എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു പീഡനം ഉണ്ടാകും. എല്ലാ പീഡനങ്ങളിലും നായകൻ വില്ലത്തിയും ആയിരിക്കും. ഇപ്പോൾ ഉണ്ടായ ഗർഭസ്ഥ പീഡനത്തിൽ മാത്രം ഒരു കീടം നായകനായെന്ന് മാത്രം. കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങൾ കനകവും കാമിനിയും തന്നെ - ദാസനും വിജയനും

കേരളത്തെ പിടിച്ചു കുലുക്കിയ സകലമാന കാമിനി വിഷയങ്ങളിലും ഒന്നാം പ്രതിയായിട്ടുള്ളത് ഒരു കാമിനി തന്നെയാണ് എന്നതാണ്.

author-image
ദാസനും വിജയനും
Updated On
New Update
dasanum vijayanum lady and gold
Listen to this article
0.75x1x1.5x
00:00/ 00:00

കനകം മൂലം നഷ്‌ടപ്പെടുന്ന ഗ്ലാമർ അഥവാ പ്രതിച്ഛായ കാമിനി മൂലം തിരിച്ചുപിടിക്കുന്ന കേരളകാഴ്ചകൾ നമ്മുക്ക് കാണാവുന്നതേയുള്ളൂ. എത്ര കിട്ടിയാലും പഠിക്കാത്ത ഒരു പൊട്ടൻ സമൂഹത്തിലൂടെയാണ് നാമിപ്പോൾ ജീവിച്ചുപോയിക്കൊണ്ടിരിക്കുന്നത്. 

Advertisment

എത്ര എഴുതിയാലും എത്ര ചർച്ചകൾ ചെയ്താലും മനസ്സിലാകാത്ത നമ്മളിപ്പോൾ സമൂഹത്തിൽ ഏറെ ഉന്നതിയിൽ ആണെന്നാണ് വിചാരം.


കേരളത്തിൽ എല്ലാ ഭരണമാറ്റങ്ങൾക്കും പിന്നിൽ ഒരു കാമിനിയോ കാമിനിമാരോ ആണ് എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം. ഒരു പിടി ചാക്കോ മുതൽ തങ്കമണിയും സൂര്യനെല്ലിയും ഐസ്ക്രീമും സോളാറും എല്ലാം കാമിനിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം. എന്തിനധികം നാദാപുരം തെരുവൻപറമ്പ് വിഷയം പോലും ഭരണമാറ്റത്തിന് കാരണമായിട്ടുണ്ട്.


അതുപോലെ മറ്റൊരു സവിശേഷത കേരളത്തെ പിടിച്ചു കുലുക്കിയ സകലമാന കാമിനി വിഷയങ്ങളിലും ഒന്നാം പ്രതിയായിട്ടുള്ളത് ഒരു കാമിനി തന്നെയാണ് എന്നതാണ്.

ഉദാഹരണമായി കേരളം കുലുക്കിയ ഐസ്‌ക്രീമിൽ ശ്രീദേവിയും കേരളം വേദനിച്ച കവിയൂർ കിളിരൂർ കേസിൽ ഒരു ലതാ നായരും കേരളത്തെ ഞെട്ടിച്ച സൂര്യനെല്ലി കേസിൽ ഉഷ ചേച്ചിയും പ്രമാദമായ വിതുര കേസിൽ അജിത ബീഗവും ഏറെ നാറിയ പറവൂർ കേസിൽ സൗദ എന്ന സുബൈദയും ഒക്കെയായിരുന്നു എന്നതും ചിന്തിക്കേണ്ട വിഷയങ്ങളാണ്.


ശരിക്കും പറഞ്ഞാൽ കേരളത്തിൽ ഏറ്റവും പീഡിപ്പിക്കപ്പെടുന്നത് പാവം ഭർത്താക്കന്മാരാണ്. അതിപ്പോൾ ഭര്ത്താവ് എന്ന് പറയുന്ന ആൾ സുപ്രീം കോടതി ജഡ്ജ് ആയാലും സംസ്ഥാന ഡിജിപി ആയാലും എന്തിനധികം ഒരു മന്ത്രിയായാലും കോടിക്കണക്കിനു ആസ്തിയുള്ള കച്ചവടക്കാരനായാലും മെഗാസ്റ്റാർ ആയാലും പറഞ്ഞിട്ട് കാര്യമൊന്നുമില്ല. 


കേരളത്തിൽ ഇത്രയധികം മദ്യ വിൽപ്പന നടക്കുന്നതിന്റെ കാരണവും ഇപ്പറഞ്ഞ ഭാര്യമാരുടെ സംഭാവനയാണ്. എന്ന് വെച്ച് അവരെന്നും പ്രശ്നക്കാരുമല്ല, അവരുടെ മാസമുറക്കാലത്തുള്ള ഹോർമോൺ മാറ്റത്തിൽ അവരുടെ ഉള്ളിലെ സ്വഭാവം അവരറിയാതെ വെളിയിൽ വരുന്നതായിരിക്കാം.

അമേരിക്കയിലും യൂറോപ്പിലും അവിടത്തെ മാപ്രാക്കൾ എന്ന് പറയുന്നവർ അവിടത്തെ സെലിബ്രിറ്റി കാമിനിമാരെയും രാഷ്ട്രീയത്തിൽ ഉളള കാമിനി മാരെയും ഇന്റർവ്യൂ ചെയ്യുന്നത് ഈ മാസമുറക്കാലയളവിലാണ്. ആ പെരിയഡിൽ അവരെന്തും വിളിച്ചു പറയും. ശത്രുക്കളെ ആക്രമിക്കും, ഒന്നും പറയാൻ മടിക്കില്ല എന്നറിവോടെയാണ് അവരിത് ചെയുന്നത്. 

ഇതേ കളികൾ ഇന്ദിരാഗാന്ധി, ജയലളിത, മമത ബാനർജി, മായാവതി, സോണിയ, സുഷമ, സ്മൃതി ഇറാനി, പ്രിയങ്ക എന്നിവരിലൊക്കെ പരീക്ഷിച്ചിട്ടുണ്ട്.


ഇന്നിപ്പോൾ ഒട്ടുമിക്ക കാമിനിമാരും പ്രശസ്തി ആഗ്രഹിക്കുന്നവരാണ്. അവർക്കെപ്പോഴും വലിയ വലിയ ബന്ധങ്ങളും വലിയ സെലിബ്രിറ്റി കൂട്ടുകെട്ടുകളും സൊസൈറ്റി ഇവന്റുകളിൽ കൂട്ടുകാരന്റെ കൈപിടിച്ചുള്ള എൻട്രികളും സോഷ്യൽ മീഡിയ റീച്ചുകളും അവർക്ക് അത്യാവശ്യമായി വന്നിരിക്കുകയാണ്. 


വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ജോലി എങ്ങാനും നഷ്ടപ്പെട്ടാൽ പിന്നെ പറയേണ്ട ആവശ്യമേ ഇല്ല. അവരെ കോണകം ഉടുപ്പിക്കുന്ന കളികൾ ആരംഭിക്കും.

ക്ഷമ എന്നൊന്ന് ഒട്ടുമിക്കവരുടെയും രക്തത്തിൽ അലിഞ്ഞിട്ടില്ല. പല വീടുകളിലെയും ഒറ്റമകൾ, രണ്ടു മക്കൾ സമ്പ്രദായവും ഇതിനു ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കാരണമായിട്ടുണ്ട്.

പിന്നെയുള്ളത് സെക്സിലെ പരാജയങ്ങൾ. പുരുഷനും കാമിനിയും ഒരേ പ്രകൃതിയിൽ നിന്നു ജനിച്ചെങ്കിലും, അവരുടെ ഊർജവും സ്വഭാവവും വ്യത്യസ്തമാണ്.

പുരുഷന്റെ ശക്തി ഉത്സാഹപരവും തീവ്രവുമായിരിക്കും, എന്നാൽ ദൈർഘ്യം കുറവായിരിക്കും. കാമിനിയുടെ ഊർജം ദീർഘനിശ്ചലവും സഹനശക്തിയുള്ളതും ആണ്; അവൾ വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും പ്രവർത്തിയിൽ നിലനിൽക്കുകയും ചെയ്യും. വ്യത്യാസങ്ങൾ ചേർന്ന് മാത്രമേ ജീവിതത്തിന്റെ സൗന്ദര്യം പൂർണ്ണമാവൂ.


കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മുഖ്യ പ്രശ്നങ്ങൾ ഇപ്പറഞ്ഞ കനകവും കാമിനിയും ഒക്കെ തന്നെയെന്നാണ് സകലമാന ചാനലുകളിൽ നിന്നും അറിയുവാൻ സാധിക്കുന്നത്. 


അവരുടെ കുരകളെ എണ്ണിനോക്കുന്ന ബാർക് വരെ കൈക്കൂലിയിൽ അകപ്പെട്ടപ്പോൾ, ടെലി ഫാമുകാർ നമ്മുടെ മസ്തിഷ്കങ്ങളെ പ്രക്ഷാളനം ചെയ്യുമ്പോൾ അവർക്കും പുകമറകൾ അനിവാര്യമായിരിക്കുന്നു !!!

മാളികപ്പുറത്തമ്മയെ വന്ദിച്ചുകൊണ്ട് റിപ്പോർട്ടർ ദാസനും എങ്ങനെയെങ്കിലും പഞ്ചായത്ത് പിടിക്കാൻ സഖാവ് വിജയനും

Advertisment