Advertisment

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ എഴുപതുകാരന്‍ മരിച്ചത് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; കേരളത്തില്‍ ഇതുവരെ മരിച്ചത് 18 പേര്‍

New Update

publive-image

Advertisment

കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവി‍ഡ് മരണം 18 ആയി.

മുഹമ്മദടക്കം കണ്ണൂരിൽ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേർ മസ്കത്തിൽ നിന്നാണെത്തിയത്. കഴിഞ്ഞമാസം 22-നാണ് അദ്ദേഹം മസ്‌ക്കറ്റില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി എത്തിയത്.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ മുഹമ്മദ് ചികിത്സയിലായിരുന്നു. മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Advertisment