/sathyam/media/media_files/2025/11/26/unnikrishnan-potty-a-padmakumar-n-vasu-2025-11-26-19-31-09.jpg)
കേരളം ഒന്നാകെ മാറിയിരിക്കുന്നു, ന്യൂയോർക്കിനെയും ലണ്ടനെയും വെല്ലുന്ന അത്രയും മാറിയിരിക്കുന്നു. എന്നെന്നും വാർത്തകൾ കാണുമ്പോഴും സോഷ്യൽ മീഡിയ പരതുമ്പോഴും ആ മാറ്റം നമ്മുക്ക് അനുഭവിക്കാവുന്നതേയുള്ളൂ.
ബണ്ടി ചോർ തൃശൂരിൽ എത്തിയിരിക്കുന്നു. അതും പരേതനായ നമ്മുടെ എല്ലാം ഇഷ്ടതോഴനായിരുന്ന ആളൂർ വക്കീലിനെ കാണുവാൻ.
/filters:format(webp)/sathyam/media/media_files/2025/11/26/bandi-chor-2025-11-26-18-41-18.jpg)
മാസങ്ങൾക്ക് മുൻപ് ഗോവിന്ദചാമി ജയിൽ കവച്ചു വെച്ചതും ആളൂരിന്റെ കല്ലറയിൽ പ്രാര്ഥിക്കാനായിരുന്നത്രേ. ഇനി കൂടത്തായി ജോളിയും ആളൂരിന്റെ കല്ലറയിൽ പ്രാർത്ഥിക്കുവാൻ എത്തുമോ ആവോ ?
കാണാൻ ലേശം ഭംഗിയുള്ളതുകൊണ്ട് ഭാസ്കര കാരണവരുടെ മരുമകൾക്ക് കിട്ടിയ പരിഗണന ഏതെങ്കിലും മന്ത്രി ഞരമ്പൻ കൊടുത്താലോ ?
കേരളത്തിൽ ഏറ്റവും ഐശ്വര്യമുള്ള അമ്പലങ്ങളിൽ ഒന്നാണ് നമ്മുടെ അയ്യപ്പൻറെ ശബരിമല. യാതൊരു വിവാദങ്ങളും വർഗീയതയും ഇല്ലാതെ സകലമാന ജനങ്ങൾക്കും ഇഷ്ടമുള്ള ആ സന്നിധാനത്തിന്റെ കട്ടിളപ്പടി വരെ അടിച്ചു മാറ്റിയ നമ്മുടെ ഭരണകൂടം ഇന്നലെ തൃശൂരിൽ എത്തിയ ബണ്ടി ചോറിനേക്കാൾ 'തെണ്ടി'കളായിരിക്കുന്നു.
നമ്മൾ മലയാളികൾ ഏറി വന്നാൽ ഒരു അമ്പലത്തിലേക്ക് ആയിരം രൂപയും ലേശം നാളികേരവും നെയ്യും ഒക്കെ കാണിക്കയായി കൊടുക്കുമ്പോൾ തമിഴനും കന്നടക്കാരും തെലുങ്കനും കണ്ണും മൂടിയാണ് പണം എറിയുക. അതിൽ കയ്യിട്ട് വാരുക മാത്രമേ മലയാളി ചെയ്യുന്നുള്ളൂ !!!
/filters:format(webp)/sathyam/media/media_files/2025/10/18/shabarimala-gold-2025-10-18-17-47-13.jpg)
ഉണ്ണികൃഷ്ണൻ പോറ്റിയിൽ തുടങ്ങി വാസുവിലും പത്മകുമാറിലും ഇനി മന്ത്രിമാരിലും മുൻ മന്ത്രിമാരിലും അന്വേഷണം എത്തുകയും പിടിക്കപ്പെടുകയും ചെയ്യുമെന്നു ബോധ്യപ്പെട്ടപ്പോൾ ഇനിയുള്ള തിരഞ്ഞെടുപ്പുകളെ നേരിടുവാൻ ഞെട്ടുന്ന ഫ്ലാഷ് ന്യൂസുകൾ എപ്പോൾ വേണേലും പ്രതീക്ഷിക്കാം.
പത്രക്കാരിൽ ഏറിയ പങ്കും അന്വേഷണാത്മക പത്രപ്രവർത്തനം നിർത്തി മരം മുറി ഈസി മണി പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
അവർക്ക് ഫ്ലാഷ് ന്യൂസുകൾ കൊടുക്കുവാൻ ധാരാളം പെൺകിടാക്കൾ മത്സരിക്കുകയാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തിൽ ടെൻഷൻ ഇല്ലാത്തത് ഇ ഡി അന്വേഷിക്കാൻ എത്തിയപ്പോഴാണ്. ശബരിമല തന്നെ ഇല്ലെന്ന് ഇ ഡി പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല !!!
ഇത്രയധികം അഴിമതികളും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു ഭരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് നമ്മുക്ക് കാണുവാൻ സാധിക്കുക. യുപിയിലും ബീഹാറിലും ഒരു ഇല അനങ്ങിയാൽ കൊട്ടിഘോഷിക്കുന്ന നമ്മുടെ മാധ്യമ പ്രവർത്തകർ കേരളത്തിലേക്ക് എത്തുമ്പോൾ പൊട്ടൻ കളിക്കുകയാണ്.
സർക്കാർ അവരുടേതായ തട്ടിപ്പുകളുമായി മുന്നോട്ട് പോകുമ്പോൾ ജനങ്ങൾ അവരുടേതായ തട്ടിപ്പുകളുമായി മുന്നേറുന്നു. ഹൈറിച്ചും ലോറിച്ചും അതുപോലെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും കൂണ് പോലെ മുളച്ചു പൊന്തുന്നു അതുപോലെ മുങ്ങുന്നു.
ഇത്തവണ വോട്ട് ചെയുമ്പോൾ ലേശം മര്യാദയുള്ള ആളുകളെ നോക്കി മാത്രം വോട്ട് ചെയ്യുക. കള്ളന്മാരിൽ നല്ലവർ മാത്രം ജയിക്കട്ടെ.
കേരളത്തിന്റെ പൊതുവായ ഒരു മര്യാദ ഘടന എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. പരസ്പര ബഹുമാനവും അയൽവക്ക സ്നേഹവും സാഹോദര്യവും കുടുംബ കൂട്ടായ്മകളും മരിച്ചുപോയിക്കൊണ്ടിരിക്കുന്നു.
എല്ലാവരുടെയും ഓട്ടം പണത്തിനുവേണ്ടി മാത്രമായി ചുരുങ്ങിയിരിക്കുന്നു. അധികാരത്തിനായി ഏത് പാർട്ടിയിലേക്കും ഏത് ചിഹ്നത്തിലേക്കും കാലുമാറ്റം നടത്തുവാൻ പെണ്ണുങ്ങൾ വരെ മത്സരിക്കുന്ന ഈ കാലഘട്ടത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത് “കേരളം വല്ലാതെ മാറിയിരിക്കുന്നു“ എന്ന്…
ബണ്ടി ചോറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അയ്യപ്പസന്നിധിയിൽ നിന്നും സഖാവ് ദാസൻ വാസുവും ഇനി അടുത്തത് ഗുരുവായൂർ ഭണ്ഡാരത്തിൽ കയ്യിട്ടു മാന്താം എന്ന ഉപദേശവുമായി ദേവസ്വം വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us