/sathyam/media/media_files/2025/12/24/pinarai-vijayan-vd-satheesan-2025-12-24-18-41-17.jpg)
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപേ തന്നെ പിണറായി തുടരും .. മൂന്നാം സർക്കാർ.. എന്നൊക്കെ പിആർ കമ്പനികളും അവരുടെ പണം കൈപ്പറ്റിയ ചാനലുകാരും നാഥനില്ലാത്ത കുറെയധികം യുട്യൂബ് അക്കൗണ്ടുകാരും പിന്നെ ഏറാൻ മൂളികളായ ചാനൽ ചർച്ചാ തൊഴിലാളികളും ഏറെ ആത്മവിശ്വാസത്തോടെ കൊട്ടിഘോഷിച്ചുകൊണ്ട് കേരളത്തിൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും ജനം എല്ലാം മനഃപൂർവം തിരസ്കരിക്കുകയായിരുന്നു.
ഒന്നുകൂടി മുറുക്കെ പിടിച്ചിരുന്നെങ്കിൽ കോഴിക്കോട് കോർപ്പറേഷൻ അടക്കം പത്തോളം മുനിസിപ്പാലിറ്റികളും അമ്പതോളം പഞ്ചായത്തുകളും യുഡിഎഫിന് ലഭിക്കുമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് !
എന്തായാലും മൂന്നാം പിണറായി... എന്നുള്ളത് ഒന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഇനിയും സീറ്റുകൾ കൂടുതൽ ലഭിക്കുമായിരുന്നു !
അയ്യപ്പ കോപം അകറ്റുവാൻ അഷ്ടമംഗല്യ പ്രശ്നം നടത്തുവാൻ ഇടതുപക്ഷ ജ്യോത്സ്യന്മാർ മുഖ്യനെ ഉപദേശിച്ചത്രെ.
/filters:format(webp)/sathyam/media/media_files/2025/10/16/pinarai-vijayan-bahrain-2025-10-16-18-19-38.jpg)
അദ്ദേഹത്തിന് കാണപ്പെടുന്ന ശാരീരികാസ്വാസ്ഥ്യങ്ങളും, മക്കൾ മരുമക്കൾ സങ്കടങ്ങളും, തുരുതുരെയുള്ള തോൽവികളും, കുത്തിപ്പൊക്കിവരുന്ന പഴയ പല കേസുകളും, വീണ്ടും വീണ്ടും ഡെമോക്ലസിന്റെ വാളായി തൂങ്ങിനിൽക്കുന്നതും ഒഴിവാക്കണമെങ്കിൽ ശബരിമലയിൽ വരുന്ന അയ്യപ്പഭക്തർക്ക് ഭക്ഷണം വിളമ്പണം എന്നായിരുന്നു പ്രശ്നപരിഹാരത്തിനായി ജ്യോത്സ്യന്മാർ അരുളി ചെയ്തത്പോലും. 2018 ലെ പ്രളയം പ്രവചിച്ചവരാണല്ലോ നമ്മുടെ ജ്യോത്സ്യന്മാർ !
യുഡിഎഫിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നു വരുത്തിത്തീർക്കുവാൻ പാലക്കാട്ടുള്ള യുവ ഇടത് പിആർ കമ്പനിക്കാർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, ഇനിയിപ്പോൾ പെണ്ണുകേസുകൾ കൊണ്ടുവന്നാൽ ജനം ചുരുട്ടിക്കൂട്ടി വലിച്ചെറിയും എന്നതും, അയ്യപ്പൻറെ സ്വർണ്ണപ്പാളി മാത്രമല്ല കട്ടിളയും ജനലും ദ്വാരപാലക ശിൽപ്പം മാത്രമല്ല, കോടികൾ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങൾവരെ കട്ടെടുത്ത് ചെന്നൈയിലെ ഡി മണിയെന്ന ആക്രിക്കച്ചവടക്കാരന് വിൽക്കുവാൻ തലസ്ഥാനത്തെ ഉന്നത സിപിഎം നേതാവിന്റെ സാന്നിധ്യത്തിൽ 2020 ഒക്ടോബർ ഇരുപതിന് പണം കൈപ്പറ്റി എന്ന് ഹൈക്കോടതിയുടെ അന്വേഷണ സംഘം കണ്ടെത്തിയപ്പോൾ ഉന്നതരായ രണ്ടു ഐപിഎസ് ഉദ്യോഗസ്ഥരെ കേസ് വഴിതിരിച്ചുവിടുവാൻ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു !
ശരിക്കും പറഞ്ഞാൽ ഈ ഭരണം ഒരു ബോണസാണ്. കോവിഡ് കാരണം ജനങ്ങൾ കൊടുത്ത ഒരു ബോണസ്. അന്ന് കോൺസുലേറ്റിലെ ബിരിയാണി ചെമ്പിലും, ഈത്തപ്പഴത്തിലും, എന്തിനധികം പരിശുദ്ധ ഖുർആനിൽ വരെ തലസ്ഥാനത്തെ എയർപോർട്ട് ഉദ്യോഗസ്ഥരെ സ്വാധീനിച്ചുകൊണ്ട് സ്വർണ്ണം, ഡോളർ എന്നിവ കടത്തിയപ്പോൾ തകർന്നുപോകേണ്ട ഭരണമായിരുന്നു.
അന്ന് ദൈവം പ്രളയത്തിന്റെ പേരിലും കോവിഡിന്റെ പേരിലും ബോണസ് നൽകിയപ്പോൾ കേരളത്തിലെ ഓരോരോ ഭൂപ്രദേശത്തെ ഒട്ടുമിക്ക കള്ളന്മാരും കള്ളക്കടത്തുകാരും പെണ്ണ് പിടിയന്മാരും സ്വർണ്ണത്തിൽ ചെമ്പ് പൂശുന്നവരും സ്വർണം പൊട്ടിക്കുന്നവരും കരിമണൽ കർത്തമാരും കൊടുവള്ളി മാഫിയയും കൊച്ചിയിലെ മയക്കുമരുന്ന് കടത്തുകാരും പൊലീസിലെ ക്രിമിനലുകളും എല്ലാം പഴയ ഐവി ശശി സിനിമയിലെ പോലെ ഒരു കൊടിക്കീഴിൽ അണിനിരന്നു.
കുത്തിത്തിരിപ്പുമായി വരുന്ന ചാനലുകാരെയും പിതൃശൂന്യ യൂട്യൂബർമാരെയും ചെവികൊള്ളാതെ അവർ പടച്ചുവിടുന്ന വാർത്തകളെ ചെവിക്കൊള്ളാതെ, റീൽസിലും, ഷോർട്ട്സിലും അത്തരം വിഡിയോകൾ സ്കിപ്പ് ചെയ്തു മാറ്റിയും അത്തരം വാർത്തകളെ തലയിൽ കയറ്റാതെ ശരിക്കും ബൂത്തുകളിലേക്ക് ഇറങ്ങി ചെന്നാൽ ഏത് കോട്ടയും പൊളിക്കാം, ഇവിടെ അങ്ങനെ കോട്ടകളൊന്നുമില്ലെന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ തെളിയിച്ചിരിക്കുന്നു.
ഒന്ന് നന്നായി ചിരിച്ചാൽ ആത്മാർത്ഥമായി ഇടപഴകിയാൽ ഇളക്കാവുന്ന മനസ്സുകളേ കേരളത്തിൽ ഉള്ളൂ. അങ്ങനെയുള്ള ഒരു ജനതയെയാണ് കിറ്റിന്റെ പേരിലും പെൻഷന്റെ പേരിലുമൊക്കെ കപടരാഷ്ട്രീയക്കാർ പറ്റിച്ചുകൊണ്ടിരുന്നത്.
ജനം എല്ലാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. വാർത്താചാനലുകളെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു !
പാർട്ടികൾ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് മുൻപേ തന്നെ ചില ചാനലുകാരും തത്പരകക്ഷികളും ഓരോരോ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ചുതുടങ്ങി.
ഇത്തരം വാർത്തകൾ കണ്ടുകൊണ്ട് ഗുരുവായൂർ പോലുള്ള സ്ഥലങ്ങളിൽ ഘടകകക്ഷികളിലെ സീറ്റ് മോഹവുമായി നടക്കുന്നവർ ചാനലുകാർക്ക് അഭിമുഖം കൊടുത്തുതുടങ്ങിയിരിക്കുന്നു.
അതിന്റെയർത്ഥം ചാനലുകാർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഭംഗിയായി നടപ്പാക്കുന്നു എന്ന് വേണം കരുതുവാൻ. കാള പെറ്റു എന്ന് കേട്ട് കയറെടുക്കുവാൻ നിന്നാൽ ഇനിയും അഞ്ചുകൊല്ലം വീട്ടിൽ ഇരിക്കേണ്ടി വന്നേക്കും.
സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ജയസാധ്യത മാത്രം നോക്കി വേണം നടപ്പിലാക്കുവാൻ. അതുപോലെ എത്രയും വേഗം അവർക്ക് പ്രവർത്തിക്കുവാനുള്ള അവസരവും കൊടുക്കുക !
/filters:format(webp)/sathyam/media/media_files/2025/12/24/mullappally-ramachandran-k-muraleedharan-vm-sudheeran-2025-12-24-18-52-41.jpg)
കെ മുരളീധരൻ പോലുള്ള അതികായനെ അദ്ദേഹത്തിന്റെ അച്ഛന്റെ തട്ടകമായിരുന്ന മാള, ഇന്നത്തെ കൊടുങ്ങല്ലൂരിൽ നിന്നും മത്സരിപ്പിക്കുക,
വിഎം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും സീറ്റുകൾ പിടിച്ചെടുക്കുവാനായി മത്സരരംഗത്തിറക്കുക, ജയിച്ചുവന്നാൽ ഭരണപരിഷ്കരണ കമ്മറ്റിപോലൊരു കമ്മറ്റിയുണ്ടാക്കി അതിലേക്ക് സ്ഥാനങ്ങൾ കൊടുക്കുക.
/filters:format(webp)/sathyam/media/media_files/2025/12/24/ramesh-pisharadi-aisha-potty-jagadish-joy-mathew-2025-12-24-19-07-09.jpg)
പാർട്ടിക്കായി സധൈര്യം മുന്നിൽ നിൽക്കുന്ന ജോയ് മാത്യു, രമേശ് പിഷാരടി, ജഗദീഷ്, ഐഷാപോറ്റി, എന്നിവർക്ക് അനുയോജ്യമായ സീറ്റുകൾ നൽകുവാൻ ശ്രദ്ധിക്കുക. വിഷ്ണുപുരം ചന്ദ്രശേഖർ പോലുള്ളവരെ നാലയൽവക്കത്ത് കയറ്റാതിരിക്കുക.
അൻവറിനെ ബേപ്പൂരിൽ മത്സരിപ്പിക്കുക. കിട്ടിയാൽ കിട്ടി പോയാൽ പോയി. ഗുരുവായൂരും കൈപ്പമംഗലവും വെച്ചുമാറുക. കളമശ്ശേരിയും പള്ളുരുത്തിയും വെച്ചുമാറുക.
/filters:format(webp)/sathyam/media/media_files/2025/01/13/UcIY3SJpPKQvNPkgrhfQ.jpg)
പട്ടാമ്പിയും തവനൂരും പൊന്നാനിയും ജയസാധ്യത പരിഗണിക്കുക. ജി സുധാകരന് പിന്തുണ നൽകി സ്വതന്ത്രനാക്കി മത്സരിപ്പിക്കുക !
എന്തായാലും ജനുവരിയിൽ വരുന്ന തീരുമാനങ്ങൾക്ക് കാത്തിരിക്കുക !!
മൂന്നാം പിണറായിയെ സഹിക്കുവാൻ തയ്യാറല്ലെന്ന ഉറപ്പിൽ സഖാവ് ദാസനും അട്ടിമറികൾ ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയിൽ സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us