Advertisment

കൊറോണ വൈറസ്: സൗദിയില്‍ 30 നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

New Update

അബഹ: സൗദി അറേബ്യയിലെ അല്‍ ഹയാത്ത് ആശുപത്രിയില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇതേ ആശുപത്രിയിലെ മുപ്പത് മലയാളി നഴ്സുമാരെ രോഗബാധ സംശയിച്ച് പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

Advertisment

publive-image

ഖമീസ് മുഷയിത്ത് അല്‍ ഹയാത്ത് നാഷണല്‍ ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ഏറ്റുമാനൂര്‍ സ്വദേശിനി. ഇവരെ വിദഗ്ദ്ധ ചികിത്സക്കായി അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അല്‍ ഹയാത്ത് ആശുപത്രിയിലെ ഫിലിപ്പൈന്‍സ് സ്വദേശിയായ നഴ്‌സിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പൈന്‍സ് സ്വദേശിയിയായ ഒരു രോഗിയില്‍നിന്നാണ് നഴ്സിന് വൈറസ് ബാധിച്ചത്.

പനിയും ദേഹാസ്വാസ്ഥ്യവും മൂലം ചികിത്സ തേടിയ ഇവര്‍ക്ക് നാല് ദിവസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുമ്പോഴാണ് മലയാളി നഴ്‌സുമാരിലേക്ക് രോഗം പടര്‍ന്നത്. അതേസമയം സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയില്‍ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കല്‍ പരിശോധനാഫലം പുറത്തുവന്നു. 2012-ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു. നഴ്‌സിന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ മതിയായ ഭക്ഷണമോ പരിചരണമോ കിട്ടുന്നില്ലെന്ന് നഴ്‌സുമാര്‍ പരാതിപ്പെട്ടു. ഇന്ത്യന്‍ എംബസിയും നോര്‍ക്കയും ഇടപെട്ടിട്ടുണ്ട്.

nurse saudi arabia coronaviris
Advertisment