സോഷ്യല്‍ മീഡിയയില്‍ തെറി വിളിയും തന്തയ്ക്ക് വിളിയുമായി ജീവിക്കുന്ന ഒരു സ്ത്രീ പെട്ടെന്നൊരു ദിവസം 'ദേവിയായി' അവതരിച്ചിരിക്കുന്നു. ഒപ്പം ഏതോ വാര്‍ക്കപ്പണിക്കാരും പണി നിര്‍ത്തി കാവിയണിഞ്ഞ് കളത്തിലിറങ്ങിയിട്ടുണ്ട്. നടന്‍ ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ കുളമാക്കിയ സ്വാമി തട്ടിപ്പിന് ജയിലില്‍ കിടന്നയാൾ. ഇവര്‍ക്കെല്ലാം പാദപൂജയുമായി ഇറങ്ങിയിരിക്കുന്ന മലയാളികളുടെ അവസ്ഥ കഷ്ടം - ദാസനും വിജയനും

നമ്മൾ അറിയാതെങ്ങാനും സോഷ്യൽ മീഡിയ തുറന്നാൽ പോറ്റിയെ കേറ്റിയും, അതിനേക്കാൾ ഒരു പടി മുകളിൽ ''ബാബുസ്വാമി ഞങ്ങൾ പണ്ടേ സുഹൃത്തുക്കളാണ്, എന്റെ ആശ്രമത്തിൽ വന്നിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ചു നൃത്തം ചെയ്തിട്ടുണ്ട് '' എന്ന നാഗ ആപ്തവാക്യങ്ങളുടെ റാപ്പ് ഗാനങ്ങളായിരുന്നു. 

New Update
naga muthalamada sunil
Listen to this article
00:00/ 00:00

''എടാ മൈരേ, ചന്തിയെ ചന്തിയെന്നല്ലാതെ പൂങ്കാവനം എന്ന് പറയാൻ പറ്റോ '' - ഗുരുദിവ്യനാഗ സൈരന്ധ്രി ദേവിയെന്ന നാഗയുടെ മറുപടിയാണിത്. 

Advertisment

സോഷ്യൽ മീഡിയയിലും യുട്യൂബിലും ലൈവിൽ ഇരുന്നു തെറി പറയുന്നവർക്കെതിരെ ഐടി ആക്റ്റ് പ്രകാരം കേസെടുക്കുമെന്ന് പറഞ്ഞപ്പോഴുണ്ടായ ചേതോവികാരം !  ഇപ്പൊ പറഞ്ഞതാണ് നാഗയുടെ ഏറ്റവും മൃദുവായ തെറി.


പ്രത്യേകിച്ച് ലൈവിലിരുന്ന് കമന്റിടുന്ന ഞരമ്പ് രോഗികളായ ആണുങ്ങൾക്കെതിരെ അവരുടെ അച്ഛനും അമ്മയ്ക്കും അമ്മൂമ്മക്കും അമ്മൂമ്മയുടെ അച്ഛനും വരെ തെറി വിളിക്കുന്ന നാഗദേവി ഇന്നിപ്പോൾ കേരളത്തിലെ മിന്നും താരമായി മാറിക്കൊണ്ടിരിക്കുകയാണ് !


naga

സ്ത്രീകളെയാണ് പൊതുവെ നാഗദേവിക്ക് കമ്പം, പിന്നെ നമ്മുടെ 'ബാബുസ്വാമി'യോടും !

ഇക്കഴിഞ്ഞ ആഴ്ചകളിൽ നമ്മൾ അറിയാതെങ്ങാനും സോഷ്യൽ മീഡിയ തുറന്നാൽ പോറ്റിയെ കേറ്റിയും, അതിനേക്കാൾ ഒരു പടി മുകളിൽ ''ബാബുസ്വാമി ഞങ്ങൾ പണ്ടേ സുഹൃത്തുക്കളാണ്, എന്റെ ആശ്രമത്തിൽ വന്നിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ചു നൃത്തം ചെയ്തിട്ടുണ്ട് '' എന്ന നാഗ ആപ്തവാക്യങ്ങളുടെ റാപ്പ് ഗാനങ്ങളായിരുന്നു. 


നല്ല കുടുംബത്തിൽ പിറന്നവരെന്ന് കരുതുന്നവർ പോലും സോഷ്യൽ മീഡിയയിൽ നാഗയെ അനുകരിച്ചു റീച് കൂട്ടുവാൻ ശ്രമിക്കുന്ന ഗതികേടുകൾ നാം കാണുകയുണ്ടായി. ബാബു സ്വാമി ഇന്നിപ്പോൾ കേരളത്തിലെ 'ആരാധനാ' പുരുഷനായി മാറിക്കഴിഞ്ഞു.


babu swami

കൂടെയുണ്ടായിരുന്ന ഏതോ വാർക്കപ്പണിക്കാരൻ സ്വാമിയും ഈ ഒരൊറ്റ സീൻ കൊണ്ട് ഉയരങ്ങളിൽ എത്തപ്പെട്ടു. എങ്ങോട്ടാണ് ഈ കേരളം പോയിക്കൊണ്ടിരിക്കുന്നത് ?

സർവ്വ ദർശന സംഭാവന എന്ന പേരിൽ തൃശൂരിലാണെന്നു തോന്നുന്നു, കുറെയധികം ആളുകൾ ബാലെ ട്രൂപ്പുകാരെപ്പോലെ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് കുറെ രുദ്രാക്ഷമാലകളും കാവി മുണ്ടുകളും അണിഞ്ഞുകൊണ്ടുള്ള കാൽ പാദ പൂജകളും പാദം കഴുകിയുള്ള വെള്ളം കുടിയും പിന്നെ ഭജനകളും ഒക്കെ നാം കണ്ടുകൊണ്ടിരിക്കുന്നു. 

സോഷ്യൽ മീഡിയയിലെ റീലിസിനായുള്ള ഷൂട്ടിംഗ് ആണെങ്കിൽ നമ്മുക്ക് ആശ്വസിക്കാം. അല്ലെങ്കിൽ അവരെയോർത്ത്, കേരളത്തിന്റെ അവസ്ഥയോർത്ത് നമ്മുക്ക് ലജ്ജിക്കാം. 

രാഷ്ട്രീയക്കാർക്ക് കാരണഭൂത നൃത്തങ്ങൾ ആവാമെങ്കിൽ ഞങ്ങൾക്കും എന്തെങ്കിലും വിനോദോപാധികൾ വേണ്ടേ എന്നാണ് അവരുടെ ഭാഷ്യം. ഞങ്ങൾ ആരെയും ദ്രോഹിക്കുന്നില്ല, ആരെയും പിടിച്ചു പറിക്കുന്നില്ല, അമ്പലങ്ങൾ കൊള്ളയടിക്കുന്നില്ല എന്നാണ് അവർക്ക് പറയുവാനുള്ളത് !


ഭൂലോക 'ഫ്രോഡായ' മുതലമട സുനിൽ, ആരോരുമറിയാതെ നടൻ ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങിലേക്ക് നുഴഞ്ഞുകയറി, കടിച്ചാൽ പൊട്ടാത്ത, ആർക്കും മനസിലാകാത്ത ഏതോ ഭാഷയിൽ എന്തൊക്കെയോ ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ട് മരണാന്തര ചടങുകൾ നടത്തിയപ്പോൾ താൻ ആരാണ്, എന്തിന് ഇവിടെ വന്നു എന്ന് ചോദിയ്ക്കാൻ ഒരാളും തയ്യാറായില്ല.


മകൻ ധ്യാൻ ശ്രീനിവാസൻ ഇടംതരിപ്പ് കാണിച്ചെങ്കിലും കടും കൈ കാണിച്ചില്ല എന്നതും നാം ശ്രദ്ധിച്ചു. കോയമ്പത്തൂർ ജയിലിൽ നിന്നും നേരെ ടാക്സി പിടിച്ചാണ് അങ്ങേരു വന്നതെന്ന് തോന്നുന്നു.

sunil swami

ഫ്രോഡ് പണിക്ക് ജയിലിൽ കിടന്ന ഇയാളുടെ ആശ്രമത്തിൽ ചെന്നാൽ പ്രധാനമന്ത്രിമാരും അതുപോലെ കുമാരമംഗലം ബിർളയും മൊറീഷ്യസ് പ്രെസിഡെന്റും ഒക്കെ സുനിലിനെ കുമ്പിട്ട് നിൽക്കുന്ന ചിത്രങ്ങൾ കാണാം. പി ബാലൻ ഉറ്റ സുഹൃത്താണ് !!

ഒരിക്കൽ കൊച്ചിയിൽ വച്ചുനടന്ന ഇൻവെസ്റ്റെർസ് മീറ്റിൽ പങ്കെടുക്കുവാൻ മൊറീഷ്യസ് പ്രസിഡണ്ട് വന്നപ്പോൾ അദ്ദേഹത്തെ മുതലമടയിലെ ആശ്രമത്തിലേക്ക് ക്ഷണിക്കുകയും ഒരൊറ്റ രാത്രികൊണ്ട് ആശ്രമത്തിലേക്കുള്ള റോഡ് ടാറിങ് നടത്തിക്കുകയും ചെയ്തു. 


സെൻട്രൽ ബാങ്കിൽ നിന്നും 3000 കോടിയുടെ സഹായം ശരിയാക്കിത്തരാമെന്ന് പറഞ്ഞുകൊണ്ട് ഇല്ലാത്ത രേഖകളുണ്ടാക്കി കോയമ്പത്തൂർ പീളമേട്ടിലെ ഒരു വ്യവസായിയിൽ നിന്നും മൂന്നുകോടി തട്ടിയ കേസിൽ കോയമ്പത്തൂർ ജയിലിൽ ആയിരുന്നു. 


കേവലം ഒരു സഹകരണബാങ്കിൽ ജോലിക്കാരനായിരുന്ന സുനിൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സ്വാമിയായി പരിണമിക്കുകയായിരുന്നു. സന്തോഷ് മാധവൻ കേസുകളുടെ സമയത്ത് സ്വാമിമാരെ ഓടിച്ചിട്ട് പിടിക്കുമ്പോൾ ഒരു സിപിഎം മന്ത്രിയാണ് സുനിലിനെ  സംരക്ഷിച്ചത്. 

സിനിമ സംവിധായകനായിരുന്ന മറ്റൊരു സുനിലും സ്വാമി വേഷത്തിൽ പാലക്കാട് ഭാഗങ്ങളിൽ ചുറ്റിത്തിരിഞ്ഞിരുന്നു !

ഈയിടെ ഒരു ഷിനു സ്വാമി കൊല്ലത്ത് പിടിക്കപ്പെട്ടിരിക്കുന്നു, നന്നായി പഠിക്കുവാൻ ആഭിചാര ക്രിയ ചെയ്യുന്നതിനായി പതിനൊന്നുകാരിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതിന് പോക്സോ കേസിൽ അകത്തായിരിക്കുന്നു. 

shinu swami


അങ്ങനെ ഓരോരോ ഗ്രാമങ്ങളിലും ഓരോരോ സ്വാമിമാരും തങ്ങന്മാരും മുളച്ചുപൊട്ടിക്കൊണ്ടിരിക്കുന്നു. കേരളം ഭരിക്കുന്നവർ വരെ അഷ്ടമംഗല്യ പ്രശ്‍നങ്ങളും ആഭിചാര ക്രിയകളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഒട്ടേറെ പുതിയ പാസ്റ്റർമാരും മൗല്യാക്കന്മാരും സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.


കേരളം ബഹുമാനിക്കുന്ന ഒരു മത പണ്ഡിതന്റെ മകൻ പറയുന്നു ഒരാളുടെ കിഡ്നി പോയി എന്ന്, അപ്പോൾ ബാപ്പ പറയുന്നു ''ഞാൻ മന്ത്രിച്ചു ഊതിയിട്ടുണ്ട്, കിഡ്‌നി ഇപ്പോൾ ശരിയായി കാണും'' എന്ന്. അതെ ബാപ്പക്ക് സുഖമില്ലാതെ ഒരുമാസത്തോളം ഐസിയുവിൽ കിടന്നതും നാം മറന്നിട്ടില്ല !

അതുപോലെ സോഷ്യൽ മീഡിയയിൽ പാസ്റ്റർമാരുടെയും ഉപദേശികളുടെയും സംസ്ഥാന സമ്മേളനമാണ്. 11 കെവി ലൈനിൽ ഷോക്കടിച്ചവരെ പോലെ സ്ത്രീകൾ വീണു പിടയുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ.

ഒരു സ്ത്രീ വന്നു സാക്ഷ്യം പറയുന്നു. ഭർത്താവിന്റെ കിഡ്നിയും ലിവറും എടുത്തു ഫ്രിഡ്ജിൽ വെച്ച് സൂക്ഷിച്ചു പിറ്റേനാൾ തിരിച്ചു ഘടിപ്പിച്ചു യേശുവിനെ വിളിച്ചപ്പോൾ എല്ലാം ശരിയായെന്ന്.


പണ്ട് നമ്മുടെ പോട്ട ആശ്രമത്തിലെ ഒരു കാർമ്മികന് ശ്വാസം മുട്ട് വന്നപ്പോൾ പോട്ടയിലെ തന്നെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പോട്ട ഒറിജിനൽ ഇടവകയിലെ അച്ഛൻ ചോദിച്ചു '' സ്വന്തം അസുഖം മാറ്റാനുള്ള പ്രാർത്ഥനകൾ ഒന്നും പഠിച്ചില്ലേ '' എന്ന്.


അതുപോലെ ഭാര്യ ഭർതൃ ബന്ധങ്ങളിലെ മുറിവുണക്കാൻ പ്രാർത്ഥനയും ഉപദേശവുമായി കൂടിയ ദമ്പതികൾ ചാലക്കുടിയിൽ കാണിച്ചതിനും നമ്മൾ സാക്ഷികളായി !

mario gigi-2

യുപിയിൽ കോണകം കെട്ടിക്കൊണ്ട് ലക്ഷക്കണക്കിന് അഘോരികൾ കുംഭമേളക്ക് പോകുന്ന വിചിത്രമായ കാഴ്ചകൾ ആസ്വദിച്ച നമ്മൾ, തുണിയുടുക്കാതെ നടക്കുന്ന സ്വാമിയുടെ ലിംഗത്തിൽ തൊട്ടു തൊഴുത് ആത്മസംതൃപ്തി നേടുന്ന സുന്ദരികളുടെ വിഡിയോകൾ ആസ്വദിക്കുന്ന നമ്മൾ ! വാരാണസിയിലും ഗംഗ തീരത്തും ഒക്കെ മനുഷ്യന്റെ ശവം പച്ചക്ക് തിന്നുകൊണ്ട് ജീവിതം തള്ളിനീക്കുന്ന സ്വാമിമാരെ കണ്ടുകൊണ്ട് ആസ്വദിക്കുന്ന നമ്മൾ ഇപ്പോൾ ബാബു സ്വാമിയുടെ പിന്നാലെയാണ്, സൈരന്ദ്രീ ദേവിയുടെ പിന്നാലെയാണ്, ബിജുസ്വാമിയുടെ പിന്നാലെയാണ്.

അവർക്കായി കാലു കഴുകാൻ എവിടെന്നാണ് ഇത്രേം സുന്ദരികളെ കിട്ടുന്നത് എന്നറിയുന്നില്ല ! അവർക്കൊക്കെ വീടില്ലേ ? മാതാപിതാക്കൾ ഇല്ലേ ? -

കലികാലം എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മനസ്സിൽ ! വാസുവും പപ്പനും ഡി മണിയും ഒക്കെ നമ്മുടെ ചുറ്റിലുണ്ട് !

ബിജുസ്വാമിയുടെ കാല് കഴുകുന്ന ആ സുന്ദരിപ്പെണ്ണിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് സ്വാമി ദാസനും സൈരന്ദ്രിയുടെ തെറി കേൾക്കുവാൻ കമന്റുകളിട്ടുകൊണ്ട് സ്വാമി വിജയനും

Advertisment