Advertisment

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിതാലുടൻ കൊറോണ നശിക്കും: ബിജെപി എംപിയുടെ അവകാശ വാദം -വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിതാലുടന്‍ കൊറോണ വൈറസ് നശിപ്പിക്കപ്പെടുമെന്ന് ബിജെപി എംപിയുടെ അവകാശ വാദം.ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്‌.

Advertisment

കൊവിഡ് 19 മഹാമാരിക്കുള്ള ഉത്തമ പരിഹാരം രാമക്ഷേത്ര നിര്‍മ്മാണമാണെന്ന് രാജസ്ഥാനില്‍ നിന്നുളള ബിജെപി എംപി ജസ്‌കൗര്‍ മീനയാണ് അവകാശപ്പെട്ടത്.

publive-image

ഞങ്ങൾ വിശ്വാസികളും ആത്മീയശക്തികളുടെ അനുയായികളുമാണ്. രാം ക്ഷേത്രം പണിതാലുടൻ കൊറോണ വൈറസ് നശിപ്പിക്കപ്പെടുമെന്ന് ബിജെപി എംപി ജസ്‌കൗർ മീന പറഞ്ഞു.

മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മ നടത്തിയ അവകാശവാദത്തിന് പിന്നാലെയാണ് ജസ്‌കൗര്‍ മീനയുടെയും സമാന പ്രസ്താവന. അയോദ്ധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മാണം ആരംഭിക്കുന്നതോടെ കൊറോണ വൈറസ് ഇല്ലാതാകുമെന്ന് മധ്യപ്രദേശ് പ്രോടേം സ്പീക്കര്‍ കൂടിയായ ശര്‍മ്മ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 5ന് ഭൂമി പൂജയോടു കൂടിയാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും 200 അതിഥികളും ചടങ്ങില്‍ സംബന്ധിക്കും. ഏപ്രില്‍ 30 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഭൂമിപൂജ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.

covid 19 corona virus ram temple
Advertisment