Advertisment

കൊറോണ (കോവിഡ്-19): നേരനുഭവങ്ങൾ

author-image
സത്യം ഡെസ്ക്
Updated On
New Update

കൊറോണയെക്കുറിച്ചു പഠിച്ചതിനു അഞ്ചു സർട്ടിഫിക്കറ്റ് കിട്ടി, ആറാമത്തെ സർട്ടിഫിക്കറ്റ് യഥാർത്ഥ കൊറോണ അഥവാ കോവിഡ് 19 രൂപത്തിൽ തന്നെ മുട്ടൻ പണികിട്ടി, ശരിക്കും പ്രാക്ടിക്കൽ അസെസ്മെന്റ് ആയിരിക്കും എന്ന് തോന്നി. വായിച്ചതും പഠിച്ചതും പോലെ അല്ല, ഒരു ഒന്നൊന്നര സാധനംപക്ഷെ ഭയപ്പെടാനില്ല, അല്പം ജാഗ്രത തന്നെയാണ് പ്രധാനം കൈകാലുകൾ മുറിഞ്ഞു വീഴുന്ന വേദന, ഊഷ്മാവ് നാല്പതു ഡിഗ്രിയിൽ കൂടുതൽ ചുട്ടുപൊള്ളുന്ന പനി. മരിച്ചു പോകുമെന്ന് പ്രതീക്ഷിച്ച നിമിഷങ്ങൾ. മനസ്സും ശരീരവും തളർന്നുപോകുന്ന നിമിഷങ്ങൾ. വല്ലാത്ത ശരീര വേദന, ഓരോ ജോയിന്റ്സും മുറിഞ്ഞുപോകുമെന്നു തോന്നിപോയ നിമിഷങ്ങൾ.

Advertisment

publive-image

ആശുപത്രിയിൽ പ്രത്യേക മരുന്നൊന്നും കോവിഡിന് ഇതുവരെ ഇല്ല എന്ന് നമുക്ക് അറിയാമല്ലോ. പനഡോൾ ഡ്രിപ് ഇട്ടു തന്നു, പനികൂടി ന്യുമോണിയ ആകാതിരിക്കാനുള്ള ശ്രദ്ധവേണം

കോവിഡ് എവിടുന്നു കിട്ടി എന്നതിനെപ്പറ്റി യാതൊരു ധാരണയും ഇല്ല. രണ്ടുമാസ്‌കും, ഇരുപത്തിനാലു മണിക്കൂറും ഡെറ്റോൾ സാനിട്ടയ്‌സ്‌റും തൂക്കി നടന്ന ആളായിരുന്നു ഞാൻ. പനി പിടിക്കുന്നതിന്റെ തലേന്നാൾ വരെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വളണ്ടിയർ എന്നനിലയിൽ സജീവമായിരുന്നു വരേണ്ടത് വഴിയിൽ തങ്ങില്ലല്ലോ എന്ന് പറഞ്ഞപോലെ വന്നു. എന്ത് വിലകൊടുത്തും പനിയെ നിയന്ത്രിക്കുക എന്നതാണ് പരമ പ്രധാനം, പനി ന്യുമോണിയ ആയാൽ ശ്വാസകോശ തടസ്സത്തിന് സാധ്യത കൂടുതലാണ്.

ചില കാര്യങ്ങൾ ശ്രദ്ധിക്കുക; അടിക്കടി ചൂടുവെള്ളം കുടിക്കുക. ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം, കുരുമുളക് വെള്ളം, മഞ്ഞൾ ഇട്ടു തിളപ്പിച്ച വെള്ളം, ജീരക വെള്ളം തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് കുടിച്ചു തൊണ്ട ഡ്രൈ ആവുന്നതും ലങ്സ് ഇൻഫെക്ഷനും തടയാം (ഇത് മുൻ അനുഭവമുള്ളവർ പറഞ്ഞു തന്നതാണ്), അത് ശരിക്കും ഉപകാരപ്പെട്ടു.

ഓരോ നാല് മണിക്കൂറിലും പനഡോൾ കഴിച്ചു മൂന്ന് നാലു ദിവസത്തിൽ പനി കുറച്ചെടുത്തു. പിന്നെ കഫ്‌സിറപ്പ് കുടിച്ചു തൊണ്ടവേദന, ചുമ തുടങ്ങിയവ നിയന്ത്രിച്ചു. ചെസ്ററ് ഇൻഫെക്ഷൻ ആവാതിരിക്കാനുള്ള ഒരു ഡോസ്‌ തന്നിട്ടുണ്ടായിരുന്നു രണ്ടു ദിവസം കഴിഞ്ഞതോടെ മണവും രുചിയും പൂർണമായി നഷ്ടപ്പെട്ടു. ഒരു ഭക്ഷണത്തോടും യാതൊരു താല്പര്യവും തോന്നില്ല. ഫീൽ ചെയ്യുന്ന ഏക രുചി പുളി മാത്രം ആയിരുന്നു. നല്ല പൊള്ളുന്ന കഞ്ഞിയിൽ ചെറുനാരങ്ങ പിഴിഞ്ഞ് അല്പം ഉപ്പും പച്ചമുളക് ഞെലച്ചതും വിശപ്പില്ലെങ്കിലും വാരി വാരി കഴിച്ചു മെഡിക്കൽ ഷോപ്പിൽ നിന്നും വിറ്റാമിൻ സി ഗുളികകൾ കിട്ടും, അത് ഇളം ചൂടുവെള്ളത്തിൽ ഇട്ടു കുടിക്കുമ്പോൾ ഒരു സുഖം കിട്ടും. ചെറു നാരങ്ങാ വെള്ളം കുടിക്കാം, അത് കുടിച്ചതും ഭക്ഷണം കഴിക്കുന്നത് കുറവ് ആയതുകൊണ്ടും ഇപ്പോൾ ഒരു പത്തുകിലോയോളം എന്റെ തൂക്കം കുറഞ്ഞിട്ടുണ്ട്ഓറഞ്ച്, കിവി, അവക്കാഡോ തുടങ്ങിയ പഴങ്ങൾ നന്നായി കഴിച്ചു.

ശാരീരിക വേദനയേക്കാൾ മാനസീക വിഷമം ആയിരിക്കും ഏറ്റവും വേദനാജനകം. ലോകത്താകെ പടർന്നു പിടിച്ച കൊറോണ നമുക്കും പിടിച്ചു എന്നറിയുമ്പോളുള്ള ആദ്യത്തെ ഞെട്ടൽ. മാനസീക ധൈര്യമാണ് ഏറ്റവും പ്രധാനം. സ്വയം തളർന്നു പോകുന്ന, ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു പോകുന്ന നിമിഷങ്ങൾ. ലോകത്താകമാനം സൗഹൃദങ്ങളും ബന്ധുക്കളും ഉണ്ടെങ്കിലും ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത സമയം. മാനസീകമായി പ്രചോദനം നൽകുന്നവരുമായി സംസാരിക്കുക, ഏതെങ്കിലും തരത്തിൽ നെഗറ്റീവ് എനർജി നൽകുന്ന സംവാദങ്ങൾ ഒഴിവാക്കുക സോഷ്യൽ മീഡിയ പരമാവധി ഒഴിവാക്കുക, അത് ചിലപ്പോൾ വൈകാരികമായ സ്ട്രെസ് ഉണ്ടാക്കാൻ ഇടയാക്കും.ഒരുപക്ഷേ സമീപ കാലത്ത് ഞാൻ ഏറ്റവും കൂടുതൽ സിനിമ കണ്ടത് ഈ കാലത്താണ്, ഇപ്പോൾ ഒരുപിടി പുസ്തകങ്ങൾ വായിക്കുന്നു പിന്നെ പരമ പ്രധാനമായത് ഉറക്കമാണ്, ഉറക്കം എന്നത് അത്യന്താപേക്ഷിതമാണ്. പക്ഷെ പനിയും ശരീരവേദനയും ഉള്ള ദിവസങ്ങളിൽ ഉറക്കം വരില്ല, എങ്കിലും പുലർകാലത്ത് ഒരു ഉറക്കം കിട്ടും, അത് മിസ് ചെയ്യരുത്, അപ്പോൾ നന്നായി ഉറങ്ങി കെറ്റിൽ ചൂടാക്കി ചൂടുവെള്ളം ഇൻഹലേഷൻ ചെയ്യുന്നത് നല്ലതാണ്, ദിവസത്തിൽ രണ്ടുമൂന്നു തവണ ഇത് ചെയ്യാം.

ടിവിയിൽ കൂടുതൽ വാർത്താ ചാനലുകൾ കാണുന്നത്, സോഷ്യൽ മീഡിയ ഗ്രൂപുകളിൽ ചർച്ച പങ്കെടുക്കുന്നത് മുതലായവ ഒഴിവാക്കി നല്ല പാട്ടുകൾ കേൾക്കുന്നതും കൊച്ചു കൊച്ചു പ്രാർത്ഥനകളും മാനസീക സുഖം നൽകും.

ചില ദിവസങ്ങളിൽ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ് ശ്വാസം കിട്ടുന്നുണ്ടോ എന്ന് നോക്കും, പിന്നെ കൈകാലുകൾ ഞെക്കി നോക്കും, ഹാവൂ ജീവനുണ്ട് ഓരോരുത്തർക്കും ഓരോ അനുഭവമാണ് എന്നാണ് കേട്ടത്, എന്തിരുന്നാലും പനിയും ചുമയും നിയന്ത്രിക്കാനുള്ള എല്ലാ ശ്രമവും അത്യാവശ്യമാണ്

ഉറക്കത്തിലെ പേക്കിനാവുകൾ നമ്മളെ ശല്യപ്പെടുത്തിയേക്കാം, അതുകൊണ്ട് തന്നെ നല്ല കോമഡി സീനുകൾ കണ്ടു കിടന്നുറങ്ങുക. യു ട്യൂബിൽ ജഗതി കോമഡി സെർച് ചെയ്താൽ മനസ്സ് നിറയെ ചിരിക്കാം, എന്നെ സംബന്ധിച്ചിടത്തോളം പലപ്പോളും ഒരു ഹീലിംഗ് മെഡിസിൻ ആണ് ജഗതിച്ചേട്ടന്റെ കോമഡി സീനുകൾഗവണ്മെന്റിന്റെ മോണിറ്ററിങ് ജിപിഎസ് വാച്ച് കെട്ടിയതിനാൽ എന്റെ ക്വാറന്റൈൻ ഇവിടുത്തെ ആരോഗ്യ വകുപ്പിനും പോലീസിനും റിമോട്ട് അക്സസ്സ് വഴി മോണിറ്റർ ചെയ്യാൻ പറ്റുമായിരുന്നു. വളരെ സ്ട്രിക്ട് ആയ കോറൻറ്റൈൻ.

പനിയും ശരീരവേദനയും മാറി വന്നിട്ടും ശരീരത്തിൽ നിന്നും കൊറോണ വൈറസ് വിട്ടുമാറിയില്ല. പിന്നെയും നിരീക്ഷണത്തിൽ. വേദനയും പനിയുമൊക്കെ മാറി എന്ന ഫീലിംഗ് ഉണ്ട്. അപ്പോളും ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയി തുടരുന്നു എന്നത് ഒരു മാനസീക വിഷമം തന്നെ

പിന്നെ മാനസീകമായി അടുപ്പമുള്ളവരുടെ ഫോൺ വിളികൾ, ഭക്ഷണവും മെഡിസിനും അറേഞ്ച് ചെയ്തുതന്ന പ്രിയപ്പെട്ടവർ, പനി മാത്രമാണ് എന്ന് പറഞ്ഞിട്ടും കെയർ ചെയ്ത കുടുംബാംഗങ്ങൾ, സന്നദ്ധ സംഘടനകളുടെ വക്താക്കൾ, സുഹൃത്തുക്കൾ എല്ലാം കരുത്തും ആവേശവുമാണ്.

കൊറോണ എന്നത് ഭയപ്പെടേണ്ടതല്ല, അല്പം കരുതൽ ഉണ്ടെങ്കിൽ നമുക്ക് നേരിടാവുന്നതാണ്. മരണത്തിന്റെ മുന്നിൽ നിന്നും അല്പം ദൈവീക കരുതലുംകൂടി ഉണ്ടായിക്കാണും, നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കുറെ നല്ല മനസ്സുകൾ ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്, അല്ലെങ്കിൽ നാം അറിയാതെ ചെയ്ത ഏതെങ്കിലും സന്നദ്ധ പ്രവർത്തനത്തിന്റെ കരുണ നമുക്ക് വേണ്ടി അവശേഷിക്കുന്നുണ്ടാകും.

ഈ രോഗം ആർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്തെങ്കിലും സംശയം ഉള്ളവർക്ക് പേർസണൽ കോൺടാക്ട് ചെയ്യാവുന്നതാണ് കൊറോണ ഫലം ഒരുപ്രാകാശ്യം നെഗറ്റീവ് ആയി, ഒരിക്കൽ കൂടി നെഗറ്റീവ് ആവേണ്ടതുണ്ട്, പ്രാർത്ഥിക്കുമല്ലോ. അപ്പോളാണ് ഒരു നോമ്പുകാലം പോലെ പത്തു നാല്പത്തഞ്ചു ദിസങ്ങൾ പൂർണമാകുന്നത്.

ഒരിക്കൽ വന്നു എന്നതുകൊണ്ട് പീന്നീട് വരില്ല എന്ന യാതൊരു ഗ്യാരണ്ടിയും ഇല്ല എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് എന്നതുകൂടി ഓർമ്മിപ്പിക്കട്ടെ മാനവരാശിയുടെ ചിന്തകളിലും വിശ്വാസങ്ങളിലും ജീവിതരീതിയിലും അടിമുടി മാറ്റം വന്ന കാലത്ത് ഒഴുക്കിനനുകൂലമായി നീന്താൻ നാം പഠിക്കേണ്ടതുണ്ട്. വാശിയും വൈരാഗ്യവും താരതമ്യവും ഒഴിവാക്കി സാഹോദര്യത്തിന്റെ, മാനവികതയുടെ ലോകം ഉണ്ടാവുകതന്നെ ചെയ്യും, ഇവിടെ മനുഷ്യൻ അവശേഷിച്ചാൽ അല്ലെ ബാക്കി എന്തും ചെയ്യാൻ പറ്റൂ

അങ്ങനെ എന്റെ പാച്ചേനിലെ ആദ്യത്തെ കൊറോണ രോഗി ആരാണെന്നു പിഎസ്‍സി ചോദ്യം വന്നാൽ കണ്ണുംപൂട്ടി എഴുതിക്കോ; ദാസപ്പൻ മൊതലാളീന്ന്ഇനി എന്നെങ്കിലും മരിക്കുകയാണെങ്കിൽ എന്റെ ഭൗതീകദേഹം ഏതെങ്കിലും വൈദ്യശാശ്ത്ര വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കണം എന്ന ആഗ്രഹമുണ്ട്.

അത് ശരിയാക്കാം പിറന്ന നാട് (എന്റെ കേരളം) കാണിക്കുന്ന കരുതലും ശ്രദ്ധയും കാണുമ്പോൾ ഒരു നിമിഷം അവിടെ എത്തപ്പെട്ടിരുന്നുവെങ്കിൽ എന്ന ചിന്ത ഉണ്ടായി, എന്നാൽ മുന്നിൽ വഴികൾ ഇല്ലല്ലോ

എന്നാൽ കോവിഡ് പോസിറ്റീവാണ് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഇവിടുത്തെ പബ്ലിക് ഹെൽത്ത് അതോറിട്ടി കാണിച്ച കരുതലും സ്നേഹവും പറഞ്ഞറിയിക്കാവുന്നതിൽ കൂടുതലാണ്. ഞാൻ നേരത്തെ പറഞ്ഞ ജിപിഎസ് വാച്ച് നമ്മുടെ ഹെൽത്ത് കണ്ടിഷൻ, ഓക്സിജൻ ലെവൽ ഒക്കെ മോണിറ്റർ ചെയ്യാൻ പാകത്തിലുള്ളതാണ് എന്ന് വിശ്വസിക്കുന്നു. ഹോം കൊറെന്റീൻ ആയതുകൊണ്ട് ടെസ്റ്റ് എടുക്കാൻ ആരോഗ്യപ്രവർത്തകർ വീട്ടിൽ വരുമായിരുന്നു.

ആദ്യത്തെ നെഗറ്റീവ് റിസൾട്ട് വന്നപ്പോൾ ഹെൽത് ഡിപ്പാർട്മെന്റിൽ നിന്നും ഫോൺ വിളിച്ചപ്പോൾ അവർ അഭിനന്ദിച്ചപ്പോൾ എനിക്കെന്തോ അവാർഡ് കിട്ടിയപോലെയാണ് തോന്നിയത്. പോറ്റമ്മയുടെ സ്നേഹാദരങ്ങൾക്ക് മുന്നിൽ കൂപ്പുകൈ ഒരിക്കൽ കൂടി എന്റെ ബന്ധുക്കൾ, ആത്മമിത്രങ്ങൾ, സൗഹൃദങ്ങൾ, സന്നദ്ധ പ്രവർത്തകർ, ദൈവത്തിന്റെ രൂപത്തിൽ ഭക്ഷണവുമായി വന്നവർ, പ്രാർത്ഥിച്ചവർ, (പേരെടുത്തു പറയേണ്ട ഒരുപാടുപേർ ഉണ്ട് ആരെയെങ്കിലും വിട്ടുപോകാതിരിക്കാൻ വേണ്ടി പറയുന്നില്ല), കരുത്തും സപ്പോർട്ടുമായ എന്റെ കുട്ടൻ എല്ലാവർക്കും സ്നേഹം എനിക്ക് കരുത്തു പകർന്ന സഹപ്രവർത്തകർ, എന്റെ മാനേജർമാർ, കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, കമ്പനിയിലെ ഓരോ സഹപ്രവർത്തകരോടും എത്ര നന്ദിപറഞ്ഞാലും മതിവരില്ല. മനസ്സറിഞ്ഞ മോട്ടിവേഷൻ ആയിരുന്നു കിട്ടിയത് എന്നത് വിഷമഘട്ടത്തിൽ ഹൃദയത്തിൽ തൊട്ട അനുകമ്പ ആയിരുന്നു.

ഹെൽത്ത് ആൻഡ് സേഫ്റ്റി പ്രവർത്തകന് കോവിഡ് പിടിച്ചു എന്നതിൽ മാനസീകമായി വേദനിച്ചപ്പോൾ കോവിഡിന് യാതൊരു പക്ഷപാതവും ഇല്ല എന്ന് ആരോ പറഞ്ഞത് ഓർത്തു സമാധാനിച്ചു

ഇനി സുരക്ഷയുടെ പുതിയ വാതായനങ്ങളിലേക്ക്, കൂടുതൽ കരുത്തോടെ കൂടുതൽ ആവേശത്തോടെ സൈറ്റുകളും, ലേബർ ക്യാമ്പും, സ്റ്റോറും കയറിയിറങ്ങാനുള്ള ആകാംഷയോടെ നിങ്ങളുടെ എല്ലാ അനുഗ്രഹാശിസുകളുമായി. ഭയമല്ല, കരുതലും ശ്രദ്ധയുമാണ് വേണ്ടത് എന്ന് പറയാനും, നമ്മൾ പേടിക്കരുത് എന്ന് പറയാനും വേണ്ടിയാണ് ഈ കുറിപ്പ് ഇട്ടത് (ഞാൻ സുഖം പ്രാപിച്ചു വരുന്നു)

 

publive-image

      ഹരിദാസ് പാച്ചേനി

corona
Advertisment