Advertisment

ബഹറൈനില്‍ കോവിഡ് രോഗബാധിതര്‍ 349, മരണം 5, രോഗമുക്തി നേടിയവര്‍ 467 .

New Update

മനാമ:  ബഹറൈനില്‍ ഏപ്രിൽ 8 , ഉച്ചക്ക് രണ്ടു മണിവരെയുള്ള ആരോഗ്യമന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം നിലവിൽ 349 പേരാണ് കോവിഡ് ബാധ സ്ഥിരീകരിച്ച്  ആശുപത്രികളിൽ കഴിയുന്നത്. 467 പേരെയാണ് രോഗം ഭേദമായി ആശുപത്രികളിൽ നിന്ന് ഇതുവരെയായി ഡിസ്ചാർജ്ജ് ചെയ്തത്. 52351 പേരെ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു. മൂന്ന് പേരുടെ നില ഗുരുതരമാണ് ഇവര്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണ്. മൊത്തം കൊറോണ കേസുകള്‍ ബഹറൈനില്‍ ഇതു വരെ റിപ്പോര്‍ട്ട്‌ ചെയ്തത് 816 ആണ്.

Advertisment

publive-image

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ ഇന്നലെ മരിച്ചിരുന്നു ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിരീകരണമനുസരിച്ച എഴുപത്കാരനായ സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ ബഹ്റൈനിലെ കോവിഡ് 19 കൊറോണ വൈറസ്‌  ബാധിച്ചുള്ള മരണം അഞ്ചായി.

മരിച്ചയാൾക്ക് വൈറസ് ബാധയേൽക്കും മുൻപ് മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായതിനാൽ 24 മണിക്കൂറും പരിചരണം നൽകുന്ന പ്രത്യേക വിഭാഗത്തിലായിരുന്നു ചികിത്സിച്ചിരുന്നത്. നിലവിൽ 3 പേരൊഴികെ മറ്റുള്ളവരുടെ ആരോഗ്യനില പൊതുവേ തൃപ്തികരമാണ്.

 

Advertisment