കേരളത്തിൽ അമ്മക്ക് നേരെയുള്ള ഈ ആക്രമണം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോൾ ഈ വാതിൽ മുട്ട് കളികൾ ഉത്തരേന്ത്യൻ ലോബി ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ ബി.ബി.സിയും ഇക്കളികൾ ഇക്കിളിയോടെ ലോകം മുഴുവൻ അറിയിക്കുമ്പോൾ ഒരു കാര്യം നമ്മുക്ക് വിസ്മരിക്കാനാകില്ല.
ഇന്ന് മലയാള സിനിമയുടെ ഖ്യാതി ലോകമെമ്പാടും കൊറിയൻ ഇറാനിയൻ സിനിമകളെ വെല്ലുന്ന രീതിയിൽ ജനം ഏറ്റെടുത്തുകൊണ്ടിരിക്കുമ്പോൾ ഇവിടെ തകർന്നടിയുന്നത് ഒരു ബോളിവുഡ് മാഫിയയാണ്.
അവർ വളരെ നല്ല രീതിയിൽ ഈ വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് ഏറ്റെടുത്തപ്പോൾ അടുത്തു തന്നെ തമിഴിലെ ചില നടന്മാർക്ക് എതിരായും വടക്കേ ഇന്ത്യയിലെ നടികളെന്ന് പറയപ്പെടുന്ന ചില സ്ത്രീകൾ മുന്നോട്ട് വന്നാൽ ആരും ഞെട്ടേണ്ടതില്ല. ആ രീതിയിലാണ് വടക്കേ ഇന്ത്യൻ ലോബി കേരളത്തിൽ ഇപ്പോൾ അമ്മാനമാടുന്നത്.
നാം ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്ത കുറെ ബംഗാളി മറാഠി പെണ്ണുങ്ങൾ ഓരോരുത്തർക്കെതിരെ ഓരോന്നും പടച്ചുവിടുമ്പോൾ അത് ഏറ്റെടുക്കുന്നത് കൊച്ചിയിലെ തന്നെ മട്ടാഞ്ചേരിയിലെ വിഷയ രാജാക്കന്മാരും അതുപോലെ പുണ്യാളന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില വമ്പന്മാരും മാത്രമാണ്.
ശരിക്കും പറഞ്ഞാൽ 'അമ്മ പണ്ട് കളിച്ച കുറെ കളികൾക്ക്, ഉദാഹരണം പറഞ്ഞാൽ 'അമ്മ' അനാവശ്യമായി ചിലരുടെ താല്പര്യം മാനിക്കുവാൻ ചിലരെ വിലക്കി നിർത്തിയപ്പോൾ ആ വിലക്ക് നേരിട്ടവർ സ്വയം ബുദ്ധിയും സമയവും സ്വാധീനവും ഉപയോഗിച്ചുണ്ടാക്കിയെടുത്തതാണ് ഈ കോലാഹലങ്ങൾ .
പാടത്തെ പണിക്ക് വരമ്പത്ത് കൂലി വാങ്ങിക്കൊണ്ടിരിക്കുകയാണ് ഒട്ടുമിക്കവരും. പിന്നെ അവരിൽ ചിലർ രാഷ്ട്രീയപാര്‍ട്ടികളെ സ്വാധീനിച്ചുകൊണ്ട് ഓരോരോ സ്ഥാനങ്ങളിൽ കയറിപ്പറ്റിയപ്പോൾ അതുകഴിഞ്ഞു അവരൊക്കെ പുണ്യാളന്മാർ ആകുവാൻ ശ്രമിച്ചപ്പോൾ ദൈവം കൊടുത്ത ഉണ്ടൻചുരുട്ടായാണ് നാം മനസിലാക്കേണ്ടത്. കർമ്മഫലം !!!
ശരിക്കും പറഞ്ഞാൽ കേരളത്തിൽ ഇക്കൊല്ലം ഇറങ്ങിയ എല്ലാ സിനിമകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായപ്പോൾ അതേ സമയം ബോളിവുഡ് ഒന്നടങ്കം പരാജയം ഏറ്റുവാങ്ങിയപ്പോൾ സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന അസൂയക്ക് നാം തന്നെ വഴിമരുന്ന് ഇട്ടുകൊടുത്തപ്പോൾ അവർ ഇപ്പോൾ ഹിറ്റായ ചെറുപ്പക്കാരുടെ പേരിലും ഓരോരോ ആരോപണം ഉന്നയിക്കുവാൻ പ്ലാനുകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
അതിന് അവർക്ക് കേരളത്തിൽ നിന്ന് തന്നെ പിന്തുണയും ലഭിക്കുമ്പോൾ ഇനിയും ഇവിടെ തലകൾ ഉരുളും എന്ന് തന്നെയാണ്. ഒരു ആറുമാസത്തിന് നല്ല സിനിമകൾ ഒന്നും ഇറങ്ങില്ല എന്നവർ ഉറപ്പാക്കുകയും ചെയ്യും. അതിന്റെ ഭാഗമായാണ് ചില സിനിമകൾക്കെതിരെ ഇ ഡി അന്വേഷണവും മറ്റും.
നമ്മൾ മലയാളിക്ക് ഇതൊക്കെ ഇഷ്ടപെടുവാൻ കാരണം , ഇവന്മാരുടെ ഒടുക്കത്തെ ഒരു അഹങ്കാരത്തിന് തിരിച്ചടികൾ കിട്ടിയപ്പോഴാണ്. ഇപ്പോൾ ആരോപണത്തിൽ പെട്ടുലയുന്ന ഓരോരുത്തരും അവരവരുടെ അഹങ്കാരം അത്രമേൽ മലയാളിയിൽ കെട്ടിയേൽപ്പിച്ചവരാണ്.
അതുകൊണ്ടാണ് ചാനലുകാരും ജനങ്ങളും സോഷ്യൽ മീഡിയയും ഇതൊക്കെ ആഘോഷിക്കുന്നത് . ബിബിസിയിൽ വർത്തയാക്കിയതിൽ ഒരു ബഹുമാന്യനടന്റെ ഭാര്യയുടെ പങ്കും നമ്മുക്ക് ഒഴിവാക്കാനാകില്ല !!
എന്തായാലും ഇന്ന് ഒന്ന് രണ്ടു വെടികൾ പൊട്ടുമെന്ന വാർത്തകൾ കേട്ടുകൊണ്ട് സംവിധായകൻ ദാസനും
ശബരിമലയിൽ പോകുവാൻ വൃതമെടുത്തുകൊണ്ട് നടൻ വിജയനും