളാർ കേസിൽ ആളുകളുടെ പേരുകൾ എഴുതി ചേർത്തപ്പോൾ ഇങ്ങയൊരു ഗതികേട് പിന്നാലെ വരുമെന്ന് കരുതിക്കാണില്ല. അന്ന് ആ ഭരണം വീഴ്ത്തുവാനും ആ ഒരു നന്മമരത്തെ താറടിക്കുവാനും പേരുകൾ എഴുതിപ്പിച്ച അതേ ആൾ തന്നെ ഇന്നിപ്പോൾ തന്റെയും തന്റെ സന്തത സഹചാരികളുടെയും പേരുകൾ വെട്ടി മാറ്റുവാനും റിപ്പോർട്ട് പൂഴ്ത്തുവാനും കാണിക്കുന്ന വ്യഗ്രത കോടതി കാണുന്നുണ്ട്.
കോടതികളിൽ മാത്രമാണ് സാധാരണക്കാരന് വിശ്വാസമുള്ളൂ. എന്ത് വിധേനയും എംഎൽഎയും മന്ത്രിയുമൊക്കെയായി കണ്ണിൽ കണ്ടവരെയൊക്കെ തന്റെ കാൽച്ചുവട്ടിൽ എത്തിച്ചുകൊണ്ടുള്ള കളികൾക്ക് വിരാമമായിരിക്കുന്നു. ശരിക്കും കോടതി ഒത്തുപിടിച്ചാൽ നാം കാണുന്ന നാം ആരാധിക്കുന്ന നാം വോട്ടു ചെയ്യുന്ന കുറെയധികം ബിംബങ്ങൾ പോക്സോ കേസുകളിൽ ഉള്‍പ്പെടെ അകപ്പെടുമെന്നുറപ്പ്.
ഇവരൊക്കെ ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണ് ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളാകാൻ നെട്ടോട്ടമോടിയത് എന്ന് വോട്ടു ചെയ്ത് ജയിപ്പിച്ചവരും ഫാൻസ് അസോസിയേഷൻ കാരും ആരാധകരും മനസിലാക്കിയാൽ നന്ന്. ഇക്കാര്യത്തിൽ നമ്മുക്ക് ഒരാളെയും ഒഴിവാക്കുവാൻ സാധ്യമല്ല.
ചക്കര കുടത്തിൽ കൈ ഇട്ടുകൊണ്ട് !!!
ഒരു പ്രമുഖ നടി ഒരു പ്രമുഖ സംവിധായകന്റെ വാതിലിൽ മുട്ടുന്നത് കണ്ട പൾസർ ദാസനും
നടന്റെ മുറിയിലേക്ക് നടി പോകുന്നത് കണ്ട പൾസർ വിജയനും