Advertisment

സുകുമാരന്‍ ചേട്ടന്റെ മാനം കളയാനായിട്ട്, ഇത് ഡ്രസ്സാണോ ഇതിന്റെ മുകളിലിടുന്നതാണ് വസ്ത്രം; പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ വീഡിയോയ്ക്ക് സൈബര്‍ ആക്രമണം

author-image
മൂവി ഡസ്ക്
New Update

publive-image

Advertisment

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് മല്ലിക സുകുമാരന്റേത്. താരത്തിന്റെ മക്കളും  മരുമക്കളും കൊച്ചുമക്കളും എല്ലാം തന്നെ സിനിമ മേഖലയിൽ തങ്ങളുടേതായ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

നിരവധി ചിത്രങ്ങളിൽ ആണ് മക്കളായ ഇന്ദ്രജിത്തും സുകുമാരനും അഭിനയിച്ചത്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ മൂത്തമകൾ ആയ പ്രാർത്ഥന ഇന്ദ്രജിത്തിന് അവാർഡ് ലഭിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മികച്ച ഗായികയ്ക് ഉള്ള പുരസ്ക്കാരം ആണ് പ്രാർത്ഥന ഏറ്റു വാങ്ങിയിരിക്കുന്നത്. എന്നാൽ പ്രാർത്ഥനയുടെ വാസ്ത്രധാരണം ആണ് പ്രേഷകരുടെ ശ്രദ്ധ കൂടുതൽ നേടിയത്. അൽപ്പം ഗ്ലാമറസ് ആയുള്ള വസ്ത്രം ധരിച്ച് ആണ് പ്രാർത്ഥന അവാർഡ് വേദിയിൽ എത്തിയിരിക്കുന്നത്. പുരസ്ക്കാരം ഏറ്റു വാങ്ങിയതിന് ശേഷം എല്ലാവര്ക്കും നന്ദി പറയുന്ന പ്രാർത്ഥനയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

പ്രാർത്ഥനയ്ക്ക് ആശംസകൾ നേര്ന്നുകൊണ്ട് എത്തിയവരെക്കാൾ കൂടുതൽ താരത്തിനെ വിമർശിച്ച് കൊണ്ട് എത്തിയവർ ആണ് കൂടുതലും. നിരവധി വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉയരുന്നത്. ഇത്രയും വലിയ ഡ്രസ്സ് എന്തിനാ കുട്ടി ധരിച്ചത്... മല്ലികയെ പറയിപ്പിക്കാൻ ഇറങ്ങി തിരിച്ച അമ്മയും മകളും... ഇതൊക്കെ കാണിച്ച് അടുത്ത പ്രോഗ്രാം പിടിക്കാനായിരിക്കും... അച്ഛനും അമ്മയും അപ്പൂപ്പനും അമ്മുമ്മയും എല്ലാം തനി മലയാളികൾ... ഒരു കഷണമെങ്കിക്കും മലയാളം ... മറുനാട്ടിപോലും... എല്ലാ കഴുകൻമാർക്കും കൊത്തിവലിക്കാൻ മകളെ ഇട്ടു കൊടുത്ത ഇന്ദ്രനും ഭാര്യക്കും ഒരു നമസ്‌കാരം..  ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വൃത്തികെട്ട കമന്റുകൾ.

മോളെ കോലംകെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെ...  സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം.... ഇങ്ങനെയൊക്കെ കോലംകെട്ടിയാലെ പ്രശസ്തയാകാൻ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്? ഇതാണോ ഉടുപ്പു .. ഇതിന്റെ മുകളിൽ ഇടുന്നതാണ് ഉടുപ്പു, എന്നൊക്കെയാണ് കുട്ടിക്കെതിരെയുള്ള സൈബർ ആക്രമണം .

എന്തായാലും താരകുടുംബം ഇതിനോട് പ്രതികരിച്ചിട്ടില്ല . വിമർശകർക്ക് കൃത്യമായ മറുപടി ഇവർ നൽകുമെന്ന് പ്രതീക്ഷിക്കാം.

Advertisment