Advertisment

കൊറോണ വൈറസ്: ഇന്ത്യക്കാരെ കേന്ദ്രം തിരികെയെത്തിക്കും

New Update

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന ചൈനയിലെ വുഹാനില്‍നിന്ന് കഴിയുന്നത്ര ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഡല്‍ഹിയില്‍ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയത്തിനായിരിക്കും ഇതിന്റെ ചുമതല. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും.

Advertisment

publive-image

ഇതിനായി എയര്‍ ഇന്ത്യ B747 വിമാനം ഉപയോഗിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് പ്രത്യേക സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തരനടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധമൂലം ഇതുവരെ 81 പേര്‍ മരിച്ചതായാണ് ചൈനയുടെ ഔദ്യോഗിക കണക്ക്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വുഹാനില്‍നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ പ്രത്യേക വിമാനസര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ആവശ്യമെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരെ ലഭ്യമാക്കാമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

INDIANS coronaviris return
Advertisment