Advertisment

കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീൽ നൽകുന്ന പാഠം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

അശ്രദ്ധയും അഹങ്കാരവും തലയ്ക്കുപിടിച്ച ഒരു പ്രധാനമന്ത്രി. ലോക്ക് ഡൗൺ അനാവശ്യമാണെന്നും മാസ്ക്ക് ധരിക്കുന്നത് ഭോഷ്ക്കാണെന്നും കൊറോണ നിസ്സാരമായ ഒരു ഫ്ളൂ ആണെന്നും അത് അതിൻ്റെ വഴിക്കു പൊയ്‌ക്കൊള്ളുമെന്നും അദ്ദേഹം കൽപ്പന പുറപ്പെടുവിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ അതേപടി അനുസരിച്ച ഒരുപറ്റം ജനങ്ങൾ. മഹാമാരിയെ നിസ്സാരമായിക്കണ്ട ആരോഗ്യപ്രവർത്തകർ. ഇവരെല്ലാം ചേർന്ന് രാജ്യത്തെ നരകത്തലേക്ക് തള്ളിവിടുകയായിരുന്നു.

Advertisment

publive-image

ബ്രസീലിൽ ഇപ്പോൾ 20 ലക്ഷത്തിലധികം രോഗബാധിതർ, മരണം 77000 അടുക്കുന്നു. ശവക്കോട്ടകളിൽ സ്ഥലമില്ല, താൽക്കാലിക ആശുപത്രികളിൽ പോലും ബെഡ്ഡുകളില്ല. ആരോഗ്യരംഗത്തെ അവസ്ഥ പരിതാപകരം.

publive-image

രാജ്യത്ത് രോഗവ്യാപനം മൂർദ്ധന്യതയിലായപ്പോഴും പ്രധാനമന്ത്രി ബോൾസനാരോ, അമേരിക്കൻ അംബാസഡറും മറ്റുള്ള കൂട്ടരുമായി വിനോദ യാത്രകളിലായിരുന്നു.

publive-image

രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രിക്കും കോവിഡ് ബാധിച്ചു കിടപ്പിലായി. ഗുരുവായ ട്രംപിനെപ്പോലെ ഒടുവിൽ ബോൾസനാരോയും മാസ്ക്ക് വയ്ക്കാൻ നിർബന്ധിതനായി.

Advertisment