Advertisment

കോവിഡ്: കാസർക്കോട് സ്വദേശി സൗദിയിലെ അല്‍ ഖോബാറില്‍ മരണപെട്ടു.

New Update

ദമാം- കാസർക്കോട് മൊഗ്രാൽ സ്വദേശി അലി (59) അൽ കോബാറിൽ കോവിഡ് ബാധിച്ചു മരിച്ചു.രണ്ടാഴ്ച മുൻപ് ചുമയും ശ്വാസ തടസവും ശക്തമായതോടെ അൽ കോബാർ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ ഇരിക്കെ   ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Advertisment

publive-image

ഭാര്യ അസ്മ, മക്കൾ ഹസീന, അസ്ലം

കഴിഞ്ഞ അഞ്ചു വർഷമായി തുഖ്ബയിൽ വാൻ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. അൽ കോബാർ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.ഡി.എസ്.എഫ് കോഡിനേറ്റർ അൻവർ ഖാന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Advertisment