Advertisment

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു ,നേമത്ത് മാത്രം കോണ്‍ഗ്രസ് ജയിച്ചാല്‍ മതിയോ ? ഇറക്കുമതി സ്ഥാനാര്‍ത്ഥിയെക്കാളും നല്ലത് മണ്ഡലത്തിലെ ഏതെങ്കിലും വാര്‍ഡ് പ്രസിഡന്‍റ് തന്നെ ധാരാളം . ആയിരം എതിരാളികള്‍ക്ക് ഒരു വാര്‍ഡ് പ്രസിഡന്‍റ് മതി!

New Update

തിരുവനന്തപുരം:  നേമത്തിന് ഇത്ര പ്രത്യേകത എന്താണെന്ന് ചോദിച്ച് രോഷാകുലരാകുന്നു കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നേമത്ത് മാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചാല്‍ മതിയോ ? നേമം മണ്ഡത്തിലുള്ള എത്രയോ നല്ല പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളുമുണ്ട്! മണ്ഡലത്തില്‍ സ്വാധീനമുള്ള ഇവരെ മറികടന്ന് പുറത്തുള്ളവരെ ഇറക്കി മത്സരിപ്പിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ നിന്ദിക്കുന്ന നടപടിയാണ്.

Advertisment

publive-image

യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. യുഡിഎഫ് ജയിച്ചില്ലെങ്കിലും ഞങ്ങളില്‍ ചിലര്‍ ജയിച്ചാല്‍ മതിയെന്ന് സ്വാര്‍ത്ഥ താല്‍പര്യം നേതാക്കള്‍ ഉപേക്ഷിക്കണം.

താനില്ലങ്കില്‍ തന്‍റെ മകനോ മരുമകളോ മത്സരിച്ചാല്‍ മതിയെന്ന പിന്തുടര്‍ച്ചാ മോഹം പാര്‍ട്ടിയെ നശിപ്പിക്കും. നേതാവിന്‍റെ മക്കളെന്നോ , ഉറ്റ അനുയായി എന്നോ ഉള്ള പരിഗണന സാധാരണ പ്രവര്‍ത്തകര്‍ക്ക് വിലങ്ങ് തടിയാകരുത്.

ഇപ്പോഴുള്ള നേതാക്കളുടെ കഴിവും കഴിവുകേടും ജനങ്ങള്‍ക്കറിയാമെന്ന് വിസ്മരിക്കരുത്. സ്ഥാനമാനങ്ങള്‍ തങ്ങളുടെ മക്കള്‍ പറക്കമുറ്റുന്നതുവരെ ആര്‍ക്കും പങ്കിട്ടുകൊടുക്കാതെ കൈയ്യടക്കി വയ്ക്കുന്നത് ആരെയും നേതൃനിരയിലേയ്ക്ക് ഉയര്‍ത്താതിരിക്കുന്നതും ആര്‍ക്കും മനസിലാകുന്നില്ലെന്ന് ഇനിയും വിചാരിക്കരുത്, സാധാരണ പ്രവര്‍ത്തകരുടെ കഴിവുകേടല്ലന്നും പാര്‍ട്ടി സ്നേഹം കൊണ്ടാണെന്നും എല്ലാവരും മനസിലാക്കിയാല്‍ കൊള്ളാമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

congress
Advertisment