ആര്യാടൻ ഷൗക്കത്തിന് വിഷമം തോന്നരുത്, താങ്കളാണ് നിലമ്പൂരിലെ സ്ഥാനാർത്ഥിയെങ്കിൽ എട്ടു നിലയിൽ പൊട്ടും എന്നത് ഭൂമി ഉരുണ്ടത് എന്നതുപോലെ ഒരു സത്യമാണ്.
മറിച്ചു താങ്കൾ യുഡിഎഫ് വിട്ട് എൽഡിഎഫ് സ്വാതന്ത്രനോ അരിവാളിലോ മത്സരിച്ചാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം ചരിത്രപരവുമായിരിക്കും.
/sathyam/media/media_files/2024/10/19/5KaVnbkUQLgVhxyS08XN.jpg)
ആയതിനാൽ ഡോക്ടർ സരിൻ പോലുള്ള മണ്ടന്മാർ ചെയ്തതുപോലെ ആത്മഹത്യാ പരമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് പിസി ചാക്കോ, കെവി തോമസ്, കെപി അനിൽകുമാർ ഗണത്തിലേക്ക് പോകണോ എന്ന് സ്വയം തീരുമാനിക്കുക.
കാലം മാറി എന്നത് താങ്കൾ ഓർക്കുക. ആര്യാടൻ മുഹമ്മദ് എന്നത് ഒരു മഹാ സംഭവമായിരുന്നു. എന്നുവെച്ചു താങ്കളുടെ കാലിന്നടിയിലെ മണ്ണ് ചോർന്നു പോയി എന്നുള്ളത് തിരിച്ചറിയുക !!
ഇന്നത്തെ സാഹചര്യത്തിൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല സ്ഥാനാർത്ഥി വിഎസ് ജോയ് തന്നെയാണ്. കൂടാതെ നിലമ്പൂരിന്റെ മനസ്സറിഞ്ഞ നായകൻ പിവി അൻവർ വരെ പറഞ്ഞ സ്ഥിതിക്ക് ജോയിയെ സ്ഥാനാർത്ഥിയാക്കുകയാണ് യുഡിഎഫിന്റെ ഭാവിക്ക് ഉത്തമം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ഏറെ ഗുണം കിട്ടാവുന്ന തീരുമാനം കൂടിയാണത്.
/sathyam/media/media_files/2025/01/14/LOxxz51JkBCa69twurjX.jpg)
വിഡി സതീശനും കെസി വേണുഗോപാലും കെ സുധാകരനും ഇക്കാര്യത്തിൽ ചങ്കൂറ്റമുള്ള തീരുമാനം എടുത്താൽ നിലമ്പൂരിലെ കോൺഗ്രസ്സുകാരും ലീഗുകാരും വിഎസ് ജോയിക്ക് പരമാവധി ഭൂരിപക്ഷം കൊടുത്തുകൊണ്ട് വെന്നിക്കൊടി പാറിപ്പിക്കും.
കോൺഗ്രസ്സിന്, പൊതുവെ യുഡിഎഫിൽ ഒരു പ്രത്യേകത, സ്വന്തം പാളയത്തിൽ നിന്നും ഏതെങ്കിലുമൊരുത്തൻ മറുകണ്ടം ചാടി അപ്പുറത്ത് സ്ഥാനാർത്ഥിയാകുകയാണെങ്കിൽ എല്ലാ ഗ്രൂപ്പുകളും അടച്ചുപൂട്ടി എല്ലാ തൊഴുത്തിൽ കുത്തും അവസാനിപ്പിച്ചുകൊണ്ട് അത്യുഗ്രൻ പ്രകടനം കാണിക്കുവാൻ അണികൾ തയാറാകും. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി മാറുന്ന ഏക സാഹചര്യവും അതാണ്.
/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
അതിപ്പോൾ അവസാനമായി രാഹുൽ മാങ്കൂട്ടത്തിൽ ആ സുഖം നുകർന്ന മനുഷ്യനാണ്. ആയതിനാൽ ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകാതെ, പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതി വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കിയാൽ എൽഡിഎഫ് ആര്യാടനെ ദത്തെടുക്കുകയും ബലി കൊടുക്കുകയും ചെയ്തോളും. പോകുന്നവർ പോകട്ടെ എന്ന രാഹുൽഗാന്ധി തീരുമാനമാണ് ഇപ്പോൾ ഉചിതം.
വെള്ളാപ്പള്ളി പോലുള്ള ദുഷ്ടശക്തികൾ മലപ്പുറത്തെ മനപ്പൂർവം അവഹേളിക്കുവാനും സ്പർദ്ധ പ്രചരിപ്പിക്കുവാനും ഉപയോഗിക്കുമ്പോൾ അങ്ങേരുടെ അണ്ണാക്കിൽ പിണ്ണാക്ക് തള്ളുവാൻ കിട്ടുന്ന അവസരമാണ് ഇപ്പോൾ യുഡിഎഫിന്.
/sathyam/media/media_files/2024/12/22/fredtQoIFJsn5sRx9D24.jpg)
എന്ത് വിലകൊടുത്തും വിഎസ് ജോയിയെ തന്നെ സ്ഥാനാർത്ഥിയാക്കിക്കൊണ്ട് വെള്ളാപ്പള്ളിക്ക് മറുപടി കൊടുക്കുക.
കൂടാതെ കറുത്ത ജൂതന്മാരായ കാസക്കാർ മുനമ്പം വിഷയത്തിൽ യുഡിഎഫിന്റെ മെക്കിട്ട് കയറുവാൻ വേണ്ടി ഓരോരോ വിവാദങ്ങൾ പടച്ചുവിടുമ്പോൾ യുഡിഎഫ് ചെയേണ്ടത് അവിടെ ഒരു ക്രിസ്ത്യാനിയെ തന്നെ സ്ഥാനാർത്ഥിയാക്കുക എന്ന തത്വമാണ്. ചാനലുകാരുടെയും നിഷ്പക്ഷ മതികളുടെയും സഹായം ലഭിക്കണമെങ്കിൽ യുഡിഎഫ് ബുദ്ധി ഉപയോഗിച്ചേ മതിയാകൂ !!
ആര്യാടൻ ഷൗക്കത്തിനെ സംബന്ധിച്ചിടത്തോളം കാല്‍ നൂറ്റാണ്ടിലേറെ കാലം ഭരണത്തിന്റെ എല്ലാവിധ സുഖശീതളിമയും നുകർന്നുകൊണ്ട് ജീവിച്ച ഒരു സുഖിമാനാണ്.
ഒരു ഗ്രാമത്തിൽ പോകുകയാണെങ്കിൽ വണ്ടിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ പതിനഞ്ച് മിനിറ്റ് മേക്കപ്പ് ഒക്കെ ഇട്ടുകൊണ്ടാണ് അങ്ങേരു ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാറുള്ളത്.
/sathyam/media/media_files/2025/04/16/UbaJoJEmky2Gf6ConqWS.jpg)
ആര്യാടൻ മുഹമ്മദും ഉമ്മൻചാണ്ടിയുമൊക്കെ പച്ചയായ മനുഷ്യർ ആയിരുന്നു. യാതൊരു മേക്കപ്പുകളോ
അഭിനയങ്ങളോ ഇല്ലാതെ ജനങ്ങളെ സേവിച്ചവരാണവർ. മക്കളിൽ എത്തുമ്പോൾ എല്ലാറ്റിലും ഒരു പേട് സ്വഭാവം കണ്ടുവരുന്നു.
അതിപ്പോൾ ചാണ്ടി ഉമ്മനിലായാലും ആര്യാടൻ ഷൗക്കത്തിലായാലും. അതുപോലെ ആ വിവി പ്രകാശിന്റെ ആത്മാവിന് നിത്യശാന്തി കിട്ടണമെങ്കിലും ഷൗക്കത്ത് സ്ഥാനാർത്ഥി ആകരുത്.
ഷൗക്കത്ത് ഇപ്പോൾ അച്ചടക്കം പാലിച്ചുനിന്നുകൊണ്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോൾ തവനൂർ സീറ്റ് ചോദിച്ചുവാങ്ങി ആ ജലീൽ പോലുള്ള അവസരവാദിയെ തോൽപ്പിച്ചാൽ അതിന്റെ വില മറ്റൊന്ന് തന്നെ.
അല്ലാതെ സീറ്റ് തന്നില്ലെങ്കിൽ പാർട്ടി വിടുമെന്നുള്ള വീരവാദം മുഴക്കുന്ന ഏതൊരു നേതാവിനെയും കോൺഗ്രസ്സ് പാർട്ടി മൈൻഡ് ചെയ്യരുത്. അവരെ ഒരു മൂലക്കിരുത്തിയാൽ ഈ പാർട്ടി കേരളത്തിൽ രക്ഷപ്പെടും, ഇന്ത്യയിലും.
അല്ലെങ്കിൽ വരാനിരിക്കുന്ന പ്രത്യാഘാതങ്ങൾ ഏറെ കഠിനമായിരിക്കും. ഗുജറാത്തിലും യുപിയിലും മധ്യപ്രദേശിലും ബീഹാറിലും ഒക്കെ പാർട്ടി ഇല്ലാതായതിൽ ഈ വക രാഷ്ട്രീയക്കളികൾ കാരണമായിട്ടുണ്ട്. ആയതിനാൽ നേതൃത്വം ബുദ്ധിയുള്ള തീരുമാനങ്ങൾ എടുക്കുക !!
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കനഗുലു ഹൈക്കമാന്റിനോട് ആലത്തൂരിലെ സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു . അതുപോലെ കഴിഞ്ഞ ബൈ ഇലക്ഷനിൽ ചേലക്കരയിലും സംഭവിച്ചത് ഇതുതന്നെ.
ആയതിനാൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അണികളുടെ മനസ്സും കാണുവാൻ പഠിക്കുക !! ഷൗക്കത്ത് തത്ക്കാലം മാറി നിന്നാൽ ഭാവി ശോഭനമാക്കാം !!!
സതീശൻ ജോയിയെ പിന്തുണക്കും എന്ന വിശ്വാസത്തിൽ കോൺഗ്രസുകാരൻ ദാസനും ഷൗക്കത്ത് ബുദ്ധി ഉപയോഗിച്ചാൽ നന്നായിരിയ്ക്കും എന്ന ഉപദേശത്തിൽ ലീഗ് വിജയനും