Advertisment

ലോഹൂം ലിഥിയം- ഇയോണ്‍ ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും

New Update

മുന്‍നിര ലിഥിയം-ഇയോണ്‍ ബാറ്ററി നിര്‍മാതാക്കളായ ലോഹും, ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. ബാറ്ററി റീ സൈക്കിളിങ്ങ് കമ്പനി കൂടിയാണ് ലോഹും.

Advertisment

publive-image

കുറഞ്ഞ പവറുള്ള മൊബിലിറ്റി ആ്പ്ലിക്കേഷനുകള്‍ക്ക് ഫസ്റ്റ്, സെക്കന്‍ഡ് ലൈഫ് ലിഥിയം- ഇയോണ്‍ ബാറ്ററി പായ്ക്കുകള്‍ നിര്‍മിക്കാനും, എകസ്ട്രാക്ഷനിലൂടെ ബാറ്ററി പദാര്‍ത്ഥങ്ങള്‍ വീണ്ടെടുക്കാനും ലോഹും പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

റീ സൈക്കിളിങ്ങ് രംഗത്തും ലോഹും വന്‍നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലോഹുമിന്റെ വികസന പദ്ധതികള്‍ക്കായി ബെയറിംഗ് ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് ഏഴുദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. ലോഹുവിന്റെ വാര്‍ഷിക റണ്‍ റേറ്റ് എട്ടുദശലക്ഷത്തിലേറെ അമേരിക്കന്‍ ഡോളറാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ 90 ദശലക്ഷം ഡോളറാണ് ലക്ഷ്യം.

വൈദ്യുത വാഹന വിപണി വളര്‍ച്ചയുടെ പാതയിലാണ്. വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനവിപണിയാണ് ലോഹും ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തന്നെ ദേശീയവും അന്തര്‍ദേശീയവുമായ ഒഇഎമ്മുകളും കപ്പല്‍ കമ്പനികളുമടക്കം വിപുലമായ ഒരു ഉപഭോക്തൃ അടിത്തറ ലോഹുവിനുണ്ട്.

പായ്ക്ക് ഉല്‍പ്പാദനവും റീസൈക്കിളിങ്ങും രണ്ടായി വിഭജിച്ച് 300 മെഗാ വാട്ട് അവര്‍ (എംഡബ്ല്യുഎച്ച്) ഉല്‍പ്പാദനശേഷിയോടെ പുതിയൊരു ഉല്‍പ്പാദന യൂണിറ്റിനും ലോഹു തുടക്കംകുറിച്ചിട്ടുണ്ട്. മൂലധന വര്‍ധനവ് ഉല്‍പ്പാദന വര്‍ധന ശേഷി 700 എംഡബ്ല്യുഎച്ച് ആക്കി ഉയര്‍ത്തും.

വൈദ്യുത വാഹനങ്ങളുടെ ഒരു തരംഗം തന്നെ വിപണി കീഴടക്കുമെന്ന് ലോഹുവിന്റെ പ്രധാന നിക്ഷേപകരായ ബെയറിംഗ് പ്രൈവറ്റ് ഇക്വിറ്റി പാര്‍ട്‌ണേഴ്‌സിന്റെ പാര്‍ട്ണര്‍ ആയ അരുള്‍ മെഹ്‌റ പറഞ്ഞു.

ഇവി ഇക്കോ സിസ്റ്റത്തില്‍, ലിഥിയം-ഇയോണ്‍ ബാറ്ററി വിപണിക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ലോഹും സ്ഥാപകനും സിഇഒയുമായ രജത് വര്‍മ പറഞ്ഞു.

ഇക്കൊല്ലം രാജ്യത്തുടനീളം ഡീലര്‍ നെറ്റ് വര്‍ക്ക് വിപുലീകരിക്കുമെന്ന് രജത് വര്‍മ പറഞ്ഞു. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസി, ലോസ് ആഞ്ചലസ് എന്നിവിടങ്ങളില്‍ ലോഹുവിന് സാന്നിധ്യം ഉണ്ട്. അമേരിക്കയിലെ ആദ്യ റീ സൈക്കിളിങ്ങ് പ്ലാന്റ് 2022 ല്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

company production
Advertisment