Advertisment

273 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ യുകെയില്‍ ജനം പരിഭ്രാന്തിയില്‍. അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സൂപ്പർ മാർക്കറ്റുകളിൽ വന്‍ തിരക്ക്. നിയന്ത്രണവുമായി സര്‍ക്കാര്‍

New Update

publive-image

Advertisment

ലണ്ടൻ ∙ രാജ്യത്ത് 273 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ യുകെയില്‍ ജനം പരിഭ്രാന്തിയില്‍.  ആശങ്കപൂണ്ട് ജനം അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ  അധികൃതര്‍ നിയന്ത്രണം  ഏർപ്പെടുത്തി.  സൂപ്പർ മാർക്കറ്റുകളിൽ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെയാണ് അവശ്യസാധനങ്ങളുടെ ദൌര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണം കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത് .

സാധനങ്ങളുടെ വില കൂടുന്നതും പൂഴ്ത്തിവയ്പും തടയാനും അവശ്യസാധനങ്ങൾ എല്ലാവർക്കും ഉറപ്പാക്കാനുമാണ് നടപടി . രാജ്യത്തൊട്ടാകെ 23,513 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ  മറ്റു മേഖലകളില്‍ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള നപടികളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

ആന്റിബാക്ടീരിയൽ ജെൽ, വൈപ്പുകൾ, സ്പ്രേകൾ, പാസ്ത, ടിന്നിലടച്ച പച്ചക്കറികൾ, പയറുവർഗങ്ങൾ, പാൽപ്പൊടി, ബിസ്കറ്റ്, മുട്ട, ധാന്യങ്ങൾ തുടങ്ങിയ സാധനങ്ങൾ ജനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെയാണു  ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ നിയന്ത്രണം പ്രഖ്യാപിച്ചത്.

ഇത്തരം ഉൽപന്നങ്ങൾ പരമാവധി ഒരാൾക്ക് അഞ്ചെണ്ണം മാത്രമേ ഇനി വാങ്ങാനാകൂ. വെയ്റ്റ്റോസ്, സൂപ്പർ ഡ്രഗ്, ബൂട്സ് തുടങ്ങിയ സ്ഥാപനങ്ങളും ഹാൻഡ് വാഷ്, ജെൽ തുടങ്ങിയ ഉൽപന്നങ്ങൾക്ക് വാങ്ങൽ നിയന്ത്രണം നടപ്പാക്കി. കടകളിലും ഓൺലൈൻ സ്റ്റോറുകളിലും നിയന്ത്രണം ബാധകമാണ്. കൊറോണയെ നേരിടാൻ ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) എല്ലാ സഹായവും  സർക്കാർ വാഗ്ദാനം ചെയ്തു .

 

uk news
Advertisment