Advertisment

ഋഷ്യശൃംഗനേയും വൈശാലിയേയും പുനരവതരിപ്പിച്ച് കപ്പിള്‍ ഷൂട്ട്

author-image
admin
New Update

മലയാളത്തിന്റെ ക്ലാസിക് ഹിറ്റുകളില്‍ എന്നെന്നും നെഞ്ചിലേറ്റുന്ന സിനിമയാണ് വൈശാലി. എം.ടി, ഭരതന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം വന്‍ഹിറ്റായി മാറി. ഋഷ്യശൃംഗനും വൈശാലിയും ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.

Advertisment

publive-image

വര്‍ഷങ്ങള്‍ക്ക് ശേഷം ഋഷ്യശൃംഗനേയും വൈശാലിയേയും പുനരവതരിപ്പിച്ചിരിക്കുകയാണ് മിഥുൻ ശാർക്കര എന്ന ഫോട്ടോഗ്രാഫർ ആശയവും അദ്ദേഹത്തിന്റെ തന്നെയാണ്. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിയാണ്.M Cutz എന്ന സ്റ്റുഡിയോകൂടി ഉണ്ട് അദ്ദേഹത്തിന്. ഈ ആശയം മനസ്സിൽ വന്നപ്പോൾ സൃഹുത്തുക്കളായ ദമ്പതികളെ വെച്ചാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്.

publive-image

ഇപ്പോൾ ഈ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ അങ്ങോളം ഇങ്ങോളം തരംഗമാവുന്നത് , വൈശാലിയിലെ നായകന്റെയും നായികയുടെയും സ്റ്റൈലിൽ ഉള്ള ഫോട്ടോഷൂട്ട് അതും അതേ വസ്ത്ര ധാരണ രീതിയിൽ തന്നെ.

അഭിജിത്തും മായയും ആണ് ഈ ഫോട്ടോഷൂട്ടിനു മുന്നോട്ട് വന്ന സുഹൃത്തുക്കളായ മോഡലുകൾ. വസ്ത്രങ്ങൾ ഒരുക്കിയത് സുകേഷ് ആണ് , മേക്കപ്പ് സിമി... ഇനിയും ഇത്തരം മലയാളികളിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളുടെ പരീക്ഷണ ഫോട്ടോഗ്രഫിയുമായി മുന്നോട്ട് പോകുമെന്നും മിഥുൻ കൂട്ടിച്ചേർത്തു.

publive-image

ഷോട്ട് ഫിലംസ് രംഗത്തും കൈമുദ്ര പതിപ്പിച്ചിട്ടുണ്ട് മിഥുൻ. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഒരു ക്യാമ്പയിൻ എന്നോണം വഴികാട്ടികൾ എന്ന ഷോർട്ട് ഫിലിം ചെയ്തിരുന്നു കേരള അസോസിയേഷൻ കുവൈറ്റ്‌ സംഘടിപ്പിച്ച നോട്ടം 2018 ൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. തൃശൂർ സിറ്റി പോലീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ മൂന്നാം സ്ഥാനവും മിഥുൻ ശാർക്കരയുടെ സിനിമക്ക് ആയിരുന്നു കഥയും, കാമറയും, എഡിറ്റിംഗും സംവിധാനവും മിഥുൻ തന്നെ ആയിരുന്നു.

couple shoot
Advertisment